Latest News

വാടക കുടിശികയായി നല്കാനുള്ളത് 16 ലക്ഷത്തോളം രൂപ; ബിഗ്ബോസ് വിജയി ജിന്റോയുടെ ജിം ലേലം ചെയ്ത് ആലുവ നഗരസഭ; 2021 ന് ശേഷം വാടക നല്കിയിട്ടില്ലെന്ന് കണ്ടെത്തല്‍

Malayalilife
വാടക കുടിശികയായി നല്കാനുള്ളത് 16 ലക്ഷത്തോളം രൂപ; ബിഗ്ബോസ് വിജയി ജിന്റോയുടെ ജിം ലേലം ചെയ്ത് ആലുവ നഗരസഭ; 2021 ന് ശേഷം വാടക നല്കിയിട്ടില്ലെന്ന് കണ്ടെത്തല്‍

ബിഗ്ബോസ് വിജയി പി.ഡി. ജിന്റോയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ചിരുന്ന ജിം ലേലം ചെയ്ത് ആലുവ നഗരസഭ. നഗരസഭയുടെ ക്‌ളോക്ക് ടവറില്‍ പ്രവര്‍ത്തിച്ചിരുന്ന ,'ബോഡി ക്രാഫ്റ്റ് മള്‍ട്ടി ഇന്റര്‍നാഷണല്‍ ഹെല്‍ത്ത് ക്‌ളബ്' ആണ് ലേലം ചെയ്തത്. 16 ലക്ഷത്തോളം രൂപയുടെ വാടക കുടിശ്ശികയെ തുടര്‍ന്നാണ് നഗരസഭ ജിന്റോയുടെ ജിം പൂട്ടി ലേലത്തിന് വെച്ചത്. 

ലേലത്തില്‍ 6.15 ലക്ഷം രൂപ ലഭിച്ചു. 10 ലക്ഷത്തോളം രൂപ നഗരസഭയ്ക്ക് ഇപ്പോഴും നഷ്ടമാണ്.6.14 ലക്ഷം രൂപയാണ് ചുരുങ്ങിയ ലേലത്തുകയായി നിശ്ചയിച്ചിരുന്നത്. ഫോര്‍ട്ട്‌കൊച്ചിയില്‍ ജിം നടത്തുന്നയാളാണ് ലേലം വിളിച്ചെടുത്തത്. 2017-ലാണ് 2000 ചതുരശ്രഅടി വിസ്തീര്‍ണത്തില്‍ ജിന്റോ ജിം ആരംഭിച്ചത്. 2021-ന് ശേഷം നഗരസഭയില്‍ വാടക അടച്ചിട്ടില്ല. 

വാടക കുടിശ്ശിക അടയ്ക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ടെങ്കിലും ചെയ്തില്ല. മൂന്നു മാസം മുന്‍പ് നോട്ടീസ് നല്‍കി മുറി നഗരസഭ സീല്‍ചെയ്തു. തുടര്‍ന്നാണ് ലേലനടപടികള്‍ പൂര്‍ത്തിയാക്കിയത്. ആലുവയില്‍ വാടക കുടിശ്ശിക നിലനില്‍ക്കേ മറ്റ് സ്ഥലങ്ങളില്‍ കൂടി ഇയാള്‍ ബ്രാഞ്ചുകള്‍ തുടങ്ങിയിരുന്നു. സെലിബ്രറ്റി ഫിറ്റ്‌നസ് ട്രെയ്‌നര്‍ എന്ന നിലയിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്.

Read more topics: # ജിന്റോ
BIGBOSS jinto aluva gym auctioned

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES