സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദചാമി ജയില്‍ ചാടിയെന്ന വാര്‍ത്ത കേട്ടാണ് ഇന്ന് കേരളക്കര ഉണര്‍ന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇന്ന് പുലര്‍ച്ചെ ജയില്‍ച്ചാടിയ ഗോവിന്ദചാമിയെ മണിക്കൂറുകള്‍ക്കകം തന്നെ കേരള പൊലീസ് പിടികൂടിയിരുന്നു. കറുത്ത പാന്റ്സും കറുത്ത ഷര്‍ട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്.
ഇപ്പോഴിതാ ഗോവിന്ദചാമി ജയില്‍ ചാടിയ വാര്‍ത്തയോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. ഗോവിന്ദചാമി ജയില്‍ ചാടി രക്ഷപ്പെട്ടെന്ന വാര്‍ത്ത അറിഞ്ഞ് ഞെട്ടിപ്പോയെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു സന്തോഷിന്റെ പ്രതികരണം.
ലോക ചരിത്രത്തില്‍ ആദ്യമായിരിക്കും ഒരു ഒറ്റ കയ്യന്‍ ജയില്‍ ചാടുന്നതെന്ന് സന്തോഷ് പറയുന്നു. ഒരുകൈ ഇല്ലാത്തവന് പുഷ്പം പോലെ ഇറങ്ങി പോകാന്‍ പറ്റുന്നതാണോ നമ്പര്‍ 1 കേരളത്തിലെ ജയിലുകളെന്നും സന്തോഷ് ചോദിക്കുന്നുണ്ട്.
കുറിപ്പ് ഇങ്ങനെ:
ക്ഷപ്പെട്ട വാര്‍ത്ത അറിഞ്ഞു ഞെട്ടിപ്പോയി.
(ലോക ചരിത്രത്തില്‍ ആദ്യമായിരിക്കും ഒരു ഒറ്റ കയ്യന്‍ ജെയില്‍ ചാടുന്നത്)
ട്രെയിനില്‍ നിന്ന് സൗമ്യ എന്നാ ഒരു പാവം പെണ്‍കുട്ടിയെ തള്ളിയിട്ട് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ആണ് ഗോവിന്ദ ചാമി ജയില്‍ ചാടിയത്.
ഒറ്റക്കയ്യന്‍ ഇതൊക്കെ ആരുടേയും സഹായം ഇല്ലാതെ ചെയ്ത് രക്ഷപ്പെട്ട് എന്ന് ജനം എങ്ങനെ വിശ്വസിക്കും?
ഒരു കൈ ഇല്ലാത്തവന് പോലും പുഷ്പം പോലെ ഇറങ്ങി പോകാന്‍ പറ്റുന്നതാണോ നമ്പര്‍ 1 കേരളത്തിലെ ജയിലുകള്‍?
ക്രിമിനലുകളെ നമ്മുടെ നികുതി പണം ഉപയോഗിച്ച് മട്ടന്‍ ബിരിയാണി , ചിക്കന്‍ , മീന്‍ ഒക്കെ തീറ്റി കൊടുത്ത് സുഖവാസത്തിന് വിട്ടാല്‍ ഇതൊക്കെ സംഭവിക്കാം.. ഇനിയെങ്കിലും ജയിലില്‍ നോണ്‍ വെജി കൊടുക്കരുത്..പഴയത് പോലെ ഗോതമ്പ് ഉണ്ട കൊടുത്താല്‍ മതി.
(വാല്‍ കഷ്ണം...ഇവന്‍ ഈ ചെയ്ത കൊലപാതകം ഉത്തര്‍ പ്രാദേശിലോ മറ്റോ ആയിരുന്നെങ്കില്‍,
അന്നേ, യു പി മോഡല്‍ ശിക്ഷ നല്‍കി പടമായേനേ... )
Pl comment by Santhosh Pandit (പണ്ഡിറ്റൊന്നും വെറുതെ പറയാറില്ല, പറയുന്നതൊന്നും വെറുതെ ആകാറുമില്ല...പണ്ഡിറ്റിനെ പോലെ ആരും ഇല്ല)
Mob 99477 25911 (വാട്‌സ്ആപ്പ് മെസ്സേജ് only )