Latest News

വിജയ്‌യെ കുടുംബസമേതം സന്ദര്‍ശിച്ച് രംഭ; വര്‍ഷങ്ങള്‍ക്കുശേഷമുള്ള മനോഹര കൂടിക്കാഴ്ചയുടെ ചിത്രങ്ങളുമായി താരം

Malayalilife
 വിജയ്‌യെ കുടുംബസമേതം സന്ദര്‍ശിച്ച് രംഭ; വര്‍ഷങ്ങള്‍ക്കുശേഷമുള്ള മനോഹര കൂടിക്കാഴ്ചയുടെ ചിത്രങ്ങളുമായി താരം

നടന്‍ വിജയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ പങ്കുവച്ച് നടി രംഭ. തന്റെ കുടുംബത്തിനൊപ്പം എത്തിയാണ് രംഭ ദളപ്പതിയെ കണ്ടത്.തമിഴക വെട്രി കഴകം എന്ന പാര്‍ട്ടിയുമായുള്ള വിജയിന്റെ രാഷ്ട്രീയ യാത്രയ്ക്ക് രംഭ ആശംസകളും നേര്‍ന്നു.

രംഭ പങ്കുവെച്ച ഫോട്ടോയില്‍ ഭര്‍ത്താവ് ഇന്ദ്രകുമാര്‍ പത്മനാഥന്‍, മക്കള്‍ എന്നിവരെയും കാണാം. ''നിങ്ങളെ  വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയതില്‍ സന്തോഷം. അഭിനന്ദനങ്ങള്‍! നിങ്ങള്‍ക്ക് ഏറ്റവും മികച്ചത് നേരുന്നു,'' എന്നാണ് രംഭ കുറിച്ചത്.

രണ്ട് അഭിനേതാക്കളുടെയും പുനസമാഗമം ആരാധകരിലും നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്നതായിരുന്നു.  'എക്കാലത്തെയും മികച്ച ജോഡി. 90കളിലെ സുവര്‍ണ്ണ ഓര്‍മ്മകള്‍,' എന്നാണ് ഒരു ആരാധകന്റെ കമന്റ്.മിന്‍സാര കണ്ണ, എന്ദ്രേന്ദ്രം കാതല്‍, ശുക്രന്‍, നിനൈത്തേന്‍ വന്ധൈ തുടങ്ങിയ   ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചവരാണ് വിജയും രംഭയും.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 2023 ലെ ബ്ലോക്ക്ബസ്റ്റര്‍ ലിയോ ആയിരുന്നു വിജയുടെ അവസാന ചിത്രം. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത് എജിഎസ് എന്റര്‍ടൈന്‍മെന്റ് നിര്‍മ്മിക്കുന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന ചിത്രത്തിലാണ് വിജയ് ഇപ്പോള്‍ അഭിനയിച്ചുവരുന്നത്.

Read more topics: # രംഭ
rambha family visited vijay

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES