Latest News

വിസ്മയയുടെ അരങ്ങേറ്റ ചിത്രമായ 'തുടക്കം' ഓണത്തിന് മുന്‍പ് തിയേറ്ററില്‍ എത്തും; റിലീസ് തീയതി പ്രഖ്യാപിച്ച് മോഹന്‍ലാല്‍ 

Malayalilife
 വിസ്മയയുടെ അരങ്ങേറ്റ ചിത്രമായ 'തുടക്കം' ഓണത്തിന് മുന്‍പ് തിയേറ്ററില്‍ എത്തും; റിലീസ് തീയതി പ്രഖ്യാപിച്ച് മോഹന്‍ലാല്‍ 

വിസ്മയ മോഹന്‍ലാലിന്റെ അരങ്ങേറ്റ ചിത്രമായ 'തുടക്ക'ത്തിന്റെ ആഗോള റിലീസ് തീയതി പുറത്ത്. ഓഗസ്റ്റ് ഏഴിന് ചിത്രം തിയേറ്ററുകളിലെത്തും. മോഹന്‍ലാല്‍ തന്റെ സമൂഹമാധ്യമങ്ങളിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഓണം റിലീസ് ആയി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ ഓണത്തിന് മുന്‍പ് തന്നെ തിയേറ്ററുകളില്‍ എത്തുമെന്നാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. 

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മാണം. ആശിര്‍വാദ് സിനിമാസിന്റെ 37ാം ചിത്രമാണിത്. വിസ്മയയ്ക്ക് പുറമേ ആശിഷ് ജോ ആന്റണി, സായ് കുമാര്‍, ബോബി കുര്യന്‍, ഗണേഷ് കുമാര്‍ തുടങ്ങി നിരവധി താരങ്ങളും ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 

ഡോ. എമില്‍ ആന്റണിയും, ഡോ. അനീഷ ആന്റണിയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ലിനീഷ് നെല്ലിക്കല്‍, അഖില്‍ കൃഷ്ണ, ജൂഡ് ആന്തണി ജോസഫ് എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം- ജേക്സ് ബിജോയ്, ഛായാഗ്രഹണം -ജോമോന്‍ ടി. ജോണ്‍, എഡിറ്റിങ്- ചമന്‍ ചാക്കോ, പ്രൊഡക്ഷന്‍ ഡിസൈന്‍ - സന്തോഷ് രാമന്‍, മേക്കപ്പ് - ജിതേഷ് പൊയ്യ, കോസ്റ്റ്യൂം ഡിസൈന്‍ -അരുണ്‍ മനോഹര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - സൈലക്സ് ഏബ്രഹാം, ഫിനാന്‍സ് കണ്‍ട്രോളര്‍ - മനോഹരന്‍ കെ. പയ്യന്നൂര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് - വിനോദ് ശേഖര്‍, ശ്രീക്കുട്ടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിജു തോമസ്, പിആര്‍ഒ - വാഴൂര്‍ ജോസ്.

Read more topics: # തുടക്കം'
vismaya mohanlal debut movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES