Latest News

സിനിമാ നടിയാകാന്‍ ഇഷ്ടമല്ലാത്ത സംവൃത സിനിമയിലെത്തിയ കഥ..!

Malayalilife
സിനിമാ നടിയാകാന്‍ ഇഷ്ടമല്ലാത്ത സംവൃത സിനിമയിലെത്തിയ കഥ..!

ദിലീപിന്റെ രസികനില്‍ നായികയായി സിനിമയിലേക്കെത്തി നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച നടിയാണ് സംവൃത സുനില്‍. ഒ രിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് മടങ്ങി വരുന്ന താരം താന്‍ സിനിമയിലേക്ക് എത്തിയ രസകരമായ സംഭവമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. പല്ലുതേച്ചുകൊണ്ട് നില്‍ക്കുമ്പോഴാണ് ലാല്‍ ജോസും രാജീവും തന്നെ കാണാന്‍ ഹോസ്റ്റലിലേക്ക് എത്തിയത് എന്നാണ് സംവൃത പറയുന്നത്.

മലയാള സിനിമയിലെ നാടന്‍ സുന്ദരിമാരുടെ കൂട്ടത്തിലേക്കാണ് നീണ്ട്, ഇടതൂര്‍ന്ന മുടികളുമായി കണ്ണൂര്‍ക്കാരി സംവൃത എത്തിയത്. വിവാഹശേഷം സിനിമയില്‍നിന്ന് ഇടവേളയെടുത്ത സംവൃത ഭര്‍ത്താവിനൊപ്പം അമേരിക്കയിലായിരുന്നു. ഇപ്പോള്‍ ബിജു മേനോന്‍ ചിത്രമായ സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിലൂടെ സംവൃത മടങ്ങി വരവിന് ഒരുങ്ങുകയാണ്. അതേസമയം താന്‍ സിനിമയിലേക്കെത്തിയത് എങ്ങനെയെന്ന് സംവൃത ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കയാണ്. സിനിമയിലേക്ക് വരാന്‍ താത്പര്യമില്ലാതിരുന്ന സമയത്ത് ആകസ്മികമായിട്ടാണ് രസികനിലേക്ക് താന്‍ എത്തിയതെന്നാണ്് താരം വെളിപ്പെടുത്തുന്നത്.

എറണാകുളം സെന്റ് തെരേസാസ് കോളേജിലാണ് സംവൃത പഠിച്ചത്. പഠിക്കുന്ന കാലത്ത് ഹോസ്റ്റലില്‍ നിന്നു പല്ലു തേച്ചു കൊണ്ടിരുന്നപ്പോഴാണ് സംവിധായകന്‍ ലാല്‍ജോസും ഛായാഗ്രഹകന്‍ രാജീവ് രവിയും ചേര്‍ന്ന് തന്നെ കാണാന്‍ വന്നതെന്ന് നടി പറയുന്നു. 
തന്റെ കുടുംബസുഹൃത്തായ സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞിട്ടാണ് അവര്‍ തന്നെ കാണാന്‍ വന്നത്. തലേ ദിവസം വീട്ടില്‍ നിന്നും വിളിച്ചു പറഞ്ഞിരുന്നെങ്കിലും സിനിമയിലഭിനയിക്കാന്‍ ഒട്ടും താത്പര്യമില്ലാതിരിക്കുകയായിരുന്നു. ഇവര്‍ വരുമെന്ന് അമ്മ വിളിച്ചു പറഞ്ഞെങ്കിലും ചെല്ലില്ലെന്നാണ് താന്‍ കരുതിയത്. പെട്ടെന്ന് അവര്‍ എത്തിയതോടെ റൂംമേറ്റ്സ് തന്നെ റെഡിയാക്കി വിടുകയായിരുന്നുവെന്നും സംവൃത പറയുന്നു. 

അവരുടെ മുന്നില്‍ ചെന്ന് നിന്നപ്പോഴെക്കും നെര്‍വസ് ആയി. അവര്‍ ഉയരമൊക്കെ ചോദിച്ചു. കുറച്ചു ഫോട്ടോസ് എടുക്കട്ടേയെന്നു ചോദിച്ച് അതൊക്കെ എടുത്തു കൊണ്ടു പോയി. അല്‍പ സംയം കഴിഞ്ഞ് തന്നെ സെലക്ട് ചെയ്തെന്ന് വീട്ടിലേക്ക് വിളിച്ച് പറഞ്ഞെന്നും അടുത്ത ദിവസം മുതല്‍ രസികന്റെ ഷൂട്ടിങ്ങ് തുടങ്ങിയതായും സംവൃത പറയുന്നു. എന്നു നിന്റെ മൊയ്തീനിലെ കാഞ്ചനമാല എന്ന കഥാപാത്രമായി പാര്‍വതിയെ കണ്ടപ്പോള്‍ വലിയ ആരാധന തോന്നിയിരുന്നുവെന്നും  അങ്ങനെയൊരു റോള്‍ ലഭിച്ചിരുന്നെങ്കില്‍ എന്നു ആഗ്രഹവും തോന്നിയിരുന്നുവെന്നും സംവൃത പറയുന്നു. സിനിമിയില്‍ നിന്നും വിട്ടു നിന്നപ്പോഴും നിരവധി നല്ല കഥാപാത്രങ്ങള്‍ തന്നെ തേടി എത്തിയിരുന്നുവെങ്കിലും ചെയ്യാന്‍ സാധിച്ചില്ലെന്നും താരം പറയുന്നു. സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്ന ചിത്രത്തിലൂടെ സംവൃതയുടെ മടങ്ങി വരവിന് കാത്തിരിക്കയാണ് ഇപ്പോള്‍ ആരാധകര്‍

Read more topics: # samvritha,# sunil
samvritha sunil

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES