'ലോലന്‍ ചേട്ടന്റെ കഴിവുകള്‍ അത്ഭുതകരമാണ്; ഇരുവരും കൂടി ഒരു പരിപാടി നടത്തണം; ഓടക്കുഴില്‍ വാവാവോ വാവേ ഗാനം വായിച്ച് ശബരീഷ്; വീഡിയോ കണ്ടത് ലക്ഷണക്കണക്കിന് ആളുകള്‍; വൈറല്‍

Malayalilife
'ലോലന്‍ ചേട്ടന്റെ കഴിവുകള്‍ അത്ഭുതകരമാണ്; ഇരുവരും കൂടി ഒരു പരിപാടി നടത്തണം; ഓടക്കുഴില്‍ വാവാവോ വാവേ ഗാനം വായിച്ച് ശബരീഷ്; വീഡിയോ കണ്ടത് ലക്ഷണക്കണക്കിന് ആളുകള്‍; വൈറല്‍

കരിക്ക് വെബ് സീരീസിലുടെ മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് ശബരീഷ്. പിന്നീട് സിനിമകളും മറ്റും അഭിനയിക്കുകയും ചെയ്തു. സോഷയല്‍ മീഡിയയില്‍ സജീവമായ താരം സുഹൃത്തുക്കളുുമായി പാട്ട് പാടുന്ന വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ മറ്റൊരു പാട്ടുമായി എത്തിയിരിക്കുകയാണ് താരം. പക്ഷേ അത് പാടുകയല്ല. മറിച്ച് ഓടക്കുഴലില്‍ വായിക്കുകയാണ് ചെയ്യുന്നത്. സുഹൃത്തിനൊപ്പമാണ് ശബരീഷ് ഈ ഒരു ഗാനം അവതരിപ്പിച്ചത്. ഇത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. 

പിയാനോയുടെ സംഗീതത്തോട് ചേര്‍ന്ന് ശബരീഷ് ഓടക്കുഴലില്‍ വായിച്ച പാട്ടാണ് ആരാധകരുടെ മനസു കീഴടക്കിയത്. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലെ ജനപ്രിയഗാനം വാവാവോ വാവേ എന്ന പാട്ടാണ് വായിക്കുന്നത്. തിങ്കളാഴ്ച പോസ്റ്റ് ചെയ്ത വീഡിയോ ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം കണ്ടത്. 'പിഞ്ചുകുഞ്ഞുങ്ങളെ ഉറക്കാന്‍ വേണ്ടി ഒരുക്കിയ സംഗീതമേള' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. സഹനടന്മാരായ നസ്ലിന്‍, അനു കെ. അനിയന്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി പേര്‍ പോസ്റ്റിന് കീഴില്‍ അഭിനന്ദനങ്ങള്‍ രേഖപ്പെടുത്തി. 'ലോളന്‍ ചേട്ടന്റെ കഴിവുകള്‍ അത്ഭുതകരമാണ്,' 'ഇരുവരും കൂടി ഒരു പരിപാടി നടത്തണം' എന്നിങ്ങനെ ആരാധകരുടെ പ്രതികരണങ്ങളും എത്തി. ഗിരീഷ് പുത്തഞ്ചേരിയുടെ വരികളും ഔസേപ്പച്ചന്റെ സംഗീതവും ചേര്‍ന്ന് ഒരുകാലത്ത് വലിയ ഹിറ്റായ ഈ ഗാനം, ശബരീഷിന്റെ ഓടക്കുഴലിലൂടെ പുതിയ തലമുറ വീണ്ടും ആസ്വദിക്കുന്നു.

sabreesh flute vavavo vave viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES