സീരിയല്‍ നടി രേഷ്മ എസ് നായര്‍ക്ക് പ്രണയ വിവാഹം.. പയ്യനെ കണ്ടോ..
ആദ്യ സീരിയലിലൂടെ തന്നെ പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടാന്‍ എല്ലാവര്‍ക്കും സാധിച്ചെന്നു വരില്ല. എന്നാല്‍ അതുപോലൊരു ഭാഗ്യം ലഭിച്ച നടിയാണ് സീരിയല്‍ താരം രേഷ്മ എസ് നായര്‍. കുടുംബവിളക്കിലെ സുമിത്രയുടെ രണ്ടാമത്തെ മരുമകളായ സഞ്ജനയായി എത്തി പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ രേഷ്മ പരമ്പരയിലുടനീളം തന്റെ കഥാപാത്രത്തെ ഏറ്റവും മികച്ച രീതിയിലാണ് അവതരിപ്പിച്ചത്. പരമ്പരയില്‍ തന്റെ റോള്‍ അവസാനിച്ചപ്പോള്‍ സീരിയല്‍ അഭിനയത്തിന് താല്‍ക്കാലിക വിട നല്‍കി പതുക്കെ എംബിഎ പഠനത്തിലേക്കും കടന്നു. ഇപ്പോഴിതാ, ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ രേഷ്മ തന്റെ വിവാഹ നിശ്ചയത്തിന് ഒരുങ്ങുകയാണെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. എംബിഎ പഠനത്തിനിടയിലാണ് രേഷ്മ തന്റെ പ്രിയപ്പെട്ടവനെ വിവാഹനിശ്ചയ വിശേഷം അറിയിച്ചുകൊണ്ട് പരിചയപ്പെടുത്തിയത്. അതേസമയം, കാമുകന്റെ മുഖം കാണിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം ഒരു റെസ്റ്റോറന്റില്‍ ഒരുമിച്ച് ഭക്ഷണം കഴിക്കാനെത്തിയ ചിത്രവും രേഷ്മ പങ്കുവച്ചിരുന്നു.
വിവാഹനിശ്ചയ വിശേഷം അറിയിച്ച് മൂന്നു ചിത്രങ്ങള്‍ക്കൊപ്പം രേഷ്മ കുറിച്ചത് ഇങ്ങനെയാണ്: ഇരുട്ട് നിറഞ്ഞ ദിവസങ്ങളില്‍ നിന്ന് വെളിച്ചത്തിന്റെ പ്രതീക്ഷ നല്‍കുന്ന ഒരാളെ നമ്മള്‍ ജീവിതത്തില്‍ കണ്ടുമുട്ടുമ്പോള്‍, അത് ഒരുപാട് അര്‍ത്ഥമുള്ളതായിരിക്കും എന്ന് നിങ്ങള്‍ക്കറിയാന്‍ സാധിക്കും. ഇദ്ദേഹത്തെ പോലൊരാളെ പങ്കാളിയായി ലഭിച്ച ഞാന്‍ ഭാഗ്യവതിയാണ്. പക്ഷേ സത്യസന്ധമായി പറഞ്ഞാല്‍, അതിലും അപ്പുറമാണ് അദ്ദേഹം. അവന്‍ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്. ടെന്‍ഷനടിക്കല്ലേ, ഞാനുണ്ട് കൂടെ എന്ന് എന്റെ കൈ പിടിച്ച് എപ്പോഴും ആശ്വസിപ്പിക്കുന്ന ആള്‍. ഞാന്‍ എന്റെ ജീവിതത്തിലെ ഏറ്റവും തകര്‍ച്ചയില്‍ നില്‍ക്കുന്ന സമയത്താണ് അവന്‍ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. എന്റെ ദുഃസ്വപ്നങ്ങളില്‍ നിന്ന് എന്നെ പുറത്തേക്ക് കൊണ്ടുവന്നതിന് ശേഷം, അത് എന്റെ ഏറ്റവും കളര്‍ഫുള്‍ ആയ സ്വപ്നങ്ങളാക്കി മാറ്റി.
എന്റെ ഏറ്റവും വലിയ മോട്ടിവേറ്റര്‍ ആണ് അവന്‍, എനിക്ക് നിരന്തരം പിന്തുണ നല്‍കുന്നവന്‍, ഞാന്‍ ഇന്ന് ഓരോ ദിവസവും ചിരിക്കുന്നതിന്റെ കാരണം അവനാണ്. ഞങ്ങളുടെ വിവാഹ നിശ്ചയം ഉടനെ ഉണ്ടാവും. ഞങ്ങളുടെ ആ വലിയ ദിവസത്തിന് വേണ്ടി ഹൃദയം നിറയെ നന്ദിയോടെ ഞാന്‍ കാത്തിരിയ്ക്കുകയാണ്. അതിനൊപ്പം എന്റെ അച്ഛനോടും അമ്മയോടും ഞാന്‍ ശരിക്കും കടപ്പെട്ടിരിയ്ക്കുന്നു, ഞങ്ങളുടെ പ്രണയം അംഗീകരിച്ചതിനും, അവനെ സ്വന്തം മകനായി സ്വീകരിച്ചതിനും. ഈ യാത്ര കൂടുതല്‍ മനോഹരമാക്കിയതിന് ഞങ്ങളുടെ രണ്ട് പേരുടെയും പാരന്റ്സിന് പ്രത്യേകം നന്ദി- എന്നാണ് രേഷ്മ പങ്കാളിയുടെ ഐഡന്റിറ്റി വ്യക്തമാക്കാതെ പറയുന്നത്. പങ്കുവച്ച ഫോട്ടോകളിലും പാര്‍ട്ണറുടെ മുഖം മറച്ചുവച്ചിട്ടാണ് ഉള്ളത്.
അതേസമയം, കുടുംബവിളക്കിന് ശേഷം രേഷ്മയെ അധികം സീരിയലുകളില്‍ കണ്ടിട്ടില്ല. പഠനം മുന്നോട്ട് കൊണ്ടു പോകാനായി അഭിനയം പൂര്‍ണമായും മാറ്റി നിര്‍ത്തുകയായിരുന്നു. അതേസമയം, മോഡലിംഗ് രംഗത്ത് തുടരുകയും ചെയ്യുന്നുണ്ട്. കിന്‍ഫ്രയില്‍ ഉള്ള ഡിസി കോളേജില്‍ ആണ് എംബിഎ ചെയ്യുന്നത്. എംബിഎ കഴിഞ്ഞിട്ട് ജോലിയിലേക്ക് തിരിയാനാണ് രേഷ്മയുടെ പ്ലാന്‍. അതേസമയം പങ്കാളിക്കൊപ്പമുള്ള ബ്ലാക്ക് ആന്റ് വൈറ്റിലുള്ള അതി മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പമെത്തിയ രേഷ്മയുടെ പോസ്റ്റിന് ആശംസകള്‍ അറിയിക്കുകയാണ് കൂട്ടുകാരും ആരാധകരും.