Latest News

അതുല്യയെ പുറത്താക്കിയ നടപടി റദ്ദാക്കി; ഉണ്ണി ശിവപാലിന് നിര്‍ബന്ധിത അവധി:  നടി അന്‍സിബയുടെ രാജി സ്വീകരിച്ചു; വിവാദങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി 'അമ്മ' പ്രസിഡന്റ് ശ്വേത മേനോന്‍ 

Malayalilife
 അതുല്യയെ പുറത്താക്കിയ നടപടി റദ്ദാക്കി; ഉണ്ണി ശിവപാലിന് നിര്‍ബന്ധിത അവധി:  നടി അന്‍സിബയുടെ രാജി സ്വീകരിച്ചു; വിവാദങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി 'അമ്മ' പ്രസിഡന്റ് ശ്വേത മേനോന്‍ 

മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യില്‍ നിന്ന് നടി അന്‍സിബ ഹസന്‍ രാജിവെച്ചതില്‍ ഔദ്യോഗിക വിശദീകരണവുമായി സംഘടനയുടെ പ്രസിഡന്റ് ശ്വേത മേനോന്‍ രംഗത്ത്. വ്യക്തിപരമായ കാരണങ്ങളാലും തൊഴില്‍പരമായ തിരക്കുകളാലും സംഘടനയില്‍ തുടരാന്‍ സാധിക്കില്ലെന്ന് അന്‍സിബ അറിയിച്ചതായും, താരത്തിന്റെ രാജി സംഘടന അംഗീകരിച്ചതായും ശ്വേത മേനോന്‍ വ്യക്തമാക്കി. കൊച്ചിയില്‍ ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷമാണ് ശ്വേത മാധ്യമങ്ങളോട് പ്രതികരിച്ചത്. 

ഫെബ്രുവരി 21-ഓടെ തന്നെ അന്‍സിബ തന്റെ രാജി സന്നദ്ധത സംഘടനയെ അറിയിച്ചിരുന്നു. 'പേഴ്‌സണല്‍ ആന്‍ഡ് പ്രൊഫഷണല്‍' കാരണങ്ങളാണ് താരം മുന്നോട്ട് വെച്ചിരിക്കുന്നത്. മുന്‍കൂട്ടി നിശ്ചയിച്ച നിരവധി പ്രൊഫഷണല്‍ കമ്മിറ്റ്മെന്റുകള്‍ ഉള്ളതിനാല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സമയം കണ്ടെത്താന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് അന്‍സിബ അറിയിച്ചതായി ശ്വേത മേനോന്‍ പറഞ്ഞു. 

'എന്താ പറയാ.. അവള്‍ക്ക് ഇപ്പോള്‍ കുറെ കമ്മിറ്റ്മെന്റുകള്‍ ഉണ്ട്. അതുകൊണ്ട് സംഘടനയുടെ മീറ്റിംഗുകളില്‍ വരാനോ സജീവമായി പ്രവര്‍ത്തിക്കാനോ പറ്റില്ല എന്നൊരു പ്രൊഫഷണല്‍ റീസണ്‍ ആണ് അവള്‍ തന്നത്. ഒരു മെമ്പര്‍ എന്ന നിലയില്‍ ഫുള്‍ ടൈം സംഘടനയ്ക്കായി നല്‍കാന്‍ പറ്റിയില്ലെങ്കിലും മീറ്റിംഗുകളില്‍ അറ്റന്‍ഡ് ചെയ്യാന്‍ പറ്റിയില്ലെങ്കിലും അത് ശരിയല്ലെന്ന ഒരു റിക്വസ്റ്റ് ആ കുട്ടിക്ക് ഉണ്ടായിരുന്നു,' ശ്വേത വ്യക്തമാക്കി. 

 ശ്വേതയുടെ വാക്കുകള്‍... പേഴ്‌സണല്‍ ആന്‍ഡ് പ്രൊഫഷണല്‍ റീസണ്‍ ആണ് അവള്‍ തന്നത്. സാധാ സിമ്പിള്‍ ഫെബ്രുവരി 21ആം തീയതിയാണ് അവള്‍ക്ക് കുറെ കമ്മിറ്റ്‌മെന്റ്‌സ് ഉണ്ട്. വരാന്‍ പറ്റില്ല. അപ്പൊ ഒരു പേഴ്‌സണല്‍ ബിക്കോസ് ഇതൊരു വോളന്ററി ജോബ് ആണ്. ഒരു മെമ്പര്‍ എന്ന നിലയില്‍ നമുക്കൊരു എന്താ പറയാ ഫുള്‍ ടൈം കൊടുക്കാന്‍ പറ്റിയില്ലെങ്കിലും ഇവിടെ അറ്റന്‍ഡ് ചെയ്യാന്‍ പറ്റിയില്ലെങ്കിലും ആ കുട്ടിക്ക് എന്തായാലും അപ്പോ ആ ഒരു റിക്വസ്റ്റ് ഉണ്ടായിരുന്നു സാഡ് ആയിട്ട് ഇന്നാണ് നമ്മള്‍ ഈസി വന്നത് അപ്പോ അത് നമ്മള്‍ ആ കുട്ടിയനെ വിളിച്ചു ചോദിച്ചു ആ കുട്ടി പറഞ്ഞു ഒന്ന് അക്‌സെപ്റ്റ് ചെയ്താല്‍ നന്നായിരുന്നു അപ്പോ നമ്മള്‍ എല്ലാവരും കൈ കൊടുത്ത് പാസ്സാക്കി. 

അതേസമയം, സംഘടനയ്ക്കുള്ളില്‍ പ്രശ്‌നങ്ങളുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ ശ്വേത മേനോന്‍ തള്ളിക്കളഞ്ഞു. അന്‍സിബയുമായി യാതൊരുവിധ അഭിപ്രായ വ്യത്യാസങ്ങളും നിലവിലില്ലെന്നും, തികച്ചും സൗഹാര്‍ദ്ദപരമായ സാഹചര്യത്തിലാണ് താരം വിട്ടുനില്‍ക്കുന്നതെന്നും ശ്വേത ഉറപ്പിച്ചു പറഞ്ഞു. പദവികള്‍ ഒഴിഞ്ഞാലും അന്‍സിബയുമായുള്ള വ്യക്തിബന്ധം തുടരുമെന്നും, ഭാവിയില്‍ അവര്‍ക്ക് സൗകര്യപ്രദമായ സമയത്ത് സംഘടനയുടെ പ്രവര്‍ത്തനങ്ങളിലേക്ക് മടങ്ങിവരാന്‍ സാധിക്കുമെന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു. 

ഓഫീസ് ജീവനക്കാരിയായ ആലുവ സ്വദേശിയെ പുറത്താക്കിയ നടപടി റദ്ദാക്കിയതായും ശ്വേത അറിയിച്ചു.അതുല്യയെ പുറത്താക്കിയ നടപടി റദ്ദാക്കിയതായും ഉണ്ണി ശിവപാലിന് നിര്‍ബന്ധിത അവധി നല്‍കിയതായും ശ്വേതാ മേനോന്‍ പറഞ്ഞു.

മാര്‍ച്ച് ആറിന് പരാതി ലഭിച്ച ശേഷം അടുത്ത കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാം എന്ന് പരാതിക്കാരിയെ അറിയിച്ചിരുന്നു. കുക്കു പരമേശ്വരനെതിരെ തത്കാലം നടപടി ഇല്ല. അതുല്യയെ പുറത്താക്കിയ നടപടി തെറ്റാണെന്നു എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് ബോധ്യപെട്ടതായും ശ്വേതാ മേനോന്‍ പറഞ്ഞു. രണ്ടു എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ചേര്‍ന്ന് എടുത്ത തീരുമാനം തെറ്റ്. മറ്റ് തീരുമാനങ്ങള്‍ അടുത്ത യോഗത്തിന് ശേഷമെന്നും ശ്വേതാ മേനോന്റെ വാക്കുകള്‍

താരസംഘടന അമ്മയിലെ ട്രഷറര്‍ക്കെതിരെ പരാതിയുമായി ഓഫീസ് ജീവനക്കാരി അതുല്യ രം?ഗത്ത് വന്നിരുന്നു. പരാതിക്ക് പിന്നാലെ പ്രതികാര നടപടിയായി പിരിച്ചുവിട്ടെന്ന് പരാതി. ഫ്രണ്ട് ഓഫീസ് ജീവനക്കാരി അതുല്യയാണ് പരാതി നല്‍കിയത്. പരാതിക്ക് പിന്നാലെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഉണ്ണി ശിവപാലിനെതിരെയാണ് യുവതി പരാതി നല്‍കിയത്. ജോലി സ്ഥലത്ത് മാനസിക പീഡനം നടന്നെന്ന് യുവതി പരാതിയില്‍ പറയുന്നു.

യുവതിയുടെ പരാതിക്ക് പിന്നാലെ എറണാകുളം നോര്‍ത്ത് പൊലീസ് ഓഫീസ് മാനേജറുടെ മൊഴി രേഖപ്പെടുത്തി. മോശം പ്രകടനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടിയെ പിരിച്ചു വിട്ടതെന്ന് അമ്മ നേതൃത്വം അറിയിച്ചു. മറ്റെല്ലാ ആരോപണങ്ങളും കള്ളമെന്ന് അമ്മ ജനറല്‍ സെക്രട്ടറി പ്രതികരിച്ചു.

അമ്മയുടെ പുതിയ നേതൃത്വം അധികാരമേറ്റതിന് ശേഷം സംഘടനയില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ അതീവ താല്‍പ്പര്യത്തോടെയാണ് സിനിമാ ലോകം നോക്കിക്കാണുന്നത്. അന്‍സിബയെപ്പോലെ യുവതലമുറയെ പ്രതിനിധീകരിക്കുന്ന ഒരാളുടെ പിന്മാറ്റം ചര്‍ച്ചയാകുന്നുണ്ടെങ്കിലും, അതില്‍ ദുരൂഹതകളൊന്നുമില്ലെന്ന് പ്രസിഡന്റ് തന്നെ നേരിട്ട് വ്യക്തമാക്കിയതോടെ വിവാദങ്ങള്‍ക്കും വിരാമമായിരിക്കുകയാണ്.

workplace harassment amma

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES