സുപ്രഭാതത്തില്‍ എന്നെത്തേടി വന്ന സിനിമ; ഉള്ളത് ആകെ രണ്ട് സീനില്‍ മാത്രം; പക്ഷേ, എന്റെ ജീവിതം തന്നെ പിന്നീട് മാറി;അതിന് മുമ്പുവരെ അവസരം കിട്ടാന്‍ വേണ്ടി നടക്കുകയായിരുന്നു; രാജേഷ് മാധവന്‍ 

Malayalilife
 സുപ്രഭാതത്തില്‍ എന്നെത്തേടി വന്ന സിനിമ; ഉള്ളത് ആകെ രണ്ട് സീനില്‍ മാത്രം; പക്ഷേ, എന്റെ ജീവിതം തന്നെ പിന്നീട് മാറി;അതിന് മുമ്പുവരെ അവസരം കിട്ടാന്‍ വേണ്ടി നടക്കുകയായിരുന്നു; രാജേഷ് മാധവന്‍ 

ദിലീഷ് പോത്തന്‍ ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. ഈ സിനിമയിലൂടെയാണ് കാമറയ്ക്ക് പുറകില്‍ മാത്രം നിന്ന് ശീലമുള്ള രാജേഷ് മാധവന്‍ മുന്നിലേക്ക് എത്തുന്നത്. സിനിമയിലെ രണ്ട് സീനില്‍ മാത്രമാണ് രാജേഷ് മാധവന്‍ പ്രത്യക്ഷപ്പെട്ടത്. തന്റെ ജീവിതം തന്നെ ആ സിനിമയ്ക്ക് ശേഷം മാറിയെന്ന് പറയുകയാണ് നടന്‍.

ഇപ്പോഴിതാ ആ സിനിമയ്ക്ക് ശേഷം തന്റെ ജീവിതം തെന്ന മാറിയെന്ന് പറയുകയാണ് താരം. റെഡ് എഫ്എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

രാജേഷ് മാധവന്റെ വാക്കുകള്‍: 

'മഹേഷിന്റെ പ്രതികാരത്തില്‍ ആകെ രണ്ട് സീനില്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. പക്ഷേ, എന്റെ ജീവിതം തന്നെ പിന്നീട് മാറി. വെറുതേയിരുന്നപ്പോള്‍ ഒരു സുപ്രഭാതത്തില്‍ എന്നെത്തേടി വന്ന സിനിമയായിരുന്നു അത്. പിന്നീട് എന്റെ ജീവിതം തന്നെ മാറി. അതിന് മുമ്പുവരെ അവസരം കിട്ടാന്‍ വേണ്ടി നടക്കുകയായിരുന്നു. 

എഴുത്തിനോടായിരുന്നു കൂടുതല്‍ താത്പര്യം. പിന്നെ സംവിധാനവും. പക്ഷേ, അതിലൊന്നും അത്രക്ക് അവസരം കിട്ടിയില്ല. മഹേഷിന്റെ പ്രതികാരത്തിന് ശേഷം അത്തരത്തിലുള്ള അവസരവും കിട്ടി. സിനിമയില്‍ ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് നാട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. അവര്‍ക്ക് എന്നെ മനസിലായിത്തുടങ്ങിയത് മഹേഷിന്റെ പ്രതികാരത്തിന് ശേഷമാണ്'

തിരക്കഥാകൃത്തും, നടനുമായ ദിലീഷ് പോത്തന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് മഹേഷിന്റെ പ്രതികാരം. ഫഹദ് ഫാസില്‍ നായകനായ ചിത്രത്തില്‍ അനുശ്രീ, അപര്‍ണ ബാലമുരളി എന്നിവരാണ് നായികമാര്‍. ആഷിഖ് അബു ആണ് നിര്‍മ്മാണം.

rajesh madhavan talks about maheshinte prathikaaram

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES