Latest News

നിശാന്തിനെ താലി ചാര്‍ത്തി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത്; ആശംസകളുമായി ജാന്‍മണിയടക്കം താരങ്ങളും; ചിത്രങ്ങള്‍ പങ്ക് വച്ച് താരം

Malayalilife
 നിശാന്തിനെ താലി ചാര്‍ത്തി മേക്കപ്പ് ആര്‍ട്ടിസ്റ്റ് സീമ വിനീത്; ആശംസകളുമായി ജാന്‍മണിയടക്കം താരങ്ങളും; ചിത്രങ്ങള്‍ പങ്ക് വച്ച് താരം

പ്രശസ്ത സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും ട്രാന്‍സ് വുമണുമായ സീമ വിനീത് വിവാഹിതയായി. നിശാന്താണ് വരന്‍. 2024 സെപ്റ്റംബറില്‍ ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നു. ഇപ്പോള്‍, സുഹൃത്തുക്കളുടെയും പ്രിയപ്പെട്ടവരുടെയും സാന്നിധ്യത്തില്‍ ഔദ്യോഗികമായി വിവാഹിതരായിരിക്കുകയാണ് ഇരുവരും.

വിവാഹചിത്രങ്ങള്‍ സീമ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ജാന്‍മണി അടക്കം നിരവധി പേരാണ് വധൂവരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട രംഗത്തെത്തിയത്.നിരവധി പേരാണ് വധൂവരന്മാര്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട രംഗത്തെത്തിയത്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് വിവാഹത്തില്‍ നിന്നും പിന്മാറുന്നതായി അറിയിച്ചു കൊണ്ട് സീമ പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. 

എന്നാല്‍, തൊട്ടുപിന്നാലെ തന്നെ ആ കുറിപ്പ് പിന്‍വലിച്ചുകൊണ്ട് സീമ രംഗത്തെത്തി. ചേര്‍ത്തുനിര്‍ത്തിയ ചിലതൊന്നും വിട്ടുകളയാനാകില്ല എന്നായിരുന്നു സീമ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

 

Read more topics: # സീമ വിനീത്
seema vineeth wedding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES