സഹോദരിക്കൊപ്പം അവധി ആഘോഷിച്ച് സായി പല്ലവി; സൂര്യാസ്തമയവും പാരാസെയ്ലിംഗും ആസ്വദിക്കുന്ന ചിത്രങ്ങള്‍ വൈറല്‍; ഏറ്റെടുത്ത് ആരാധകര്‍ 

Malayalilife
 സഹോദരിക്കൊപ്പം അവധി ആഘോഷിച്ച് സായി പല്ലവി; സൂര്യാസ്തമയവും പാരാസെയ്ലിംഗും ആസ്വദിക്കുന്ന ചിത്രങ്ങള്‍ വൈറല്‍; ഏറ്റെടുത്ത് ആരാധകര്‍ 

നടി സായി പല്ലവി സഹോദരി പൂജ കണ്ണനൊപ്പമുള്ള അവധിക്കാല ചിത്രങ്ങള്‍ പങ്കുവെച്ചു. ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്ന സഹോദരിക്കൊപ്പമുള്ള യാത്രയുടെ ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. മേക്കപ്പില്ലാതെ വളരെ ലളിതമായ ലുക്കിലാണ് ചിത്രങ്ങളില്‍ സായി പല്ലവിയെ കാണുന്നത്. 

കടല്‍ത്തീരത്തെ സൂര്യാസ്തമയം ആസ്വദിക്കുകയും പാരാസെയ്ലിംഗ് നടത്തുകയും ചെയ്യുന്ന താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. സായി പല്ലവിയുടെ പ്രകൃതിദത്തമായ സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേര്‍ രംഗത്തെത്തി. 'പ്രേമം' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ സായി പല്ലവിയുടെ ഏറ്റവും പുതിയ ചിത്രം രണ്‍ബീര്‍ കപൂര്‍ നായകനാവുന്ന 'രാമായണ'യാണ്. ഈ ചിത്രത്തിനായി താരം 6 കോടി രൂപ പ്രതിഫലം വാങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്. 

നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ 'രാമായണ'യാണ് സായ് പല്ലവിയുടെ വരാനിരിക്കുന്ന ചിത്രം. സീതാദേവിയുടെ വേഷത്തിലെത്തുന്നത്. ഇതിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. രണ്‍ബീര്‍ കപൂര്‍ രാമനായും യാഷ് രാവണനായും എത്തുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുക. 

 താരത്തിന്റെ ബോളിവുഡ് പ്രവേശനം ഏറെ ആകാംഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്. അടുത്തിടെ നാഗ ചൈതന്യയ്ക്കൊപ്പം അഭിനയിച്ച തെലുങ്ക് ചിത്രം 'തണ്ടേല്‍' മികച്ച പ്രതികരണം നേടിയിരുന്നു. മലയാളികള്‍ക്ക് 'മലര്‍' എന്ന കഥാപാത്രത്തിലൂടെ പ്രിയങ്കരിയായ സായി പല്ലവിയുടെ കരിയറിലെ ഏറ്റവും വലിയ പ്രോജക്റ്റുകളില്‍ ഒന്നായിരിക്കും 'രാമായണ'. അടുത്ത വര്‍ഷം ദീപാവലിയോടനുബന്ധിച്ച് ചിത്രത്തിന്റെ ആദ്യഭാഗം തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read more topics: # സായി പല്ലവി
sai pallavi vacation photo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES