തെലുങ്ക് സിനിമകളുടെ തന്നെ സ്ഥിതം ക്ലീഷേകള്‍ പൊളിച്ചെഴുതിയ നടനാണ് ഋഷഭ് ഷെട്ടി. കാന്താര എന്ന ചിത്രത്തിന്റെ വരവോട് കൂടിയായിരുന്നു. ചിത്രഗം വലിയ വിജയമാണ് നേടിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ കാന്താര ചാപ്റ്റര്‍ വണ്‍ എന്ന ചിത്രവും ഈ മാസം ആദ്യം റിലീസ് ആയിരുന്നു. ഈ ചിത്രവും വലിയ ഹിറ്റായിരിക്കുകയാണ്. എന്നാല്‍ ചിത്രത്തില്‍ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിന് വിമര്‍ശനം നേരിട്ടിരുന്നു. അതിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടന്‍. ആളുകളുടെ അഭിപ്രായത്തിന് ചിത്രത്തിന്റെ കഥ മാറ്റാന്‍ കഴിയില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. സമൂഹത്തില്‍ നടക്കുന്ന കാര്യമാണ് ചിത്രത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് എന്നും താരം പറഞ്ഞു.
'കാന്താര' ആദ്യഭാഗത്തിലെ ഒരുരംഗം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. 2022-ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ നായകന്‍ നായികയുടെ സമ്മതമില്ലാതെ അരക്കെട്ടില്‍ നുള്ളുന്ന രംഗമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ചിത്രത്തിന്റെ രചയിതാവും സംവിധായകനും കൂടിയായ ഋഷഭ് ഷെട്ടിക്ക് വലിയ പഴി കേള്‍ക്കേണ്ടിവന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഋഷഭ്. 'ആദ്യഭാഗത്തില്‍ ശിവയുടെ യാത്രയായിരുന്നു കാണിച്ചത്. അയാള്‍ നായകന്‍ മാത്രമല്ല വില്ലന്‍ കൂടിയായിരുന്നു. നായകനായ അയാള്‍ എന്തോ തെറ്റ് ചെയ്യുകയാണെന്ന് ആളുകള്‍ തെറ്റിദ്ധരിച്ചു. അയാള്‍ എന്തുചെയ്യരുതെന്ന് കാണിക്കുകയായിരുന്നു ഞാന്‍. എന്താണോ ചെയ്യേണ്ടത് അതിന്റെ വിപരീതമായിരുന്നു അയാള്‍ ചെയ്യുന്നത്. ഒരുപാട് നെഗറ്റിവിറ്റി അയാള്‍ നേരിട്ടു, ഒടുവില്‍ കഥാപാത്രം തിരിച്ചറിവിലേക്ക് എത്തുന്നു. മാറ്റങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങളും കഥ കാണിച്ചുതരുന്നു'- ഋഷഭ് ഷെട്ടി പറഞ്ഞു.
സിനിമ എപ്പോഴും സമൂഹത്തെ പ്രതിഫലിപ്പിക്കുന്നു. സമൂഹത്തില്‍ കാണുന്നതിനെ പുനരാവിഷ്‌കരിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ചിലപ്പോള്‍ അത് പോസിറ്റീവ് ആയിരിക്കും, മറ്റുചിലപ്പോള്‍ നെഗറ്റീവും. നമ്മള്‍ എല്ലാം ആവിഷ്‌കരിക്കുന്നു, എന്നാലത് എങ്ങനെ സ്വീകരിക്കണം എന്നത് പ്രേക്ഷകരുടെ തീരുമാനമാണ്. സിനിമകള്‍ക്ക് പ്രധാനപ്പെട്ട ആശയങ്ങളും വിവരങ്ങളും നല്‍കാന്‍ കഴിയും. ആളുകള്‍ നല്ലത് സ്വീകരിക്കുകയും നെഗറ്റീവായ കാര്യങ്ങള്‍ കണ്ടശേഷം ഉപേക്ഷിക്കുകയും ചെയ്യുന്നു'- ഋഷഭ് കൂട്ടിച്ചേര്‍ത്തു.