Latest News

ഒരിക്കല്‍ ഈ നടന്റെ ലീലാവിലാസങ്ങള്‍ ചൂണ്ടി കാണിച്ചതാണ്; അന്ന് പല പ്രമുഖരും അഭിനന്ദിച്ചു; ചില നടികള്‍ ഇവനെ പൊക്കി പറയുന്നു; ഇവന്‍ കാട്ടിക്കൂട്ടുന്ന തോന്ന്യവാസം നേരില്‍ കണ്ട വ്യക്തിയാണ്; ഏത് അര്‍ത്ഥത്തിലാണ് ഇയാള്‍ നല്ലൊരു നടന്‍ ആകുന്നത്'; ഷൈനിനെതിരെ രഞ്ജു രഞ്ജിമാര്‍ 

Malayalilife
 ഒരിക്കല്‍ ഈ നടന്റെ ലീലാവിലാസങ്ങള്‍ ചൂണ്ടി കാണിച്ചതാണ്; അന്ന് പല പ്രമുഖരും അഭിനന്ദിച്ചു; ചില നടികള്‍ ഇവനെ പൊക്കി പറയുന്നു; ഇവന്‍ കാട്ടിക്കൂട്ടുന്ന തോന്ന്യവാസം നേരില്‍ കണ്ട വ്യക്തിയാണ്; ഏത് അര്‍ത്ഥത്തിലാണ് ഇയാള്‍ നല്ലൊരു നടന്‍ ആകുന്നത്'; ഷൈനിനെതിരെ രഞ്ജു രഞ്ജിമാര്‍ 

നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരായ വിന്‍സി അലോഷ്യസിന്റെ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. നിരവധിപേര്‍ ഇതിനോടകം തന്നെ നടനെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തെത്തി. ഈ സമയത്ത് ഷൈനില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞ് രംഗത്തെത്തുകയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍. ഇതിനുമുമ്പും രഞ്ജു തുറന്നു പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. ഇവന്‍ അഭിനയിച്ച സിനിമയില്‍ ഇവന്‍ കാട്ടിക്കൂട്ടുന്ന തോന്ന്യവാസം നേരില്‍ കണ്ടിട്ടുള്ള വ്യക്തിയാണ് താനും തന്റെ സഹപ്രവര്‍ത്തകരെന്നും രഞ്ജു തുറന്നടിച്ചു. 

ഒരിക്കല്‍ ഈ നടന്റെ ലീലാവിലാസങ്ങള്‍ ചൂണ്ടി കാണിച്ച് പ്രതികരിച്ചപ്പോള്‍ അകത്തളത്തില്‍ ഇരുന്നു പല പ്രമുഖരും അഭിനന്ദിച്ചെന്നും എന്നാല്‍ വിത്തിന്‍ സെക്കന്‍ഡില്‍ തനിക്ക് നേരെ വിരല്‍ ചൂണ്ടിയെന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നു. ചില നടികള്‍ ചാനല്‍ ചര്‍ച്ചയില്‍ ഇവനെ പൊക്കി പറയുന്നു. ഇവന്‍ അഭിനയിച്ച സിനിമയില്‍ ഇവന്‍ കാട്ടികൂട്ടുന്ന തോന്ന്യവാസം നേരില്‍ കണ്ട വ്യക്തിയാണ് ഞാന്‍. ഏതു അര്‍ത്ഥത്തില്‍ ആണ് ഇയാള്‍ നല്ല നടന്‍ ആവുന്നതെന്നും വെള്ള പൂശാന്‍ ചിലരുണ്ടെന്നും രഞ്ജു പറഞ്ഞു. 

ഞാന്‍ മാപ്പ് പറയണം എന്ന് പറഞ്ഞു ആ നടനും കുടുംബവും സംവിധായകനും എന്നോട് ആവശ്യ പെട്ടു. എന്നാല്‍ നിലപാടില്‍ ഞാന്‍ ഉറച്ചു നിന്ന് എന്നെ സ്‌പ്പോര്‍ട്ട് ചെയ്യാന്‍ ആ നടി മാത്രം(പേര് പറയുന്നില്ല അനുവാദം ഇല്ലാതെ). ആ സിനിമ ഞാന്‍ കംപ്ലീറ്റ് ചെയ്തു. ഈ അടുത്ത കാലത്ത് ഐഎഫ്എഫ്എ അബുദാബി വച്ചു നടന്നപ്പോഴും ഇങ്ങേരുടെ വികൃതികള്‍ നേരിട്ട് കണ്ടു. ഏതു അര്‍ത്ഥത്തില്‍ ആണ് ഇയാള്‍ നല്ല നടന്‍ ആവുന്നേ. ഇയാളുടെ സിനിമകള്‍ ടൈപ്പ് അല്ലെ. വെള്ള പൂശാന്‍ ചിലര്‍'', എന്നാണ് രഞ്ജു രഞ്ജിമാര്‍ കുറിച്ചത്. രഞ്ജു രഞ്ജിമാര്‍ മുമ്പ് പറഞ്ഞത് തനിക്കുണ്ടായ മോശം അനുഭവവും അവര്‍ പങ്കുവെക്കുകയാണ്. ഒരു സെറ്റില്‍ വച്ച് ഒരു നടനില്‍ നിന്നുമുണ്ടായ അനുഭവമാണ് രഞ്ജു രഞ്ജിമാര്‍ പങ്കുവെക്കുന്നത്. ഒരു നടന്‍ കാരണം താന്‍ അനുഭവിക്കുകയാണ്. പ്രസ്തുത നടന്റെ പ്രവര്‍ത്തികാരണം ഒമ്പത് മണിക്ക് തീര്‍ക്കേണ്ട സീനുകള്‍ പുലര്‍ച്ചെ അഞ്ച് മണിവരെ നീണ്ടുപോവുകയും ഉറക്കം ഒഴിച്ച് കാത്തിരിക്കേണ്ടിയും വരികയായിരുന്നു എന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്. 

'ഈയൊരു നടന്‍ കാരണം സിനിമാ സെറ്റില്‍ ഞാന്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഈ നടന്‍ കൃത്യസമയത്ത് വരാതിരിക്കുകയും കോ ആര്‍ടിസ്റ്റുമാരോട് വളരെ മോശമായി പെരുമാറുകയും ഷോട്ടിനിടയില്‍ ഓടിപ്പോവുകയും ചെയ്തിട്ടുണ്ട്. ഒമ്പത് മണിക്ക് തീര്‍ക്കേണ്ട സീനുകള്‍ പുലര്‍ച്ചെ അഞ്ച് മണിവരെ നീണ്ടുപോയിട്ട് ഞങ്ങള്‍ക്ക് ഉറക്കം ഒഴിച്ച് കാത്തിരിക്കേണ്ടി വരികയാണ്'' എന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്.

renju renjimar about shine

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES