Latest News

ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും ആകര്‍ഷണീയമുള്ള ഇന്ത്യന്‍ സുന്ദരികളുടെ പട്ടികയില്‍ മലയാളി സാന്നിധ്യമായി ഐശ്വര്യാ ലക്ഷ്മി; ആലിയഭട്ട് ഒന്നാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ ഐശ്വര്യ 48ാം സ്ഥാനത്ത്

Malayalilife
ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട ഏറ്റവും ആകര്‍ഷണീയമുള്ള ഇന്ത്യന്‍ സുന്ദരികളുടെ പട്ടികയില്‍ മലയാളി സാന്നിധ്യമായി ഐശ്വര്യാ ലക്ഷ്മി; ആലിയഭട്ട് ഒന്നാം സ്ഥാനം സ്വന്തമാക്കിയപ്പോള്‍ ഐശ്വര്യ 48ാം സ്ഥാനത്ത്

ലയാളികളുടെ പ്രിയപ്പെട്ട താരം ഐശ്വര്യ ലക്ഷ്മി ഇക്കുറി ടൈംസിന്റെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ടൈംസിലെ പുതുമുഖമാണ് ഐശ്വര്യ . മലയാളത്തില്‍ വളരെ ചുരിക്കം സമയം കൊണ്ട് പ്രേക്ഷക ശ്രദ്ധ നേടിയെടുത്ത താരമാണ് ഐശ്വര്യ ലക്ഷ്മി. ആഷിഖ് ആബു സംവിധാനം ചെയ്ത മായാനദി എന്ന ചിത്രം ഐശ്വര്യയുടെ കരിയറില്‍ തന്നെ വലിയ ബ്രേക്ക് സമ്മാനിക്കുകയായിരുന്നു. ഈ ചിത്രത്തിന് പിന്നാലെ മികച്ച കഥാപാത്രങ്ങളായിരുന്നു നടിയെ തേടി എത്തിയത്. ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള മുതല്‍ അടുത്തിടെ പുറത്തിറങ്ങിയ അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ കടവ് എന്ന ചിത്രം വരെ തിയേറ്ററില്‍ മികച്ച വിജയം നേടാന്‍ കഴിഞ്ഞിരുന്നു. ടൈംസ് പട്ടികയില്‍ 48ാം സ്ഥാനത്താണ് ഐശ്വര്യ ലക്ഷമി ഇടം പിടിച്ചിരിക്കുന്നത്.

ഐശ്വര്യ ലക്ഷ്മിയെ കൂടാതെ മാളവിക മോഹനും ടൈംസ് പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. 39ാം സ്ഥാനമാണ് മാളവിക സ്വന്തമാക്കിയത്. ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയായിരുന്നു വിജയികളെ തിരഞ്ഞെടുത്തത്. 2013 ല്‍ ദുല്‍ഖറിന്റെ നായികയായിട്ടാണ് മാളവിക വെളളിത്തിരയില്‍ എത്തിയത്. പട്ടം പോലെയായിരുന്നു താരത്തിന്റെ ആദ്യ ചിത്രം. ഇതിനു പുറമേ ഐശ്വര്യ രാജേഷും ടൈംസിന്റെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. 45ാം സ്ഥാനത്താണ് ഐശ്വര്യ.

താരവും ടൈംസിലെ പുതിയ എന്‍ട്രിയാണ്. 2016 പുറത്തിറങ്ങിയ ജോമോന്റെ സുവിശേഷം എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യയെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയാക്കിയത്. പിന്നീട് നിവിന്‍ പോളി ചിത്രമായ സഖാവിലും ഐശ്വര്യ പ്രധാ വേഷത്തില്‍ എത്തിയിരുന്നു.സെക്‌സ് അപ്പീല്‍, ആറ്റിറ്റൂഡ്, ടാലന്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് പട്ടിക പുറത്തു തയ്യാറാക്കിയത്.

times of india beauty actress selection aiswrya lekshmi

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES