ഭര്‍ത്താവിനെ ആ സ്ത്രീയ്ക്ക് വിട്ടുകൊടുക്കാന്‍ കാരണമിത്; ഇന്ന് അയാളുടെ ജീവിതം ഇങ്ങനെ; സീരിയല്‍ നടി രേഖയുടെ വെളിപ്പെടുത്തല്‍

Malayalilife
ഭര്‍ത്താവിനെ ആ സ്ത്രീയ്ക്ക് വിട്ടുകൊടുക്കാന്‍ കാരണമിത്; ഇന്ന് അയാളുടെ ജീവിതം ഇങ്ങനെ; സീരിയല്‍ നടി രേഖയുടെ വെളിപ്പെടുത്തല്‍

പരസ്പരത്തിലെ പത്മാവതി എന്ന കഥാപാത്രം മാത്രം മതി രേഖ രതീഷിനെ പ്രേക്ഷകര്‍ ഓര്‍ത്തിരിക്കാന്‍. കുറച്ചു വില്ലത്തരമൊക്കെയുള്ള പത്മാവതിയുടെ സ്‌നേഹം തിരിച്ചറിഞ്ഞതോടെ രേഖ കുടുംബ സദസ്സുകളുടെ പ്രിയങ്കരിയായി മാറി. അഭിനയ യാത്ര പതിറ്റാണ്ടുകള്‍ താണ്ടി മുന്നോട്ടു കുതിക്കുമ്പോഴും വ്യക്തിജീവിതം അവര്‍ക്ക് ഇപ്പോഴും വേദനയാണ്. പ്രണയ ബന്ധങ്ങളും വ്യക്തിജീവിതത്തിലെ തീരുമാനങ്ങളുമൊക്കെ രേഖയുടെ ജീവിതത്തെയും കരിയറിനെയും സാരമായി ബാധിച്ചു. ഒരിടയ്ക്ക് കഥയല്ലിത് ജീവിതം എന്ന ഷോയില്‍ എത്തിയതിന് വലിയെ പരിഹാസങ്ങള്‍ താരം ഏല്‍ക്കേണ്ടി വന്നിരുന്നു. രേഖയുടെ ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഈ ഭാര്യയ്ക്ക് എതിരെ രേഖ ആ ഷോയില്‍ സംസാരിച്ചത്. എന്നാല്‍ അന്ന് ഉണ്ടായ സംഭവത്തെ കുറിച്ച് ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് രേഖ.

അന്നത്തെ പ്രാേഗ്രാമില്‍ നടന്ന കാര്യങ്ങളുണ്ട്. പല കാര്യങ്ങളും കട്ട് ചെയ്ത് കാണിച്ചു. പ്രോഗ്രാം കഴിഞ്ഞ് അവരെല്ലാം എന്നെ കാണാന്‍ വന്ന് സോറി പറഞ്ഞു എന്ന് പറഞ്ഞാല്‍ ജനം വിശ്വസിക്കുമോ. ഇല്ല. ആ ഷോയില്‍ പങ്കെടുക്കേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ഞാന്‍ എന്റെ ഇഷ്ടപ്രകാരം പ്രോഗ്രാമില്‍ വന്നിരുന്നതല്ല. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള കുടുംബ വഴക്കില്‍ അവരുടെ തെറ്റുകള്‍ മറച്ച് വെച്ച് ഇവര്‍ രണ്ട് പേരും എന്നെ ഭംഗിയായി ബ്ലെയിം ചെയ്തു. അവര്‍ രണ്ട് പേരും ഹാപ്പിയായി. അന്നവര്‍ നെഗറ്റീവായി കണ്ടാലും ഇന്നവര്‍ ഹാപ്പിയായി ജീവിക്കുന്നുണ്ടല്ലോ. അതിന് ഞാന്‍ നിമിത്തമായില്ലേ. അല്ലെങ്കില്‍ അങ്ങനെയേ പിരിഞ്ഞ് പോകേണ്ട ആള്‍ക്കാര്‍ ഇന്നും ഒരുമിച്ച് ജീവിക്കുന്നു. അത് നല്ല കാര്യമല്ലേ. ഇന്ന് ഞാനങ്ങനെയാണ് കാണുന്നത്. അവര്‍ പിരിഞ്ഞ് പോകാതെ ആ രണ്ട് മക്കള്‍ക്ക് അമ്മയും അച്ഛനുമായി ജീവിക്കുന്നുണ്ടെങ്കില്‍ തെറ്റില്‍ നിന്നും ശരിയിലേക്ക് എത്താന്‍ നിമിത്തമായത് താനാണെന്നും രേഖ രതീഷ് വ്യക്തമാക്കി.

തെറ്റിദ്ധരിപ്പിക്കുന്ന തമ്പ്‌നെയില്‍ കാരണമാണ് താനിപ്പോള്‍ അഭിമുഖങ്ങള്‍ നല്‍കാത്തതെന്നും രേഖ പറയുന്നുണ്ട്.ഇതിന് മുമ്പ് ഇങ്ങനെയൊരു സംഭവം ഉണ്ടായിട്ടുണ്ട്. തമ്പ്‌നെയില്‍ കാരണം ഒരു കുട്ടി വന്ന് മകനോട് സംസാരിക്കുകയും അത് അവര്‍ തമ്മില്‍ വഴക്കുണ്ടാക്കുകയും ചെയ്‌തെന്ന് രേഖ പറഞ്ഞു. ദൈവം മുന്നില്‍ പ്രത്യക്ഷപ്പെട്ടാല്‍ ചോദിക്കുന്ന വരം അച്ഛനെയും അമ്മയെയും തിരിച്ച് തരണമെന്നായിരിക്കുമെന്നും രേഖ പറയുന്നുണ്ട്. ഇന്നെനിക്ക് ജോലി ചെയ്യാന്‍ പറ്റുന്നുണ്ട്. അവരെ നോക്കാനും അവര്‍ക്ക് ഇഷ്ടമുള്ള സാധനങ്ങള്‍ വാങ്ങിച്ച് കൊടുക്കാനും എനിക്ക് പറ്റും. അവര്‍ വര്‍ക്ക് ചെയ്തില്ലെങ്കിലും എനിക്കവരെ പോറ്റാന്‍ പറ്റുമെന്നും രേഖ പറഞ്ഞു.

കരിയറിലെ അനുഭവങ്ങളും രേഖ പങ്കുവെക്കുന്നുണ്ട്. സഹപ്രവര്‍ത്തകര്‍ തന്നെ അമ്മേ എന്ന് വിളിക്കുന്നതിനെക്കുറിച്ച് രേഖ സംസാരിച്ചു. ചെന്നൈയില്‍ എനിക്കറിയാവുന്ന ചേച്ചിയുണ്ട്. എന്റെ സഹോദരിമാരേക്കാള്‍ ഞാന്‍ അടുത്തിടപഴകിയ ആള്‍. നിന്നെ എന്തിനാണ് അവര്‍ അമ്മ എന്ന് വിളിക്കുന്നതെന്ന് ആ ചേച്ചി ചോദിച്ചു. ഞാന്‍ അവരെക്കാെണ്ട് പറഞ്ഞ് വിളിപ്പിക്കുന്നതാണെന്നത് പോലെയായിരുന്നു സംസാരം. ഒരു പയ്യനോ മോളോ സീരിയലില്‍ വരുമ്പോള്‍ ഞാന്‍ അവരുടെ അമ്മയായി അഭിനയിച്ചാല്‍ അവരുടെ വീട്ടിലെ അമ്മയേക്കാള്‍ പതിനായിരം പ്രാവശ്യം കൂടുതല്‍ ഒരു ദിവസം എന്നെ അമ്മ എന്ന് വിളിക്കുന്നുണ്ടാകും. പിന്നെ അത് വിളിയായി മാറുകയാണ്. ഇവര്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് ഭയങ്കര വിഷമം തോന്നി. ഒരു വലിയ സ്ത്രീയെ ഉദാഹരണമാക്കി എല്ലാവരും കയറി അമ്മ എന്ന് വിളിക്കാന്‍ നീ ആര് എന്ന് ചോദിച്ചു. ഞാന്‍ പക്ഷെ അവിടെ നിശബ്ദത പാലിച്ചു. പണ്ടത്തെ ആളായിരുന്നെങ്കില്‍ ഞാന്‍ ചിലപ്പോള്‍ പ്രതികരിച്ചേനെ. ഇത്ര വയസുള്ള ആളെയേ അമ്മ എന്ന് വിളിക്കാമെന്നില്ലെന്നും രേഖ പറഞ്ഞു.

rekha ratheesh about her husband

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES