നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ വിലപിടിപ്പുള്ള സാധനങ്ങള്‍ അടങ്ങിയ ബാഗ് മോഷണം പോയി .താരം തന്നെയാണ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ ഇക്കാര്യം പറഞ്ഞത്.ഇതിന് പിന്നാലെ നഷ്ടപ്പെട്ട എറ്റിഎം കാര്‍ഡും 'അമ്മ' യിലെ മെംബര്‍ഷിപ്പ് കാര്‍ഡും തിരിച്ച് കിട്ടിയതായി താരം അറിയിച്ചിരിക്കുകയാണ്. എറണാകുളം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ വലിച്ചെറിയപ്പെട്ട നിലയിലായിരുന്നു കാര്‍ഡുകള്‍. ഇത് കണ്ടെത്തിയ വിദ്യാര്‍ഥിക്കും താരം നന്ദി അറിയിച്ചു.
എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ തുരന്തോ എക്സ്പ്രസില്‍ വെച്ചാണ് ബാഗ് മോഷണം പോയത്. സംഭവത്തില്‍ റെയില്‍വേ പോലീസിന് സന്തോഷ് പരാതി നല്‍കിയെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്നും അദ്ദേഹം ഫെയ്സ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കിയിരുന്നു.
ട്രെയിനില്‍ യാത്ര ചെയ്യവേ ആയിരുന്നു സംഭവം . എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ തുരന്തോ എക്സ്പ്രസില്‍ വെച്ചാണ് ബാഗ് മോഷണം പോയത്. സംഭവത്തില്‍ റെയില്‍വേ പോലീസിന് പരാതി നല്‍കിയെങ്കിലും ഇത് വരെ മറുപടിയൊന്നും ലഭിച്ചില്ലെന്ന് സന്തോഷ് ഫെയ്സ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി. ബാഗ് മോഷണം പോയ ഉടനെ തന്നെ സന്തോഷ് ഫെയ്സ്ബുക്ക് ലൈവിലൂടെ വിവരം പങ്കുവച്ചിരുന്നു.
കഴിഞ്ഞ ദിവസം എറണാകുളത്ത് തുരന്തോ എക്സ്പ്രസില്‍ ബര്‍ത്തില്‍ ബാഗ് വെച്ച് ബാത്ത്റൂമില്‍ പോയതായിരുന്നു. തിരിച്ചുവന്നപ്പോള്‍ ബാഗ് ഇല്ല. ഷോള്‍ഡര്‍ ബാഗ് ആണ്. റെയില്‍വേ പോലീസിന് പരാതിയൊക്കെ നല്‍കിയിരുന്നു. ഇതുവരെ മറുപടിയൊന്നും കിട്ടിയില്ല. സംശയിക്കുന്ന ഒരാളുടെ ഫോട്ടോ അയച്ചുതന്നിരുന്നു. ആ കമ്പാര്‍ട്മെന്റില്‍ യാത്ര ചെയ്ത ഒരു കുടുംബം അയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അയാള്‍ ട്രെയിനില്‍ കയറി വളരെ പെട്ടെന്ന് തന്നെ തിരിച്ചിറങ്ങിയിരുന്നുവെന്ന് പറയുന്നു.
എന്തായാലും നമ്മളെല്ലാവരും വളരെയധികം ശ്രദ്ധിക്കണം. ഞാന്‍ ധാരാളം യാത്ര ചെയ്യുന്ന ആളാണ്. അതും ജനറല്‍ കോച്ചില്‍ വരെ. പക്ഷേ ഇപ്രാവശ്യം എസിയിലാണ് സഞ്ചരിച്ചത്. കുറെക്കൂടി സുരക്ഷയുണ്ടാകുമെന്ന് കരുതി. ബാഗ് പോയത് പറയാന്‍ ആര്‍പിഎഫുകാരെ കാണാന്‍ തന്നെ ഒരുപാട് സമയമെടുത്തുവെന്നുമടക്കമുളള കാര്യങ്ങള്‍ അദ്ദേഹം ലൈവിലൂടെ പങ്കുവെച്ചു