ഭര്‍ത്താവും മക്കളും ഒക്കെയായി കുടുംബിനിയായി ജീവിക്കാന്‍ ആഗ്രഹിച്ച നടിയാണ് രേഖ രതീഷ്. എന്നാല്‍ പല കാരണങ്ങള്‍ക്കൊണ്ട് അങ്ങനെയൊരു ദാമ്പത്യ ജീവിതം രേഖയ്ക്ക് വിധിച്ചില്ല. കഴിഞ്ഞ കുറച്ചേറെ വര്‍ഷങ്ങളായി ഏകമകനൊപ്പം കഴിയുന്ന രേഖ ഇപ്പോഴിതാ, താന്‍ പ്രണയത്തിലാണെന്നു പറഞ്ഞുകൊണ്ട് പങ്കുവച്ചികരിക്കുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്. നടിയുടെ സോഷ്യല്‍ മീഡിയാ പേജില്‍ തന്നെ പ്രിയപ്പെട്ടവനെ കാണാന്‍ വിമാനം കയറിപ്പോകുന്ന തന്റെ ചിത്രമാണ് ആദ്യം പങ്കുവച്ചത്.
ശേഷം കൈനിറയെ വളകളിട്ട് സുന്ദരിയായി പ്രിയപ്പെട്ടവനരികെ ഇരിക്കുന്ന ചിത്രങ്ങളാണ് കാണാന്‍ കഴിയുക. കൈകോര്‍ത്തുപിടിച്ച് തിളങ്ങുന്ന വളകളിട്ട് ബീച്ചില്‍ നില്‍ക്കുന്നതും ഡ്രൈവ് ചെയ്യവേ ഗിയറില്‍ പിടിച്ചിരിക്കുന്ന അയാളുടെ കൈയ്യുടെ ചിത്രവും മനോഹരമായ വാച്ചുകള്‍ ധരിച്ചുള്ള രണ്ടുപേരുടെയും കൈകളുടെ ചിത്രവും എല്ലാം കോര്‍ത്തിണക്കി എന്നെ ഉനക്ക് അവ്ളോ പുടിക്കുമോ എന്ന പാട്ടിന്റെ ബാക്ക്ഗ്രൗണ്ടിലാണ് ഈ ചിത്രങ്ങളെല്ലാം പങ്കുവച്ചിരിക്കുന്നത്.
എന്തായാലും നടി പങ്കുവച്ച വീഡിയോ ലക്ഷക്കണക്കിന് ആരാധകര്‍ കാണുക മാത്രമല്ല, വീഡിയോയ്ക്ക് താഴെ സ്നേഹം അറിയിച്ചുള്ള നൂറുകണക്കിന് കമന്റുകളും പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. ശരിക്കും പറഞ്ഞാല്‍ ഒരു ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ ആയിട്ടുള്ള സ്ത്രീയാണ് രേഖ. ചെറിയ പ്രായത്തിലെ ജീവിതം നഷ്ടമായ രേഖ ഇപ്പോള്‍ പവര്‍ ഫുള്‍ ആയി ഇന്‍ഡസ്ട്രിയില്‍ സജീവമാണ്. ഒപ്പം ഏകമകന്‍ അയാന്‍ അവന്റെ ഒപ്പം ജീവിതം കളര്‍ ആക്കവേയാണ് ഇപ്പോള്‍ തന്റെ പ്രണയ വിശേഷത്തിന്റെ സൂചനകളും രേഖ പങ്കുവച്ചിരിക്കുന്നത്. മികച്ച കൊറിയോഗ്രാഫര്‍ കൂടിയായ രേഖ കലാ കുടുംബത്തില്‍ നിന്നുമാണ് ഇന്ഡസ്ട്രിയിലേക്ക് എത്തിയത്. രേഖയുടെ അച്ഛന്‍ രതീഷ് ഡബ്ബിങ് ആര്‍ട്ടിസ്റ്റും അമ്മ രാധിക സിനിമ നാടക നടിയുമായിരുന്നു. മാതാപിതാക്കള്‍ വിവാഹ മോചനം നേടിയപ്പോള്‍ രേഖ അച്ഛന്റെ കൂടെ ചെന്നൈയിലേക്ക് ചേക്കേറി.
ആദ്യവിവാഹം പതിനെട്ടാം വയസിലാണ് നടക്കുന്നത്. ഒരു പെണ്‍കുട്ടി ജീവിതത്തെകുറിച്ചോ വിവാഹത്തെകുറിച്ചോ സ്വപ്നം കാണും മുന്‍പേ പ്രണയിച്ചു വിവാഹം ചെയ്യേണ്ടി വന്നു രേഖക്ക്. യൂസഫ് ആയിരുന്നു രേഖയുടെ ആദ്യ ഭര്‍ത്താവ്. പിന്നീട് വിവാഹത്തിലൂടെ സംഭവിച്ചതെല്ലാം അബന്ധം ആയിരുന്നുവെന്നും എല്ലാവര്‍ക്കും വേണ്ടിയിരുന്നത് തന്റെ പണമായിരുന്നുവെന്നും മനസിലാക്കിയ രേഖ ഇന്‍ഡസ്ട്രിയില്‍ സജീവം ആകുന്നതിന്റെ ഇടയില്‍ മറ്റൊരു വിവാഹം നടന്നു. നടന്‍ നിര്‍മല്‍ പ്രകാശിനെ വിവാഹം കഴിച്ചുവെങ്കിലും അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം രേഖയെ പാടെ തളര്‍ത്തികളഞ്ഞു.
കുടുംബജീവിതം മാത്രം സ്വപ്നം കണ്ട രേഖക്ക് ജീവിതത്തില്‍ ഇപ്പോള്‍ നിധി ആയുള്ളത് ഏക മകന്‍ ആണ്. മകന്റെ ഉയര്‍ച്ചക്ക് വേണ്ടിയാണു രേഖയുടെ ജീവിതം. നിരവധി സീരിയലുകളിലും കിടിലന്‍ വേഷങ്ങള്‍ ചെയ്യുന്ന രേഖ പരസ്പരം സീരിയലിലെ പദ്മാവതി ആയി എത്തുമ്പോള്‍ പ്രായം നായകന്റെ പ്രായത്തിനു സമം ആയിരുന്നു.