നടി സംവൃതയുടെ മകന്റെ ജന്മദിനാഘോഷം; അഗസ്ത്യയ്ക്ക് സര്‍പ്രൈസുമായി സംവൃതയുടെ അനിയത്തി സംജുക്ത

Malayalilife
topbanner
നടി സംവൃതയുടെ മകന്റെ ജന്മദിനാഘോഷം; അഗസ്ത്യയ്ക്ക് സര്‍പ്രൈസുമായി സംവൃതയുടെ അനിയത്തി സംജുക്ത

ലയാള സിനിമയിലെ നാടന്‍ സുന്ദരിമാരുടെ കൂട്ടത്തിലേക്കാണ് നീണ്ട്, ഇടതൂര്‍ന്ന മുടികളുമായി കണ്ണൂര്‍ക്കാരി സംവൃത എത്തിയത്. വിവാഹശേഷം സിനിമയില്‍നിന്ന് ഇടവേളയെടുത്ത സംവൃത ഭര്‍ത്താവിനൊപ്പം അമേരിക്കയിലായിരുന്നു. പിന്നീട് മഴവില്‍ മനോരമയിലെ നായികാ നായകന്‍ റിയാലിറ്റി ഷോയിലൂടെ താരം വീണ്ടും മലയാളികള്‍ക്കു മുന്നിലെത്തി. പിന്നീട് ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബിജുമേനോന്‍ ചിത്രത്തിലൂടെ സിനിമയിലേക്കും സംവൃത തിരിച്ചെത്തിയിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് താരം രണ്ടാമതും അമ്മയായത്. ഇപ്പോള്‍ രണ്ട് കുഞ്ഞുങ്ങളുമൊത്ത് സന്തുഷ്ട കുടുംബജീവിതം നയിക്കുകയാണ് സംവൃത. രണ്ട് ആണ്‍മക്കളാണ് താരത്തിന്.

മൂത്ത മകനായ അഗസത്യയ്‌ക്കൊപ്പം നാട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു സംവൃത സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തില്‍ അഭിനയിച്ചത്. താന്‍ ഓഫീസിലേക്ക് പോവുകയാണെന്നായിരുന്നു അന്ന് മകനോട് പറഞ്ഞത്. അവന്റെ പപ്പ ഓഫീസിലേക്ക് പോവുന്നതും കുറേക്കഴിഞ്ഞ് തിരിച്ചുവരുന്നതും അവനറിയാം. അതിനാല്‍ത്തന്നെ മകനെ മാനേജ് ചെയ്യാന്‍ എളുപ്പമായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. അഗസ്ത്യയ്ക്ക് കൂട്ടായി രുദ്ര എത്തിയതിനെക്കുറിച്ചും കുഞ്ഞതിഥിയുടെ വിശേഷങ്ങളുമെല്ലാം പറഞ്ഞും താരമെത്തിയിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു രുദ്ര ഒന്നാം പിറന്നാളാഘോഷിച്ചത്. രുദ്രയ്ക്ക് ഒരു വയസ്സായതിന്റെ സന്തോഷം പങ്കുവെച്ച് സംവൃത സുനില്‍ എത്തിയിരുന്നു. ഇതിന് പിന്നാലെയായാണ് മൂത്തപുത്രനായ അഗസത്യയുടെ പിറന്നാളെത്തിയത്. 6 വയസ്സുകാരനായിരിക്കുകയാണ് അഗസത്യയെന്നായിരുന്നു താരം കുറിച്ചത്. സംവൃതയുടെ സഹോദരിയായ സംജുക്തയും അഗസ്ത്യയ്ക്ക് ആശംസ നേര്‍ന്ന് എത്തിയിട്ടുണ്ട്. ചേച്ചിക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രമായിരുന്നു സംജുക്ത പോസ്റ്റ് ചെയ്തത്.

2004ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ദിലീപ് ചിത്രമായ രസികനിലൂടെ ചലച്ചിത്രലോകത്ത് എത്തിയ താരം പിന്നീട് 2012ല്‍ അമേരിക്കയില്‍ സോഫ്‌റ്റ്വെയര്‍ എന്‍ജിനിയറായ അഖിലിനെ വിവാഹം ചെയ്ത് അഭിനയ രംഗം വിടുകയായിരുന്നു. ലാല്‍ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെസ്, അയാളും ഞാനും തമ്മില്‍ എന്നീ ചിത്രങ്ങളിലാണ് ഒടുവിലഭിനയിച്ചത്. പിന്നീട് ബിജു മേനോന്‍ ചിത്രമായ സത്യം പറഞ്ഞാ വിശ്വസിക്കുമോയിലൂടെ സംവൃത സിനിമയിലേക്ക് മടങ്ങിയെത്തുകയായിരുന്നു. തിരിച്ചു വരവിലും ഇരുകയ്യും നീട്ടിയാണ് സംവൃതയെ ആരാധകര്‍ സ്വീകരിച്ചത്.വിവാഹ ശേഷം കുടുംബസമേതം അമേരിക്കയിലാണ് സംവൃത സുനില്‍. 

Read more topics: # samvritha akhil,# actress,# family photo
samvritha akhil actress family photo

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES