Latest News

കഠിനാധ്വാനം കൊണ്ടും സ്‌നേഹം കൊണ്ടും കണ്ണീരും ക്ഷമയും പരസ്പരമുള്ള വിശ്വാസവും കൊണ്ടും ഞങ്ങള്‍ നേടിയെടുത്തത്; നിങ്ങള്‍ക്ക് കഴിയില്ലെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി;ആദ്യത്തെ വാഹനം എന്നതിലുപരി മറ്റെന്തൊക്കെയോ ആണ്;  ആദ്യ കാര്‍ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് ആദിലയും നൂറയും 

Malayalilife
 കഠിനാധ്വാനം കൊണ്ടും സ്‌നേഹം കൊണ്ടും കണ്ണീരും ക്ഷമയും പരസ്പരമുള്ള വിശ്വാസവും കൊണ്ടും ഞങ്ങള്‍ നേടിയെടുത്തത്; നിങ്ങള്‍ക്ക് കഴിയില്ലെന്ന് പറഞ്ഞവര്‍ക്കുള്ള മറുപടി;ആദ്യത്തെ വാഹനം എന്നതിലുപരി മറ്റെന്തൊക്കെയോ ആണ്;  ആദ്യ കാര്‍ സ്വന്തമാക്കിയ സന്തോഷം പങ്കുവെച്ച് ആദിലയും നൂറയും 

കേരളത്തിലെ സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശ പോരാട്ട ചരിത്രത്തില്‍ വിപ്ലവാത്മകമായ മാറ്റം കുറിച്ച പങ്കാളികളാണ് ആദില നസ്‌റിനും നൂറ ഫാമിയും. ബിഗ് ബോസ് മലയാളം ഏഴാം സീസണില്‍ മത്സരാര്‍ഥികളായി എത്തിയതോടെ ഇരുവരും വലിയൊരു ആരാധകവൃന്ദത്തെ തന്നെ സ്വന്തമാക്കുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലും ഏറെ സജീവാണ് ഇവര്‍. 

ഏറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് ഇരുവരും ജീവിതത്തിലെ പല ലക്ഷ്യങ്ങളും കൈവരിച്ചുകൊണ്ടിരിക്കുതകയാണ്, ഇപ്പോള്‍ ആദ്യമായി സ്വന്തമായൊരു കാര്‍ എന്നൊരു സ്വപ്‌നവും സഫലമാക്കുകയാണ്.

ഈ കാര്‍ ഞങ്ങളുടെ ആദ്യത്തെ വാഹനം എന്നതിലുപരി മറ്റെന്തൊക്കെയോ ആണ്. ഞങ്ങള്‍ അതിജീവിച്ച ഓരോ സംശയങ്ങളുടെയും, ഉള്ളിലൊതുക്കിയ ഭയത്തിന്റെയും, 'നിങ്ങള്‍ക്ക് ഇത്രത്തോളമൊന്നും എത്താന്‍ കഴിയില്ല' എന്ന് മറ്റുള്ളവര്‍ തോന്നിപ്പിച്ച നിമിഷങ്ങളുടെയും ഒക്കെ ഓര്‍മ്മപ്പെടുത്തലാണിത്. 

ആളുകള്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴും ഞങ്ങളുടെ ഓര്‍മ്മയിലുണ്ട്:''നിങ്ങള്‍ രണ്ടാള്‍ക്കും സമൂഹത്തിന് മുന്നില്‍ ഇങ്ങനെ ജീവിക്കാന്‍ കഴിയില്ല.''''നിങ്ങള്‍ക്കൊരുമിച്ച് ഒരു ജീവിതം കെട്ടിപ്പടുക്കാന്‍ കഴിയില്ല.''''പരസ്പരം കൈകോര്‍ത്തുപിടിച്ച് ഈ ലോകത്ത് അതിജീവിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല.'

പക്ഷേ ഇന്ന്... ഞങ്ങള്‍ പരസ്പരം കൈകോര്‍ത്തുപിടിച്ച് പൊതുസമൂഹത്തിന് മുന്നില്‍ നില്‍ക്കുക മാത്രമല്ല ചെയ്യുന്നത്. ഞങ്ങളുടെ സ്വപ്നങ്ങളെയാണ് ഞങ്ങള്‍ ചേര്‍ത്തുപിടിച്ചിരിക്കുന്നത്. 
ഞങ്ങളുടെ ആദ്യത്തെ കാര്‍... കഠിനാധ്വാനം കൊണ്ടും സ്‌നേഹം കൊണ്ടും കണ്ണീരും ക്ഷമയും പരസ്പരമുള്ള വിശ്വാസവും കൊണ്ടും ഞങ്ങള്‍ നേടിയെടുത്തതാണിത്. 

ഞങ്ങളുടെ ജീവിതത്തില്‍ സ്വന്തമാക്കുന്ന ആദ്യത്തെ വലിയ കാര്യമാണിത്. സത്യം പറഞ്ഞാല്‍, വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയാത്തത്ര വികാരനിര്‍ഭരമായ ഒന്നാണിത്. ഞങ്ങളുടെ യാത്രയെക്കുറിച്ച് ശരിക്കും അറിയുന്നവര്‍ക്ക് മാത്രമേ ഈ നിമിഷം ഞങ്ങള്‍ക്ക് എത്രത്തോളം വലുതാണെന്ന് മനസ്സിലാക്കാന്‍ കഴിയൂ.

ഞങ്ങളെക്കുറിച്ച് തന്നെ ഞങ്ങള്‍ക്ക് വലിയ അഭിമാനമുണ്ട്. അതൊരു കാര്‍ വാങ്ങിയതുകൊണ്ട് മാത്രമല്ല...ഒരുമിച്ച് ഒരു ജീവിതം കെട്ടിപ്പടുക്കുന്നതിനിടയില്‍ ഒരിക്കല്‍ പോലും ഞങ്ങള്‍ പരസ്പരം കൈവിട്ടില്ല എന്നതുകൊണ്ടാണ്,' എന്നാണ് ആദില കുറിച്ചത്.

2022 ലാണ്  ആദിലയ്ക്കും നൂറയ്ക്കും ഒന്നിച്ച ജീവിക്കാനുള്ള ഹൈക്കോടതി വിധി ഉണ്ടായത്. സൗദിയില്‍ 12-ാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആലുവക്കാരി ആദില നസ്രീനെയും താമരശ്ശേരിക്കാരി ഫാത്തിമ നൂറയും തമ്മില്‍ പ്രണയത്തിലാകുന്നത്.

Read more topics: # ആദില നൂറ
adhila and noora new car

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES