വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം നടനും തിരക്കഥാകൃത്തുമായ കിച്ചു ടെല്ലസ്, മുന്‍ ഭാര്യയും നടിയുമായ റോഷ്ന ആന്‍ റോയിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചത് സജീവ ചര്‍ച്ചയായിരിക്കുകയാണ് സാമൂഹിക മാധ്യമങ്ങളില്‍. ചിത്രങ്ങള്‍ക്കു താഴെ റോഷ്നയുടെ പ്രതികരണവും ആരാധകര്‍ക്കിടയില്‍ ശ്രദ്ധനേടി. അടുത്തിടെയാണ് റോഷ്ന താനും കിച്ചുവും വിവാഹമോചിതരായ വിവരം സാമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
ഇതിനു പിന്നാലെയാണ് കിച്ചു പങ്കുവെച്ച ചിത്രങ്ങള്‍ക്ക് താഴെ റോഷ്നയുടെ പ്രതികരണം എത്തിയത്. 'കിച്ചു, ഇത് ചെയ്യരുത്. നമ്മള്‍ വളരെ നല്ല കൂട്ടുകാരാണ്. എന്താണ് നമുക്കിടയില്‍ സംഭവിച്ചതെന്ന് നമുക്ക് പരസ്പരം അറിയാം. അതുകൊണ്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്. അത് വളരെ മോശമാണ്. ഞാന്‍ എപ്പോഴും നിന്റെ കൂടെയുണ്ട്. ഞാന്‍ എപ്പോഴും നിന്റെ നല്ല കൂട്ടുകാരിയായിരിക്കും,' റോഷ്ന കുറിച്ചു.
കിച്ചു ടെല്ലസും റോഷ്ന ആന്‍ റോയിയും അഞ്ച് വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷം അടുത്തിടെയാണ് ഔദ്യോഗികമായി വേര്‍പിരിഞ്ഞത്. 2020 നവംബറിലായിരുന്നു ഇരുവരും വിവാഹിതരായത്. പിന്നീട് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.
വിവാഹമോചന വാര്‍ത്ത പങ്കുവെച്ചപ്പോള്‍, സാമൂഹിക മാധ്യമങ്ങളില്‍ ആഘോഷിക്കാനല്ല ഇക്കാര്യം പറയുന്നതെന്നും, രണ്ടുപേരും വ്യത്യസ്ത വഴികളിലൂടെ സമാധാനപരമായ ജീവിതം ആഗ്രഹിക്കുന്നുവെന്നും റോഷ്ന വ്യക്തമാക്കിയിരുന്നു. തങ്ങളുടെ സ്വകാര്യതയെ മാനിക്കാനും സമാധാനത്തോടെ ജീവിക്കാനും അനുവദിക്കണമെന്നും റോഷ്ന അഭ്യര്‍ത്ഥിച്ചിരുന്നു.