തമിഴ് സിനിമാ ലോകത്തെ വേദനിപ്പിച്ച നടന്‍ റോബോ ശങ്കറിന്റെ വിയോഗത്തില്‍ മകള്‍ ഇന്ദ്രജയുടെ വൈകാരികമായ കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഷൂട്ടിം?ഗ് സെറ്റില്‍ കുഴഞ്ഞുവീണ റോബോ ശങ്കര്‍ ഒരാഴ്ചത്തെ ആശുപത്രി വാസത്തിനു ശേഷമാണ് 46-ാം വയസ്സില്‍ അന്തരിച്ചത്. പോസിറ്റിവിറ്റിയുടെ പ്രതീകമായിരുന്ന അദ്ദേഹം എല്ലാവര്‍ക്കും സന്തോഷം നല്‍കാന്‍ ആഗ്രഹിച്ച വ്യക്തിത്വമായിരുന്നു.
അച്ഛന്റെ വേര്‍പാടിന് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍, ഇന്ദ്രജ പങ്കുവെച്ച ഹൃദയസ്പര്‍ശിയായ പോസ്റ്റ് ആരാധകരുടെ കണ്ണു നിറയ്ക്കുന്നു. 'ഇനിയൊരിക്കല്‍ കൂടി കാണാന്‍ പറ്റുമോ അപ്പാ. അങ്ങനെയെങ്കില്‍ എന്റെ അടുത്തേക്ക് വരണേ,' എന്ന തലക്കെട്ടോടെയാണ് ഇന്ദ്രജ കുറിപ്പ് പങ്കുവെച്ചത്. താന്‍ കുട്ടിയായിരുന്നപ്പോഴും പിന്നീടുമുള്ള കാലഘട്ടങ്ങളിലും അച്ഛനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും റീലായി മാറ്റിയാണ് ഇന്ദ്രജ പങ്കുവെച്ചത്.
വീഡിയോയുടെ പശ്ചാത്തലത്തില്‍ അച്ഛനും മകളും തമ്മിലുള്ള സംഭാഷണവുമുണ്ട്. താന്‍ എങ്ങോട്ടാണ് പോകുന്നതെന്ന് മകള്‍ ചോദിക്കുമ്പോള്‍, നീണ്ട യാത്രക്കാണെന്ന് അച്ഛന്‍ മറുപടി നല്‍കുന്നു. 'നിങ്ങളെ ഇനി കാണാനാവുമോ' എന്ന ചോദ്യത്തിന് 'ഉറപ്പായും' എന്നാണ് അച്ഛന്റെ മറുപടി. ഈ പോസ്റ്റിന് നിരവധിപേര്‍ ആശ്വാസ വാക്കുകളുമായി രംഗത്തെത്തി.
നടന്‍ കൂടിയായ ഇന്ദ്രജ ശങ്കര്‍ 2019-ല്‍ പുറത്തിറങ്ങിയ 'ബിഗില്‍' എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് എത്തുന്നത്. ചിത്രത്തില്‍ 'പാണ്ഡിയമ്മ' എന്ന ഫുട്ബോള്‍ കളിക്കാരിയുടെ വേഷം അവതരിപ്പിച്ചത് ഇന്ദ്രജയായിരുന്നു.