Latest News

മൂകാംബികയില്‍ പ്രണയസാഫല്യം; നടി വീണ നായരുടെ മുന്‍ ഭര്‍ത്താവ് ആര്‍ജെ അമന് രണ്ടാം വിവാഹം;  ദുബൈയില്‍ റേഡിയോ ജോക്കിയായ അമന്‍ റീബയെ താലി ചാര്‍ത്തിയത് ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 

Malayalilife
 മൂകാംബികയില്‍ പ്രണയസാഫല്യം; നടി വീണ നായരുടെ മുന്‍ ഭര്‍ത്താവ് ആര്‍ജെ അമന് രണ്ടാം വിവാഹം;  ദുബൈയില്‍ റേഡിയോ ജോക്കിയായ അമന്‍  റീബയെ താലി ചാര്‍ത്തിയത് ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 

നടി വീണ നായരുടെ മുന്‍ ഭര്‍ത്താവും റേഡിയോ ജോക്കിയും നര്‍ത്തകനുമായ ആര്‍ജെ അമന്‍ ഭൈമി എന്ന സ്വാതി സുരേഷ് വീണ്ടും വിവാഹിതനായി. റീബ റോയി ആണ് വധു. പ്രണയത്തിലായിരുന്ന ഇരുവരും കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രത്തില്‍ വച്ചാണ് വിവാഹിതരായത്. വളരെ ലളിതമായി നടന്ന ഈ വിവാഹത്തിന്റെ ചിത്രങ്ങള്‍ ആര്‍ ജെ അമന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. കുറച്ചു നാളുകളായി ഇരുവരും പ്രണയത്തില്‍ ആയിരുന്നു. ഒപ്പം ദുബായില്‍ ലിവിങ് റിലേഷന്‍ഷിപ്പിലും ആയിരുന്നു.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. മുന്‍ഭര്‍ത്താവിന്റെ വിവാഹ വാര്‍ത്ത എത്തിയതിന് പിന്നാലെ വീണ പങ്കുവച്ചെത്തിയ പോസ്റ്റിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്;


നമ്മുടെ ജീവിത്തിലത്തില്‍ രണ്ടുചിത്രങ്ങളെ നമ്മള്‍ കാണുന്നു സ്‌നേഹിക്കുന്നു. ഒന്ന് നമ്മുടെ പ്രതിബിംബം മറ്റൊന്ന് നമ്മുടെ യഥാര്‍ത്ഥ സ്വത്വം. ഞാന്‍ എന്റെ യഥാര്‍ത്ഥ 'എന്നിലേക്ക്' പടിപടിയായി നടക്കുന്നു,.......ലോകാ സമസ്താ സുഖിനോ ഭവന്തു ലവ് യൂ ഓള്‍; എന്നായിരുന്നു വീണയുടെ കുറിപ്പ്. ഒപ്പം മനോഹരമായ ഒരു യാത്രാ വീഡിയോയും. എന്നാല്‍ വീണ പങ്കുവച്ച പോസ്റ്റിനെ കുറിച്ചാണ് ആരാധകര്‍ കുറിച്ചത്.

നമ്മുടെ ജീവിത്തിലത്തില്‍ രണ്ടുചിത്രങ്ങളെ നമ്മള്‍ കാണുന്നു സ്‌നേഹിക്കുന്നു. ഒന്ന് നമ്മുടെ പ്രതിബിംബം മറ്റൊന്ന് നമ്മുടെ യഥാര്‍ത്ഥ സ്വത്വം. ഞാന്‍ എന്റെ യഥാര്‍ത്ഥ 'എന്നിലേക്ക്' പടിപടിയായി നടക്കുന്നു,.......ലോകാ സമസ്താ സുഖിനോ ഭവന്തു ലവ് യൂ ഓള്‍; എന്നായിരുന്നു വീണയുടെ കുറിപ്പ്. ഒപ്പം മനോഹരമായ ഒരു യാത്രാ വീഡിയോയും താരം പങ്ക് വച്ചു.

അമന്റെ അടുത്ത സുഹൃത്തും നടിയും അവതാരികയുമായ ആര്യ ബഡായി അടക്കം നിരവധി ആളുകളാണ് നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു എത്തിയത്. 'നിങ്ങള്‍ ഒന്നായിരിക്കാന്‍ അര്‍ഹതയുള്ളവരാണ്. നിങ്ങളുടെ രണ്ടുപേരുടെയും ജീവിതത്തില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്. നിങ്ങള്‍ രണ്ടുപേര്‍ക്കും സന്തോഷവും സമാധാനവും നിറഞ്ഞ ഒരു ജീവിതം ആശംസിക്കുന്നു. റീബയെ ഞങ്ങളുടെ കുടുംബത്തിലേക്ക് ഔദ്യോഗികമായി സ്വാഗതം ചെയ്യുന്നു' എന്നാണ് ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ചുകൊണ്ട് ആര്യ കുറിച്ചത്.

അടുത്തിടെ നടന്ന ആര്യയുടെയും സിബിന്‍ ബെഞ്ചമിന്റെയും വിവാഹ സജീവ സാന്നിധ്യമായിരുന്നു അമന്‍. സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു അമന്‍ തന്റെ പ്രണയം വെളിപ്പെടുത്തിയത്. അന്നുമുതല്‍ സ്ഥിരമായി കേള്‍ക്കുന്ന ചോദ്യങ്ങളില്‍ ഒന്ന് എപ്പോഴാണ് വിവാഹം എന്നായിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് അമനും വീണയും ഔദ്യോഗികമായി വേര്‍പിരിഞ്ഞത്. ഏറെക്കാലത്ത് പ്രണയത്തിനുശേഷം ആയിരുന്നു വീണയും അമനും വിവാഹിതരായത്. കലോത്സവ വേദികള്‍ മുതലുള്ള പരിചയവും അടുപ്പവും പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. 2014 വിവാഹിതരായ ഇരുവര്‍ക്കും അമ്പാടി എന്നൊരു മകനും ഉണ്ട്. വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം കുഞ്ഞിന്റെ സംരക്ഷണം വീണയ്ക്കാണ്.

മുന്‍പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ സംസാരിക്കവെ അമന് ചേര്‍ന്ന ജീവിതപങ്കാളിയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ വന്നതെന്നാണ് റീബയെ കുറിച്ച് വീണ പറഞ്ഞത്. അമന്റെ ജീവിതപങ്കാളി നല്ലൊരു സ്ത്രീയാണ് താനും അവരെക്കുറിച്ച് ചെറിയ രീതിയില്‍ അന്വേഷിച്ചിരുന്നു എന്നാണ് വീണ അന്ന് പറഞ്ഞത്.

rj aman bhymi tied knot

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES