ഋഷഭ് ഷെട്ടി എന്ന നടനെ ആളുകള്‍ അറിയാന്‍ തുടങ്ങിയത് കാന്താര എന്ന ചിത്രത്തിന്റെ വിജലത്തോടെയാണ്. കാന്തര ആദ്യ ഭാഗത്തിന് ശേഷം രണ്ടാം ഭാഗം ഇപ്പോള്‍ തിയേറ്ററുകളില്‍ വലിയ വിജയമായി മാറിയിരിക്കുകയാണ്. ഇപ്പോഴിയാ മോഹന്‍ലാലിനെ പോലെ മുണ്ട് മടക്കി കുത്തി മോനെ ദിനേശാ എന്ന് പറയുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അമിതാഭ് ബച്ചന്‍ അവതാരകനായ ഹിന്ദി ടിവി ഷോ 'കോന്‍ ബനേഗാ ക്രോര്‍പതി'യിലാണ് ഋഷഭ് ഷെട്ടി മോഹന്‍ലാല്‍ സ്‌റ്റൈലില്‍ മുണ്ട് മടക്കിക്കുത്തി എത്തിയത്. മോഹന്‍ലാലിന്റെ പ്രശസ്തമായ ഡയലോഗും ഋഷഭ് അനുകരിച്ചു.
പരിപാടിയുടെ കഴിഞ്ഞദിവസത്തെ പ്രൊമോ വീഡിയോയിലെ ഭാഗമാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. കറുപ്പ് ഷര്‍ട്ടും കസവ് മുണ്ടുമായിരുന്നു ഋഷഭ് ഷെട്ടിയുടെ വേഷം. 'കാന്താര: എ ലെജന്‍ഡ്- ചാപ്റ്റര്‍ വണ്‍' ഹിന്ദിയിലടക്കം തരംഗമാവുന്നതിനിടെയാണ് ഋഷഭ് 'കോന്‍ ബനേഗാ ക്രോര്‍പതി'യില്‍ അതിഥിയായി എത്തിയത്. മുണ്ട് മടക്കിക്കുത്തി, 'പോ മോനെ ദിനേശാ', എന്ന ഡയലോഗില്‍ ചെറിയ മാറ്റത്തോടെ 'എന്താ മോനേ ദിനേശാ', എന്ന് ഋഷഭ് ഷെട്ടി പറയുമ്പോള്‍ കാണികള്‍ കൈയടിയോടെ എതിരേറ്റു. അമിതാഭ് ബച്ചനും സബാഷ് എന്ന് പറഞ്ഞു കൈയടികളോടെയാണ് ഋഷഭിനെ സ്വീകരിച്ചത്. മോഹന്‍ലാല്‍ ആരാധകര്‍ ഇതിനോടകം തന്നെ ഈ വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുകയാണ്.