Latest News

പടയപ്പയിലെ നീലാംബരി ചെയ്തത് വേറെ ചോയ്സ് ഇല്ലാത്തതുകൊണ്ട്;എന്റെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലായി മാറി; അതുപോലെ പ്രതീക്ഷിക്കാത്ത ചിലതൊക്കെ നടക്കും; രമ്യ കൃഷ്ണന്‍ പങ്ക് വച്ചത്

Malayalilife
പടയപ്പയിലെ നീലാംബരി ചെയ്തത് വേറെ ചോയ്സ് ഇല്ലാത്തതുകൊണ്ട്;എന്റെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലായി മാറി; അതുപോലെ പ്രതീക്ഷിക്കാത്ത ചിലതൊക്കെ നടക്കും; രമ്യ കൃഷ്ണന്‍ പങ്ക് വച്ചത്

തെന്നിന്ത്യന്‍ സിനിമയിലെ മികച്ച അഭിനേത്രികളില്‍ ഒരാളാണ് രമ്യ കൃഷ്ണന്‍. തന്റെ ഇരുപത്തിയൊമ്പതാം വയസില്‍ തന്നെ രജിനികാന്ത് സിനിമയായ പടയപ്പയില്‍ നെഗറ്റീവ് കഥാപാത്രത്തെ അവതരിപ്പിച്ച് രജിനികാന്തിനെക്കാള്‍ കയ്യടി വാങ്ങിയ താരമാണ് രമ്യ. മാസും ക്ലാസും സ്ത്രീ കഥാപാത്രങ്ങള്‍ക്കും വഴങ്ങുമെന്ന് തന്റെ കഥാപാത്രങ്ങളിലൂടെ രമ്യ തെളിയിച്ചിട്ടുണ്ട്. ബാഹുബലിയിലെ ശിവകാമി ദേവിയുടെ പാന്‍ ഇന്ത്യന്റീച്ച് നേടാനും രമ്യ കൃഷ്ണന് സാധിച്ചു

പടയപ്പയിലെ നീലാംബരിയെ കുറിച്ച് സംസാരിക്കുകയാണ് രമ്യ കൃഷ്ണന്‍. നീലാംബരി എന്ന കഥാപാത്രത്തെ കുറിച്ച് തന്റെ അടുത്ത് പറയുമ്പോള്‍ തനിക്ക് വളരെയധികം ഭയം തോന്നിയെന്നും വേറെ ചോയ്സ് ഇല്ലാത്തതുകൊണ്ടാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും രമ്യ കൃഷ്ണന്‍ പറയുന്നു.

നീലാംബരി എന്ന കഥാപാത്രത്തെ കുറിച്ച് തന്റെ അടുത്ത് പറയുമ്പോള്‍ തനിക്ക് വളരെയധികം ഭയം തോന്നിയെന്നും വേറെ ചോയ്സ് ഇല്ലാത്തതുകൊണ്ടാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും മനസുതുറക്കുകയാണ് രമ്യ കൃഷ്ണന്‍.

ഒരു സംവിധായകനോടും ഈ കഥാപാത്രമേ ചെയ്യൂ, ആ കഥാപാത്രം ചെയ്യില്ല എന്നൊന്നും പറയരുത്. മനസ് തുറന്നുവെച്ചോളൂ. നിങ്ങള്‍ക്ക് ഇഷ്ടപ്പെടാത്തതുകൊണ്ട് ആ ക്യാരക്ടര്‍ നല്ലതാവില്ല എന്നില്ല. എന്തുകൊണ്ടെന്നാല്‍ നീലാംബരിയെ കുറിച്ച് എന്നോട് പറയുമ്പോള്‍ എനിക്ക് ആദ്യം വളരെയധികം ഭയം തോന്നിയിരുന്നു. ആ സമയത്ത് വേറെ ചോയ്‌സ് എനിക്കില്ലാത്തത് കൊണ്ടാണ് ഞാന്‍ അത് ചെയ്തത്.

പക്ഷേ ആ കഥാപാത്രമായി ഞാന്‍ ആത്മാര്‍ത്ഥമായി അഭിനയിച്ചു. അതായിരുന്നു എന്റെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലായി മാറിയത്. അതുപോലെ നമ്മള്‍ പ്രതീക്ഷിക്കാത്ത ചിലതൊക്കെ നടക്കും. വ്യത്യസ്തമായ കഥാപാത്രം അഭിനയിക്കാനായി നിങ്ങളെ സമീപിച്ചാല്‍ എന്ത് കൊണ്ടാണ് അങ്ങനെ ആവശ്യപ്പെടുന്നത് എന്ന് ആലോചിച്ച് തീരുമാനമെടുക്കുക. മനസിനെ ബ്ലോക്ക് ചെയ്ത് വെക്കരുത്', രമ്യ കൃഷ്ണന്‍ പറയുന്നു.

ഇന്നും തമിഴിലെ മികച്ച വില്ലന്‍ കഥാപാത്രങ്ങളില്‍ ഒന്നായിട്ടാണ് നീലാംബരിയെ കണക്കാക്കുന്നത്. സൗന്ദര്യ, ലക്ഷ്മി, രാധ രവി, അബ്ബാസ് തുടങ്ങി നിരവധി താരനിര അണിനിരന്ന സിനിമയാണ് പടയപ്പ. അഞ്ച് തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളും ഈ ചിത്രം നേടി. സിനിമയുടെ സൗണ്ട് ട്രാക്കും പശ്ചാത്തല സംഗീതവും എ ആര്‍ റഹ്മാനാണ് ഒരുക്കിയത്.
 

ramya krishnan about padayappa

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES