കേരള രാഷ്ട്രീയത്തില്‍ പെണ്ണുങ്ങളുമായി ചാറ്റിംങ്ങില്‍ വിദഗ്ധനായ യുവരാഷ്ട്രീയ നേതാവിന്റെ പേരുപറയാതെ തൊലിയുരിച്ച് നടി റിനി ജോര്‍ജ്ജ്. യുവനേതാവിനെ കുറിച്ച് ഇവര്‍ നടത്തിയ വെളിപ്പെടുത്തല്‍ വലിയ തോതിലാണ് ചര്‍ച്ചയായത്. പേരു പറയാതെ തന്നെയുള്ള യുവതിയുടെ ആരോപണം ആരിലേക്കാണെന്നത് വ്യക്തമാണ്. മുന്‍പ് ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ ഹു കെയേഴ്സ് എന്ന് പുച്ഛിച്ചു നല്‍കിയ യുവ നേതാവിനെ കുറിച്ചുള്ള വെളിപ്പെടുത്തല്‍ രാഷ്ട്രീയ വിവാദമായി കത്തിപ്പടുകയും ചെയ്തു.
യുവനേതാവിന്റെ ചാറ്റിംഗ് ശൈലികള്‍ തന്നെയാണ് സമൂഹത്തെ അത്ഭുതപ്പെടുത്തിയത്. ഇയാള്‍ക്കെതിരെ പലരും പരാതിപ്പെടാത്തത് തെളിവുകളുടെ അഭാവം മൂലമാണെന്നും തെളിവ് നശിപ്പിക്കാന്‍ അദ്ദേഹം മിടുക്കനാണെന്നും റിനി ആരോപിക്കുന്നു. ടെലഗ്രാം സീക്രട്ട് ചാറ്റ് വഴിയാണ് മെസേജും വിഡിയോ കോളും ചെയ്യുന്നതെന്നും വിഡിയോ കോളില്‍ മുഖം കാണിക്കാതെ ഇരുട്ടത്താണ് നില്‍ക്കുകയെന്നും റിനി വെളിപ്പെടുത്തി.
റിനിയുടെ വാക്കുകള്‍ ഇങ്ങനെയാണ്: ഇതിനകത്ത് ഉള്ള ഒരു കാര്യം എന്താണെന്ന് വെച്ചാല്‍ കൂടുതല്‍ പേരും പരാതിയുമായി വരാത്തതിന്റെ ഒരു പ്രധാനപ്പെട്ട കാരണം തെളിവുകള്‍ നശിപ്പിക്കാന്‍ ഈ വ്യക്തി വളരെയധികം മിടുക്കനാണ് എന്നുള്ളതാണ്. അതായത് വളരെ രഹസ്യമായാണ് ചാറ്റുകള്‍, നമുക്ക് സ്‌ക്രീന്‍ഷോര്‍ട്ട് എടുക്കാന്‍ പറ്റുന്ന രീതിയിലല്ല. വിഡിയോ കോളില്‍ വന്നാല്‍ പോലും ഒരു പുകമറയില്‍ അതായത് ഒരു ഇരുട്ടിന്റെ മറയില്‍ ആണ് വരുന്നത്. സ്‌ക്രീന്‍ഷോര്‍ട്ട് എടുത്ത് വെച്ചാല്‍പ്പോലും ഇത് ഇയാളാണെന്നൊന്നും തെളിയിക്കാന്‍ കഴിയില്ല. അത്രയ്ക്കും ക്രിമിനല്‍ ബുദ്ധിയോട് കൂടിയാണ് സ്ത്രീകളെ ഇയാള്‍ കൈകാര്യം ചെയ്യുന്നത്. ടെലഗ്രാം സീക്രട്ട് ചാറ്റൊക്കെയാണ് ഉപയോഗിക്കുന്നത്. അപ്പോള്‍ പെണ്‍കുട്ടികള്‍ക്ക് ചിലപ്പോള്‍ തെളിവുകള്‍ വെക്കാന്‍ കഴിയില്ല. വിവാഹ വാഗ്ദാനം ഒന്നും ഈ വ്യക്തി നല്‍കുന്നില്ല. പക്ഷേ ചില ലാഞ്ചനകളാണ് ചിലപ്പോള്‍ നമ്മളെ കല്യാണം കഴിച്ചേക്കും എന്ന ഒരു തോന്നല്‍ ക്രിയേറ്റ് ചെയ്യുകയാണ്. ഇതൊക്കെ ഒരു സൈക്കോളജിക്കല്‍ മൂവ്മെന്റാണ്. അപ്പോ നമ്മുക്ക് ഒരു സ്ഥലത്തും ഇങ്ങനെ പറഞ്ഞിട്ടുണ്ട് ഇങ്ങനെ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞ് തെളിയിക്കാന്‍ പറ്റില്ല.
തെളിവുകള്‍ ഉണ്ടാകാതെ ഇരിക്കാന്‍ വളരെ വിദഗ്ധമായിട്ട് നീങ്ങുന്ന ഒരു വ്യക്തിയാണ് ഇയാള്‍. ഒരു ക്രിമിനല്‍ മൈന്‍ഡ് ഉണ്ട് പുള്ളിക്ക്. അത് കൊണ്ടായിരിക്കണം കുറെയൊക്കെ സ്ത്രീകള്‍ തുറന്ന് പറയാത്തതിന് കാരണം. ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ആധികാരികമായി എന്തു ചൂണ്ടിക്കാണിക്കാനുണ്ട് എന്നൊരു പേടി ഉണ്ട്. അതാണ് കുറേ സ്ത്രീകള്‍ ഇത് പറയാത്തതിന്റെ ഒരു കാരണം. സൗഹൃദം സ്ഥാപിച്ച് പിന്നെ മുറിയിലേക്ക് എങ്ങനെയെങ്കിലും ഭക്ഷണം കഴിക്കാം ഒന്നിച്ചിരിക്കാം എന്നെല്ലാം പറഞ്ഞ് എത്തിക്കും. അയാളുടെ പ്രസ്ഥാനത്തിലെ സ്ത്രീകള്‍ക്ക് പോലും പ്രശ്നങ്ങളുണ്ടെന്നും സ്ഥിരം കുറ്റവാളിയാണെന്ന് തോന്നിയത് കൊണ്ടാണ് തുറന്നുപറച്ചിലെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.
അവസാനം മെസേജ് അയച്ചത് ഫെബ്രുവരിയിലാണെന്നും അയാളുടെ പ്രൈവറ്റ് സ്പേസിലേക്ക് എത്തിക്കാനുള്ള പല ശ്രമങ്ങളും പല രീതിയില്‍ നടന്നിട്ടുണ്ടെന്നും റിനി പറഞ്ഞു. 'ഏറ്റവും ഒടുവില്‍ മെസേജ് വന്നത് ഈ വര്‍ഷം ഫെബ്രുവരി സമയത്ത് ആയിരുന്നു. എങ്ങനെയെങ്കിലും പതിയെ പതിയെ പതിയെ അയാളുടെ ഇംഗിതത്തിലേക്ക് എത്തിക്കുക എന്നുള്ള രീതിയിലാണ് മെസേജ്. പല രീതിയില്‍ സോഫ്റ്റ് ആയിട്ട് സംസാരിക്കുക. സൗഹൃദത്തില്‍ സംസാരിക്കുക.. എപ്പോഴെങ്കിലും വരുമോ കാണാം, നമ്മള്‍ സൗഹൃദം ആണ് എന്നൊക്കെ പറഞ്ഞ് നമ്മളെ അയാളുടെ പ്രൈവറ്റ് സ്പേസിലേക്ക് എത്തിക്കാനുള്ള പല ശ്രമങ്ങളും പല രീതിയില്‍ നടന്നിട്ടുണ്ട്' എന്നായിരുന്നു റിനിയുടെ വാക്കുകള്‍.
ആദ്യം ഇത്രയും പ്രശ്നക്കാരനാണെന്ന് മനസിലായിട്ടില്ലായിരുന്നു. സ്ഥിരം പ്രശ്നക്കാരനാണെന്ന് പിന്നീടാണ് മനസിലായത്. അകത്തുള്ള സ്ത്രീകള്‍ക്ക് പോലും പ്രശ്നങ്ങളുണ്ട്. എന്നോട് മോശമായി പെരുമാറിയപ്പോള്‍ നേരിട്ടെന്നും റിനി പറഞ്ഞു. കേസ് ആയിട്ട് മുന്നോട്ട് പോയാലും സംഘടനയില്‍ മുന്നോട്ടുപോലും ഒരു കാര്യവുമില്ലെന്നും സ്ത്രീകള്‍ക്കും നീതിയില്ലെന്നും അതാണ് എന്റെ വിഷയമെന്നും റിനി പറഞ്ഞു. എന്റെ ലൈഫ് ഡേയഞ്ചറാക്കാം എന്നല്ലാതെ ഒരു നീതിയും കിട്ടില്ലെന്നും റിനി പറഞ്ഞു. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ റൂം എടുക്കാമെന്ന് പറഞ്ഞപ്പോള്‍ താന്‍ പൊട്ടിത്തെറിച്ചെന്നും പിന്നിട് കുറച്ച് കാലത്തേക്ക് ശല്യം ഉണ്ടായിരുന്നില്ല. പിന്നിട് കുറച്ച് കാലത്തിന് ശേഷം വീണ്ടും തുടങ്ങി. പലസ്ത്രീകള്‍ക്കും ഇത്തരം അനുഭവം ഉണ്ടായത് കൊണ്ടാണ് രംഗത്തുവന്നത്. ആ പ്രസ്ഥാനത്തോടുള്ള സ്നേഹം കൊണ്ടാണ് ആ വ്യക്തിയെക്കുറിച്ച് പറയാത്തത്.
ആ പ്രസ്ഥാനത്തിലെ നേതാക്കന്‍മാരുടെ ഭാര്യമാര്‍ക്കും പെണ്‍മക്കള്‍ക്കും വരെ ഇയാളില്‍ നിന്ന് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. സ്വന്തം ഭാര്യയെയും മക്കളെയും സംരക്ഷിക്കാത്ത രാഷ്ട്രീയ നേതാക്കള്‍ ഏത് സ്ത്രീയെയാണ് സംരക്ഷിക്കാന്‍ പോകുന്നത്.
ഗിന്നസ് പക്രു നായകനായി അടുത്തിടെ തയേറ്ററുകളിലെത്തിയ 916 കുഞ്ഞൂട്ടന്‍ എന്ന ചിത്രത്തിലെ താരമാണ് റിനി. പേര് പറയുന്നില്ലേ എന്ന് ചോദ്യം ംവീ രമൃല െഎന്ന് മാത്രമായിരുന്നു റിനിയുടെ മറുപടി. നിങ്ങള്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തിലുള്ള ആളാണോ എന്ന് ചോദിച്ചപ്പോള്‍ ഒരു പ്രസ്ഥാനത്തിലും വിശ്വസിക്കുന്നില്ല എന്നും റിനി പറഞ്ഞു. ഏത് സംഘടനയാണെന്ന് പറഞ്ഞുകൂടെ എന്ന് മാധ്യമങ്ങള്‍ പറഞ്ഞപ്പോള്‍
ഹൂ കേയേഴ്സ് എന്നാണ് ആറ്റിറ്റിയൂഡ് എന്നും റിനി പറഞ്ഞു.
ഈ വ്യക്തി ചിലരെ പീഡിപ്പിച്ചിട്ടുണ്ട്. ആ പീഡനം അനുഭവിച്ച സ്ത്രീകള്‍ മുമ്പോട്ട് വരണം. എന്നെ പീഡിപ്പിച്ചിട്ടില്ല. അശ്ലീല സന്ദേശം അയച്ചതേ ഉള്ളൂ. അയാളുടെ പ്രസ്ഥാനത്തിന് അകത്തുള്ളവര്‍ പോലും അനുഭവിക്കുന്നു. അവര്‍ ധീരമായി മുമ്പോട്ട് വരണം-റിനി ആന്‍ ജോര്‍ജ് പ്രതികരിച്ചു. ഈ നേതാവിനെ കുറിച്ച് കൂടുതല്‍ പീഡന കാര്യങ്ങള്‍ അറിഞ്ഞതു കൊണ്ടാണ് ഇപ്പോള്‍ ഇതെല്ലാം തുറന്നു പറയുന്നതെന്നും റിനി തുറന്നടിച്ചു.
താന്‍ പരാതി പറഞ്ഞിട്ടും കൂടുതല്‍ സ്ഥാനങ്ങള്‍ നല്‍കി. ഈ നേതാവ് എംഎല്‍എയാണെന്ന സൂചനകള്‍ നല്‍കി. ഈ യുവ നേതാവിനെ ആ പാര്‍ട്ടിയിലുള്ളവര്‍ നിയന്ത്രിക്കണം. ധാര്‍മികതയുണ്ടെങ്കില്‍ ജനപ്രതിനിധി സ്ഥാനം രാജിവയ്ക്കണമെന്നും റിനി ആന്‍ ജോര്‍ജ് പറയുന്നു.
യുവനേതാവ് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും മോശം സന്ദേശങ്ങള്‍ അയച്ചത് ഷോക്കിങായിരുന്നുവെന്നും റിനി വെളിപ്പെടുത്തി. അശ്ലീല മെസേജ് അയച്ചപ്പോള്‍ ഇങ്ങനെ ചെയ്യരുതെന്ന് പറഞ്ഞു. എന്നാല്‍ പ്രമാദമായ സ്ത്രീ പീഡനക്കേസുകളില്‍പ്പെട്ട രാഷ്ട്രീയ നേതാക്കള്‍ക്ക് എന്ത് സംഭവിക്കും എന്നാണ് തിരിച്ച് ചോദിച്ചതെന്നും വെളിപ്പെടുത്തി. സമീപകാലത്ത് സോഷ്യല്‍ മീഡിയയില്‍ ഇതേ വ്യക്തിയെക്കുറിച്ച് ആരോപണം ഉയര്‍ന്നിരുന്നുവെന്നും റിനി ചൂണ്ടിക്കാണിച്ചു.