Latest News

കാമുകി ഇഷാ പാട്രിക്കിനൊപ്പം താജ്മഹല്‍ സന്ദര്‍ശിച്ച് സാമുവല്‍ റോബിന്‍സണ്‍;  ചിത്രങ്ങള്‍ പങ്ക് വച്ച് താരം

Malayalilife
 കാമുകി ഇഷാ പാട്രിക്കിനൊപ്പം താജ്മഹല്‍ സന്ദര്‍ശിച്ച് സാമുവല്‍ റോബിന്‍സണ്‍;  ചിത്രങ്ങള്‍ പങ്ക് വച്ച് താരം

സുഡാനി ഫ്രം നൈജിരിയ എന്ന ചിത്രത്തിലൂടെ മലയാളികളുടെ  ഇഷ്ടം നേടിയ നൈജീരിയന്‍ യുവാവാണ് സാമുവല്‍ റോബിന്‍സണ്‍. സാമുവല്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുകയാണ്. 

തന്റെ കാമുകി ഇഷാ പാട്രിക്കിനൊപ്പം താജ്മഹല്‍ സന്ദര്‍ശിച്ചിരിക്കുകയാണ് താരം. ഒഡീഷ സ്വദേശിയും അഭിഭാഷകയുമാണ് ഇഷ. സാമുവല്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. 

സൗബിന്‍ ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി സക്കരിയ സംവിധാനംചെയ്ത് 2018 ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു 'സുഡാനി ഫ്രം നൈജീരിയ' നിരവധി പ്രേക്ഷക- നിരൂപക പ്രശംസകളായിരുന്നു ചിത്രത്തിന് അന്ന് കിട്ടിയിരുന്നത്, കൂടാതെ നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലും ചിത്രം പ്രദര്‍ശിപ്പിക്കുകയുണ്ടായി. സക്കരിയയും മുഹ്‌സിന്‍ പാരാരിയും ചേര്‍ന്നായിരുന്നു ചിത്രത്തിന് തിരക്കഥയെഴുതിയത്.

സൗബിന്‍ അവതരിപ്പിച്ച മജീദ് എന്ന കഥാപാത്രത്തോടൊപ്പം പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത കഥാപാത്രമായിരുന്നു ചിത്രത്തിലെ 'സുഡാനി'യായി വന്ന സാമുവല്‍. ചിത്രത്തിലെ ഗംഭീര പ്രകടനം കൊണ്ട് സാമുവല്‍ പ്രേക്ഷകരുടെ മനം കവര്‍ന്നിരുന്നു.

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന് ശേഷം 'ഒരു കരീബിയന്‍ ഉഡായിപ്പ്' എന്ന മലയാള ചിത്രത്തിലും സാമുവല്‍ വേഷമിട്ടിരുന്നു. 'ഡില്ലി ഡാര്‍ക്ക്' എന്ന ചിത്രത്തിലൂടെ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ഇപ്പോള്‍ സാമുവല്‍. ഒഡീഷ സ്വദേശിയും അഭിഭാഷകയുമാണ് കാമുകിയായ ഇഷാ പാട്രിക്.

 

samuel abiola robinson visit tajmahal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES