Latest News

തിക്കുണ്‍ട്ടതി, പിച്ചുണ്ടതി, ഏറുണ്‍ട്ടതി; ത്രൂബാക്ക് ചിത്രവുമായി രമേഷ് പിഷാരടി; ഫാന്‍സി ഡ്രസ് വേഷത്തില്‍ നടനൊപ്പം നില്ക്കുന്ന താരങ്ങളെ തപ്പി സോഷ്യല്‍മീഡിയയും

Malayalilife
topbanner
 തിക്കുണ്‍ട്ടതി, പിച്ചുണ്ടതി, ഏറുണ്‍ട്ടതി; ത്രൂബാക്ക് ചിത്രവുമായി രമേഷ് പിഷാരടി; ഫാന്‍സി ഡ്രസ് വേഷത്തില്‍ നടനൊപ്പം നില്ക്കുന്ന താരങ്ങളെ തപ്പി സോഷ്യല്‍മീഡിയയും

സിനിമാ താരങ്ങളുടെ ബാല്യകാല ചിത്രങ്ങള്‍ പലപ്പോഴും വൈറല്‍ ആയി മാറാറുണ്ട്. അത്തരത്തില്‍ ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലാ കൊണ്ടിരിക്കുകയാണ് മലയാള സിനിമയിലെ ഒരു പ്രമുഖ നടന്റെ ബാല്യകാലത്തെ ചിത്രങ്ങള്‍. കോളേജിലെ ഫാന്‍സി ഡ്രസ്സിന്റേതെന്ന് തോന്നിക്കുന്ന ചിത്രമാണ് പങ്കുെവെച്ചിരിക്കുന്നത്.

പിഷാരടിയെ കൂടാതെ മറ്റ് 2 പേരെ കൂടി ഫോട്ടോയില്‍ കാണാന്‍ സാധിക്കും. തിക്കുണ്‍ട്ടതി, പിച്ചുണ്ടതി, ഏറുണ്‍ട്ടതി എന്നാണ് ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഹൊര്‍ മൂഡിലുള്ള ചിത്രമാണിത്.

ഫോട്ടോ ഇതിനോടകം തന്നെ ട്രെന്റിങ് ആയിരിക്കുകയാണ്. പോസ്റ്റിന്  താഴെ ചിത്രങ്ങളേക്കാള്‍ രസകരമായ കമ്മന്റുകളാണ് എത്തുന്നത്. ഫസ്റ്റ് നിക്കുന്ന ആള്‍ക്കെന്തിനാ 2 കണ്ണാടി, ഒരു ട്രെന്‍ഡ് പോലും വിട്ട് കളയരുത് കേട്ടോ, മ്യാരക വേര്‍ഷന്‍ ആയിപ്പോയി പിശുവേട്ടാ...., കണ്ണിലും നെഞ്ചത്തും കണ്ണട വെച്ച ആളിപ്പോ എന്ത് ചെയ്യുന്നു?, യാ മോനെ എജ്ജാതി, അതേതാ കിണ്ണം സാന്നം, ഇടിവെട്ടു സാധനം വളഞ്ഞത് തന്നെ, ഏറുണ്ടതി എന്താണെന്ന് മനസിലായി. 

പരിപാടിയുടെ ഇടയ്ക് ജനങ്ങള്‍ എറിഞ്ഞു കൈ ഓടിച്ചെന്ന് മറ്റേതു രണ്ടും എന്താ പിഷ്, അന്ന് നിനക്ക് ആത്മാവ് മാത്രല്ലേ ഉണ്ടാരുന്നുള്ളു... ഇന്നങ്ങു ശരീരം കൂടി ഉണ്ടായി വല്യ ആളായി പോയി...എന്നിങ്ങനെ പോകുന്നു കമ്മന്റുകള്‍. ഏതായാലും ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി മാറിയിരിക്കുകയാണ്.

മമ്മൂട്ടി നായകനായ നസ്രാണി എന്ന ചിത്രത്തിലൂടെയാണ് രമേഷ് പിഷാരടി ആദ്യമായി സിനിമയിലെത്തുന്നത്. പഞ്ചവര്‍ണ്ണതത്ത, ?ഗാന?ഗന്ധര്‍വ്വന്‍ തുടങ്ങിയ സിനിമകള്‍ സംവിധാനവും ചെയ്ത രമേഷ് പിഷാരടി മലയാള സിനിമയില്‍ ഇപ്പോള്‍ സജീവമായി തുടരുകയാണ്. തന്റെ പുതിയ ചിത്രവും അടുത്തിടെ പിഷാരടി അനൗണ്‍സ് ചെയ്തിരുന്നു. പുതിയ ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍ ആണ് നായകന്‍.  സന്തോഷ് ഏച്ചിക്കാനം തിരക്കഥ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബാദുഷയാണ്.  

 

ramesh pisharody latest post virul

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES