2017ല്‍ 'തരംഗം' എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് ശാന്തി ബാലചന്ദ്രന്‍. ജല്ലിക്കെട്ട്', 'ആഹാ', 'ചതുരം', 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' തുടങ്ങിയ ചിത്രങ്ങളിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയായി മാറുകയായിരുന്നു ശാന്തി ബാലചന്ദ്രന്‍. ഓണം റിലീസായി എത്തിയ ലോകയുടെ സഹ തിരക്കഥാകൃത്ത് കൂടിയാണ് ശാന്തി. ലോകയുടെ വിജയത്തിന് പിന്നാലെ ശാന്തിയുടെ സോഷ്യല്‍ മീഡിയ പേജിനും വ്യാപകമായ അംഗീകാരവും പ്രശംസയും കിട്ടുന്നുണ്ട്.അടുത്തിടെ ശാന്തി പങ്ക് വച്ച കുറിപ്പുകാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
ഇതില്‍ ഒന്ന് ലോകയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് സൂചന തരുന്ന പോസ്റ്റാണ്.
'അടുത്തത് നിന്റെ ഊഴമാണ് ടൊവീ, സിനിമയുടെ ക്യാപ്റ്റനോടുള്ള ദൃഢമായ ബന്ധത്തിന് നന്ദി' എന്ന് പറഞ്ഞുകൊണ്ടാണ് ശാന്തി ബാലചന്ദ്രന്‍ ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പങ്കുവെച്ചത്. 'നുമ്മ പൊളിക്കും' എന്ന ക്യാപ്ഷനോടെ ടൊവിനോ ഈ സ്റ്റോറി റീഷെയര്‍ ചെയ്തിട്ടുമുണ്ട്. ഇതോടെയാണ് അടുത്തത് ചാത്തന്റെ വരവാണെന്ന് ആരാധകര്‍ ഉറപ്പിച്ചിരിക്കുന്നത്.
മറ്റൊന്ന് താനൊരു നടിയാണെന്ന കാര്യം ഓര്‍മ്മിപ്പിക്കുകയാണ് ശാന്തി തന്റെ പേജിലൂടെ.സംവിധായകരെയും കാസ്റ്റിങ് ഡയറക്ടേഴ്‌സിനേയും അഭിസംബോധന ചെയ്തുകൊണ്ടാണ് നടിയും തിരക്കഥാകൃത്തുമായ ശാന്തി ബാലചന്ദ്രന്റെ കുറിപ്പ്. വിവിധ സിനിമകളില്‍ താന്‍ അഭിനയിച്ച രംഗങ്ങള്‍ കോര്‍ത്തിണക്കിയ വിഡിയോടൊപ്പമായിരുന്നു ശാന്തിയുടെ കുറിപ്പ്.
''ഞാന്‍ ഒരു നടി കൂടിയാണെന്ന് കാസ്റ്റിങ് ഡയറക്ടേഴ്‌സിനെയും സംവിധായകരേയും ഓര്‍മിപ്പിക്കാന്‍ എന്റെ പ്രൊഫൈലിന് ഇപ്പോള്‍ ലഭിച്ച ശ്രദ്ധ ഉപയോഗിക്കുകയാണ്. എനിക്ക് മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലിഷ് എന്നീ ഭാഷകള്‍ നന്നായി സംസാരിക്കാന്‍ കഴിയും. കൂടാതെ തെലുങ്കും അറിയാമെന്നും കൂടി ഓര്‍മിപ്പിക്കുകയാണ്. എനിക്ക് ചെയ്യാന്‍ കഴിയുന്ന രസകരമായ കഥാപാത്രങ്ങള്‍ക്കായുള്ള ഓഡിഷന്‍ ഉണ്ടെങ്കില്‍ ദയവായി ഇമെയില്‍ ചെയ്യുക. നന്ദി,'' ശാന്തി ബാലചന്ദ്രന്‍ കുറിച്ചു.
'ലോക'യുടെ സംവിധായകന്‍ ഡൊമിനിക് അരുണ്‍ ആദ്യമായി സംവിധാനം ചെയ്ത 'തരംഗം' എന്ന സിനിമയിലൂടെ നായികനിരയിലേക്ക് എത്തിയ നടിയാണ് ശാന്തി ബാലചന്ദ്രന്‍. '