Latest News

ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ റാപ്പര്‍ വേടന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; കുട്ടികള്‍ ഉള്‍പ്പടെ പരിക്കേറ്റ നിരവധി പേര്‍ ആശുപത്രിയില്‍; തിരക്കിനിടെ റെയില്‍വേ പാളം മുറിച്ച് കടന്ന ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ചു; സംഘാടനത്തില്‍ വീഴ്ച

Malayalilife
 ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍ റാപ്പര്‍ വേടന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും; കുട്ടികള്‍ ഉള്‍പ്പടെ പരിക്കേറ്റ നിരവധി പേര്‍ ആശുപത്രിയില്‍; തിരക്കിനിടെ റെയില്‍വേ പാളം മുറിച്ച് കടന്ന ഒരാള്‍ ട്രെയിന്‍ തട്ടി മരിച്ചു; സംഘാടനത്തില്‍ വീഴ്ച

കാസര്‍കോട് ബേക്കല്‍ ബീച്ച് ഫെസ്റ്റില്‍, റാപ്പര്‍ വേടന്റെ സംഗീത പരിപാടിക്കിടെ തിക്കും തിരക്കും. കുട്ടികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിപാടി നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് തിരികെ പോകവേ റെയില്‍വേ പാളം മറികടന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. പൊയിനാച്ചി സ്വദേശി ശിവാനന്ദനാണ് മരിച്ചത്. ഇരുപത് വയസ്സായിരുന്നു.

വലിയ ജനക്കൂട്ടമാണ് പരിപാടിക്കെത്തിയത്. ആളുകളെ വിവിധ ഗേറ്റുകളിലൂടെയാണ് സംഘാടകര്‍ കടത്തിവിട്ടതെങ്കിലും തിരക്കിനിടെയില്‍ അതെല്ലാം തകര്‍ന്നു. രാത്രി 8 മണിക്ക് തുടങ്ങുമെന്ന് അറിയിച്ചിരുന്ന പരിപാടി ഒന്നര മണിക്കൂര്‍ വൈകിയാണ് തുടങ്ങിയതെന്നാണ് വിവരം. വേടന്‍ എത്താന്‍ താമസിച്ചതായിരുന്നു കാരണം.

ടിക്കറ്റുള്ള പരിപാടിയായിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും കൂടുതല്‍ ആളുകള്‍ പരിപാടിക്കെത്തുകയായിരുന്നു.സദസിന് മുന്‍ഭാഗത്തേക്ക് ബാരിക്കേഡ് മറികടന്ന് ആള്‍ക്കാര്‍ ഇടിച്ചുകയറിയതാണ് തിക്കിനും തിരക്കിനും ഇടയാക്കിയത്. പരിപാടിക്ക് 25000ത്തിലധികം ആളുകള്‍ കയറിയെന്നാണ് പൊലീസിന്റെ അനൗദ്യോഗിക കണക്ക്. നേരത്തെ കാസര്‍കോട് നടന്ന ഹനാന്‍ ഷായുടെ പരിപാടിക്കിടയിലും സമാന രീതിയില്‍ തിക്കിലും തിരക്കിലുംപെട്ട് അപകടമുണ്ടായിരുന്നു. പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം നടന്ന പ്രദര്‍ശനമേളയില്‍ നടന്ന അപകടത്തില്‍ 20ഓളം പേരെയായിരുന്നു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

rapper vedan programme

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES