Latest News

ഇപ്പോള്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ലാത്ത അവസ്ഥ;ജനറല്‍ സെക്രട്ടറി ആ പദവിയില്‍ പുതിയ ആളാണ്;അറിയാതെ ബലിയാടായി; തെറ്റ് ചൂണ്ടിക്കാട്ടുന്നവരെ പ്രതിയാക്കി അമ്മ ട്രഷറര്‍'; ഉണ്ണി ശിവപാലിനെതിരേ ഗുരുതര ആരോപണവുമായി ടിനി ടോം

Malayalilife
 ഇപ്പോള്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ലാത്ത അവസ്ഥ;ജനറല്‍ സെക്രട്ടറി ആ പദവിയില്‍ പുതിയ ആളാണ്;അറിയാതെ ബലിയാടായി; തെറ്റ് ചൂണ്ടിക്കാട്ടുന്നവരെ പ്രതിയാക്കി അമ്മ ട്രഷറര്‍'; ഉണ്ണി ശിവപാലിനെതിരേ ഗുരുതര ആരോപണവുമായി ടിനി ടോം

താരസംഘടനയായ 'അമ്മ'യിലെ പുതിയ വിവാദങ്ങളില്‍ ട്രഷറര്‍ ഉണ്ണി ശിവപാലിനെതിരേ ഗുരുതര ആരോപണവുമായി നടന്‍ ടിനി ടോം . ഒരു ട്രഷറര്‍ ചെയ്യേണ്ട ജോലികള്‍ ചെയ്യാതിരിക്കുകയും വേണ്ടാത്ത കാര്യങ്ങള്‍ ചെയ്യുകയുമാണ് ഉണ്ണി ശിവപാലെന്ന് ടിനി ടോം ആരോപിച്ചു.  

തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അത് തിരുത്തുന്നതിന് പകരം വ്യക്തിപരമായ അധിക്ഷേപമായി കാണുന്നതാണ് സാഹചര്യം. അക്കൗണ്ട്സ് കമ്മിറ്റിയിലെ ജോയ് മാത്യുവും കൈലാഷും പലതവണ കണക്കുകള്‍ ആവശ്യപ്പെട്ടിട്ടും അവ കൃത്യമായി അവതരിപ്പിക്കുന്നതില്‍ വീഴ്ചയുണ്ടായി.

മുന്‍പ് ഇടവേള ബാബുവിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയില്‍ ഒരു ബള്‍ബ് മാറ്റുന്ന കാര്യത്തിന് പോലും കൃത്യമായ കണക്കുകള്‍ ഉണ്ടായിരുന്നിടത്ത്, ഇപ്പോള്‍ പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ലാത്ത അവസ്ഥയാണ്. ജനറല്‍ സെക്രട്ടറി ആ പദവിയില്‍ പുതിയ ആളാണ്. പ്രവര്‍ത്തനങ്ങളില്‍ തുടക്കക്കാരുടേതായ പരിമിതികള്‍ ഉണ്ട്. ഈ സാഹചര്യത്തില്‍ അവര്‍ ഒരുപക്ഷേ ഭരണപരമായ തീരുമാനങ്ങളില്‍ ഒരു ബലിയാട് ആയി പോയിട്ടുണ്ടാകാം എന്നും ടിനി ടോം അഭിപ്രായപ്പെട്ടു.

കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍ അറിയാതെ സ്വയം തീരുമാനങ്ങള്‍ എടുക്കുന്ന രീതിയാണ് ഇപ്പോള്‍ ഉണ്ടായത്. എക്സിക്യൂട്ടീവ് കമ്മിറ്റി കൂടിയാണ് ഒരു സ്റ്റാഫിനെ നിയമിക്കുന്നത്. എന്നാല്‍ പ്രസിഡന്റ് പോലും അറിയാതെ ഒരു സ്റ്റാഫിനെ പിരിച്ചുവിട്ടത് വലിയ തെറ്റാണ്. പിരിച്ചുവിടപ്പെട്ട വ്യക്തി ചെയ്തത് ശരിയാണോ തെറ്റാണോ എന്നതിനേക്കാള്‍ ആ വ്യക്തിയെ പുറത്താക്കാന്‍ സ്വീകരിച്ച രീതിയാണ് മോശമായിപ്പോയത്. നിയമവിരുദ്ധമായ ഇത്തരം തീരുമാനങ്ങള്‍ സംഘടനയ്ക്ക് അകത്തുനിന്ന് നോക്കിയാലും പുറത്തുനിന്ന് നോക്കിയാലും തെറ്റാണ്. അതേസമയം ജോയിന്റ് സെക്രട്ടറി അന്‍സിബയുടെ രാജിയുടെ കാരണം എന്താണെന്ന് കൃത്യമായി അറിയില്ലെന്നും ടിനി ടോം പറഞ്ഞു.

Read more topics: # ടിനി ടോം
tini tom accuses unni sivapal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES