Latest News

വിവാഹ വസ്ത്രത്തില്‍ സുന്ദരിയായി രാഖി സാവന്ത്; താരം വിവാഹിതയായെന്ന് വാര്‍ത്ത പടര്‍ന്നത് കാട്ടുതീ പോലെ; സത്യകഥ ഇതാണ്

Malayalilife
വിവാഹ വസ്ത്രത്തില്‍ സുന്ദരിയായി രാഖി സാവന്ത്; താരം വിവാഹിതയായെന്ന് വാര്‍ത്ത പടര്‍ന്നത് കാട്ടുതീ പോലെ; സത്യകഥ ഇതാണ്

ബോളിവുഡിലെ വിവാദ നായികയാണ് രാഖി സാവന്ത്. ബോളിവുഡ് നടികള്‍ക്കെതിരായി നരന്തരം ആരോപണങ്ങള്‍ തൊടുത്തുവിട്ടാണ് രാഖി സാവന്ത് മാധ്യമശ്രദ്ധ നേടിയതും. കൊമേഡിയന്‍ ദീപക് കലാലിനെ താന്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണെന്ന് കുറച്ച് നാളുകള്‍ക്ക് മുന്‍പ് രാഖി പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് വിവാഹത്തില്‍ നിന്ന് പിന്‍മാറിയെന്നാണ് രാഖി അറിയിച്ചു. ദീപകിന് എന്തോ ഗുരുതരരോഗമുണ്ടെന്നും വിവാഹം കഴിച്ചാല്‍ താന്‍ വിധവയാകുമെന്നുമായിരുന്നു രാഖി നല്‍കിയ വിശദീകരണം.

ഇപ്പോള്‍ രാഖി വിവാഹിതയായി എന്ന തരത്തിലുള്ള വാര്‍ത്തകളാണ് ബോളിവുഡില്‍ നിന്ന് പുറത്തുവരുന്നത്. വരന്‍ പ്രവാസിയായ ഒരു യുവാവ്. വിവാഹം നടന്നത് മുംബൈയിലെ ഒരു സ്വകാര്യ ഹോട്ടലില്‍' ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും മറ്റും നിറയുന്ന ഒന്നാണ് ഇത്. താരത്തിന്റെ വിവാഹം കഴിഞ്ഞുവെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍. അണിഞ്ഞൊരുങ്ങി മണവാട്ടിയുടെ വേഷത്തില്‍ നില്‍ക്കുന്ന ചിത്രങ്ങളും ഇതിനോടകം വൈറലായി കഴിഞ്ഞു.

ഇപ്പോള്‍ കാട്ടു തീ പോലെ പടരുന്ന വാര്‍ത്തയ്ക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് താരം. ആരാണ് ഈ കുപ്രചരങ്ങള്‍ മെനഞ്ഞുണ്ടാക്കുന്നത് എന്ന് വ്യക്തമല്ല. ഞാന്‍ ഒരു ബ്രൈഡല്‍ ഷൂട്ടിന് അണിഞ്ഞൊരുങ്ങുകയായിരുന്നു. ഞാന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ല, പ്രണയത്തിലുമല്ല- രാഖി പറയുന്നു.

Read more topics: # rakhi savanth,# cinema
rakhi savanth wedding dress viral pics

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES