സൂര്യ ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന് തിയേറ്ററിലെത്തിയ 'കറുപ്പ്' ചിത്രത്തിന്റെ ട്രെയ്ലറിന് ഗംഭീര പ്രതികരണം. റിലീസ് ദിവസത്തിലും മൂന്ന് കോടിയോളം വ്യൂസ് സമാഹരിച്ച ട്രെയ്ലര്‍ വീഡിയോ രണ്ടാം സ്ഥാനത്ത് ട്രെന്‍ഡിംഗ് ആണ്. ആര്‍.ജെ. ബാലാജി സംവിധാനം ചെയ്യുന്ന ചിത്രം മെയ് 14-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ എത്തി.
മാസ്സ് ഘടകങ്ങളാല്‍ സമ്പന്നമായ സമ്പൂര്‍ണ ആക്ഷന്‍ എന്റര്‍ടൈനറായി പ്രേക്ഷകര്‍ക്ക് വലിയ ആഘോഷാനുഭവമാണ് കറുപ്പ് എന്നതിനുദാഹരണമാണ് ട്രെയ്‌ലറിലെ ഓരോ രംഗങ്ങളും.കറുപ്പ്' എന്ന് പ്രിന്റ് ചെയ്ത ടീഷര്‍ട്ടുകള്‍ ധരിച്ചും, പടക്കംപൊട്ടിച്ചുംതാരത്തിന്റെ പോസ്റ്ററുകളില്‍ പാലഭിഷേകം ചെയ്തുമാണ് പുതുച്ചേരിയിലെ ജീവ രുക്മിണി തിയേറ്ററിനു മുന്നില്‍ ആരാധകര്‍ ആഘോഷങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ ഷോകള്‍ റദ്ദാക്കിയതറിഞ്ഞതോടെ ഈ ആഘോഷങ്ങള്‍ പെട്ടെന്നുതന്നെ പ്രതിഷേധത്തിന് വഴിമാറുകയായിരുന്നു.
രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. ഇരുവരും ഇതുവരെ ചെയ്ത വേഷങ്ങളില്‍ നിന്ന് വ്യത്യസ്തമായ ഗെറ്റപ്പിലും മേക്കോവറിലുമായാണ് കറുപ്പില്‍ എത്തുന്നത്. സിനിമയ്ക്ക് റിലീസ് ദിവസം രാവിലെ ഒന്‍പത് മണിയുടെ ഷോ ഉറപ്പാക്കിയ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്യുടെ നടപടി വലിയ വാര്‍ത്തയായിരുന്നു.