തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ കൂട്ടബലത്സംഗത്തിനിരയാകി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ വലിയ പ്രതിക്ഷേധമാണ് രാജ്യത്തുടനീളം ഉയരുന്നത് . സംഭവത്തില്‍ പ്രതികളുടെ ജനനേന്ദ്രിയം ഛേദിക്കണം എന്ന് ബോളിവുഡ് താരം രാഖി സാവന്ത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച വീഡിയോയിലാണ് താരം പ്രതികരണം പങ്കുവച്ചത്.
ഡോക്ടറെ അതിക്രൂരമായി കൊലപ്പെടുത്തിയ നാലു ട്രക്ക് ഡ്രൈവര്‍മാര്‍ക്കും കഠിനമായ ശിക്ഷ തന്നെ നല്‍കണം. ബലാത്സംഗം ചെയുന്നവര്‍ക്ക താലിബാന്‍ നല്‍കിയിരുന്ന തരത്തിലുള്ള ശിക്ഷ തന്നെ നല്‍കണം. നാലുപേരുടെയും ജനനേന്ദ്രിയം ഛേദിക്കുകയാണ് വേണ്ടത്.ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുക പ്രധാനമന്ത്രിയുടെ ഉത്തരവാദിത്തമാണ്. അതിനാല്‍ ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയവര്‍ക്കെതിരെ കര്‍ശനമായ നടപടി തന്നെ സ്വീകരിക്കണം.അവരെ തൂക്കിലേറ്റരുത്. പകരം ജിവനോടെ ആസിഡില്‍ മുക്കിവക്കണം എന്നും രാഖി സാവന്ത് വീഡിയോയില്‍ പായുന്നു
#india #pm #narendramodi #bjp #priyankareddy #prass #indianapolis #hyderabad #amitshah
A post shared by Rakhi Sawant (@rakhisawant2511) on Dec 3, 2019 at 10:15pm PST
ബുധനാഴ്ച രാത്രിയാണ് ബെംഗളൂരു-ഹൈദരാബാദ് ദേശീയപാതയ്ക്ക് സമീപം രംഗറെഡ്ഡി ജില്ലയില്‍ ഷംഷാബാദിലുള്ള ടോള്‍ബൂത്തിന് സമീപം 26കാരിയായ വെറ്റനറി ഡോക്ടറെ നാലുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയത് .പെണ്‍കുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ഇവര്‍ മൃദദേഹം വാഹനത്തുള്ളില്‍ സൂക്ഷിച്ചു. വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് ഊരിമാറ്റിയ ശേഷം ഇവര്‍ കടന്നുകളയുകയായിരുന്നു. രാത്രി ഏറെ വൈകി പെട്രോള്‍ അന്വേഷിച്ച് നടന്ന പ്രതികള്‍ 2.30ഓടെയാണ് മൃതദേഹം കത്തിക്കുന്നത്