തെലുങ്ക് താരം രാംചരണും ഭാര്യ ഉപാസന കമിനേനയും വീണ്ടും മാതാപിതാക്കളാകാന്‍ പോകുന്നു എന്ന് സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റാ പോസ്റ്റിലൂടെ താരത്തിന്റെ ഭാര്യയാണ് സന്തോഷ വാര്‍ത്ത പങ്കുവെച്ചത്. ദീപാവലി ദിനത്തില്‍ നടത്തിയ ചടങ്ങിന്റെ വീഡിയോയാണ് ഉപാസന പങ്കുവെച്ചത്. ഈ ദീപാവലി ഇരട്ടി ആഘോഷത്തിന്റേയും സ്നേഹത്തിന്റേയും അനുഗ്രഹങ്ങളടേതുമായിരുന്നു എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചത്. കുഞ്ഞിക്കാലുകള്‍ക്കൊപ്പം പുതിയ തുടക്കം എന്ന വാക്കുകളോടെയാണ് വീഡിയോ അവസാനിക്കുന്നത്.
പങ്കുവെച്ച വീഡിയോയില്‍ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് നടത്തിയ പൂജയും അനുഗ്രഹച്ചടങ്ങും ദൃശ്യമായി. ഉപാസനയ്ക്ക് തിലകം ചാര്‍ത്തി ആശീര്‍വദിക്കുന്നതും, രാംചരണും പിതാവ് ചിരഞ്ജീവിയും അതിഥികളെ സ്വീകരിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.
2023-ല്‍ ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് പിറന്നിരുന്നു. ഇപ്പോള്‍ പുതിയ സന്തോഷത്തിന്റെ വരവിനായി കുടുംബം കാത്തിരിക്കുകയാണ്. ദീപാവലി ദിനത്തില്‍ നടന്ന ചടങ്ങില്‍ നയന്‍താരയും വിഘ്‌നേഷ് ശിവനും, നാഗാര്‍ജുനയും അമലയുമടക്കം നിരവധി താരങ്ങളും പങ്കെടുത്തു.