Latest News

വെള്ളനിറത്തിലുള്ള ഫുള്‍ സ്ലീവ് ടി-ഷര്‍ട്ട് ധരിച്ച് ഒരാളുടെ എന്‍ട്രി; ബിഗ് സ്‌ക്രീനിലെ ആ നായകനെ നേരില്‍കണ്ട് ആരാധകര്‍; അഹമ്മദാബാദ് നഗരത്തിലിറങ്ങി ഷാരൂഖ് ഖാന്‍; വീഡിയോ വൈറല്‍

Malayalilife
 വെള്ളനിറത്തിലുള്ള ഫുള്‍ സ്ലീവ് ടി-ഷര്‍ട്ട് ധരിച്ച് ഒരാളുടെ എന്‍ട്രി; ബിഗ് സ്‌ക്രീനിലെ ആ നായകനെ നേരില്‍കണ്ട് ആരാധകര്‍; അഹമ്മദാബാദ് നഗരത്തിലിറങ്ങി ഷാരൂഖ് ഖാന്‍; വീഡിയോ വൈറല്‍

ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ പുലര്‍ച്ചെ മൂന്നുമണിക്ക് അഹമ്മദാബാദ് നഗരത്തിലെ തെരുവില്‍ പ്രത്യക്ഷപ്പെട്ടത് ആരാധകര്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിച്ചു. ഫിലിംഫെയര്‍ അവാര്‍ഡ് നിശയില്‍ പങ്കെടുക്കാനെത്തിയ താരം, പരിപാടിക്ക് ശേഷം ഞായറാഴ്ച അതിരാവിലെയാണ് ആരാധകര്‍ക്ക് മുന്നില്‍ അവതരിച്ചത്. 

വെള്ള ടീസ് ര്‍ട്ടും ഡെനിംസും ധരിച്ചെത്തിയ ഷാരൂഖ് ഖാന്‍, തന്റെ കാറിനരികില്‍ നിന്നു. അര്‍ദ്ധരാത്രി കഴിഞ്ഞിട്ടും താരത്തെ കാണാനെത്തിയ നൂറുകണക്കിന് ആരാധകര്‍ അദ്ദേഹത്തിന്റെ പേര് വിളിച്ചുകൊണ്ട് ആവേശം പ്രകടിപ്പിച്ചു. ആരാധകരെ നോക്കി പുഞ്ചിരിക്കാനും കൈവീശിക്കാണിക്കാനും ഷാരൂഖ് ഖാന്‍ സമയം കണ്ടെത്തി. 

ചില ആരാധകരുമായി അദ്ദേഹം നേരിട്ട് സംസാരിക്കുകയും കൈ കൊടുക്കുകയും ചെയ്തു. ഷാരൂഖ് ഖാന്റെ ഈ പ്രകടനം സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടുകയാണ്. 'ഇത്ര വൈകിയും ആരാധകര്‍ കാത്തുനില്‍ക്കുന്നു. ഇതാണ് യഥാര്‍ത്ഥ സ്‌നേഹം,' ഒരാള്‍ പ്രതികരിച്ചു. 'ഹൃദയങ്ങളുടെ രാജാവ്' എന്നാണ് മറ്റൊരാള്‍ താരത്തെ വിശേഷിപ്പിച്ചത്.

shah rukh khan woke up fans

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES