Latest News

ഒ ടി ടി പ്ലാറ്റ്‌ഫോം റിലീസിന് ഒരുങ്ങുന്ന റഷ്യ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

Malayalilife
topbanner
ഒ ടി ടി പ്ലാറ്റ്‌ഫോം റിലീസിന് ഒരുങ്ങുന്ന റഷ്യ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍

ഷ്യയില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി നടനും സംവിധായകനുമായ രൂപേഷ് പീതാംബരനെ നായകനാക്കി കുലു മിന ഫിലിംസിന്റെ ബാനറില്‍ പുതുമുഖ സംവിധായകന്‍ നിധിന്‍ തോമസ് കുരിശിങ്കല്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് റഷ്യ. മലയാളത്തിലെ പ്രശസ്ത താരങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് റഷ്യയുടെ പുതുമയുണര്‍ത്തുന്ന ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. ഉറക്കം നഷ്ടപ്പെട്ട് പോകുന്ന മനുഷ്യരുടെ ആന്തരിക സംഘര്‍ഷമാണ് റഷ്യയുടെ ഇതിവൃത്തം. മലയാളസിനിമ ചരിത്രത്തില്‍ ഇതുവരെ ആവിഷ്‌ക്കരിക്കാത്ത പ്രമേയമാണ് ചിത്രത്തിന്റേത്. ഒ ടി ടി പ്ലാറ്റ്‌ഫോമിലാണ് ചിത്രം റിലീസ് ചെയ്യാനൊരുങ്ങുന്നത്.

അഭിനേതാക്കള്‍- രൂപേഷ് പീതാംബരന്‍ (ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം തീവ്രം, യു ടൂ ബ്രൂട്ടസ് എന്നീ സിനിമകളുടെ സംവിധായകനും ഒരു മെക്‌സിക്കന്‍ അപാതര, സ്ഫടികം എന്നീ ചിത്രങ്ങളിലെ അഭിനേതാവുമാണ്). ഗോപിക അനില്‍, ആര്യ മണികണ്ഠന്‍, മെഹറലി പൊയ്‌ലുങ്ങല്‍ ഇസ്മയില്‍, പ്രശസ്ത കോറിയോഗ്രാഫര്‍ ശ്രീജിത്ത്, പ്രശസ്ത മോഡലായ അരുണ്‍ സണ്ണി തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങള്‍.  

കുലു മിന ഫിലിംസിന്റെ ബാനറില്‍ മെഹറലി പൊയ്‌ലുങ്ങള്‍ ഇസ്മയില്‍, റോംസണ്‍ തോമസ് കുരിശിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് റഷ്യ നിര്‍മ്മിക്കുന്നത്. മിജോ ജോസഫ്, ഡാലി നിധിന്‍, സിജോ തോമസ്, ഫെറിക് ഫ്രാന്‍സിസ് പെട്രോപില്‍, ടിന്റോ തോമസ് തളിയത്ത് എന്നിവരും നിര്‍മ്മാണ സഹായികളാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനില്‍കുമാര്‍ അപ്പു. പി ആര്‍ ഒ - പി ആര്‍ സുമേരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ അണിയറപ്രവര്‍ത്തകര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് - പി ആര്‍ സുമേരന്‍ 9446190254

Read more topics: # russia movie,# first look poster
russia movie first look poster

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES