Latest News

അമ്മയുടെ വീട്ടില്‍ മാങ്ങ പറിക്കാന്‍ വന്നതാണ്; ഇവിടെ നിന്നുമാണ് അമ്മ ഒളിച്ചോടിയത്; ഇവിടെയൊരു പ്ലാവുണ്ടായിരുന്നു... അത് വെട്ടി; തിരുവല്ലയിലെ തറുവാട്ടില്‍ എത്തിയ വീഡിയോയുമായി ആനിയുടെയും ഷാജി കൈലാസിന്റെയും മക്കള്‍

Malayalilife
 അമ്മയുടെ വീട്ടില്‍ മാങ്ങ പറിക്കാന്‍ വന്നതാണ്; ഇവിടെ നിന്നുമാണ് അമ്മ ഒളിച്ചോടിയത്; ഇവിടെയൊരു പ്ലാവുണ്ടായിരുന്നു... അത് വെട്ടി; തിരുവല്ലയിലെ തറുവാട്ടില്‍ എത്തിയ വീഡിയോയുമായി ആനിയുടെയും ഷാജി കൈലാസിന്റെയും മക്കള്‍

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതികളാണ് നടി ആനിയും സംവിധായകന്‍ ഷാജി കൈലാസും. മുപ്പത് വര്‍ഷം തികയ്ക്കാന്‍ പോവുകയാണ് ഇവരുടെ ദാമ്പത്യം.വീട്ടുകാരുടെ സമ്മതം ലഭിക്കില്ലെന്ന് ഉറപ്പായപ്പോഴാണ് ആനി ഷാജി കൈലാസിനൊപ്പം ഒളിച്ചോടി പോയി വിവാഹം കഴിച്ചത്. 1996ലാണ് ഷാജി കൈലാസും ആനിയും വിവാഹിതരാകുന്നത്. ഇപ്പോളിതാ ആനിയുടെ തറവാട്ടില്‍ എത്തിയ മക്കളുടെ വീഡിയോയാണ് സോഷ്യലിട്ത്തില്‍ ചര്‍ച്ചയാകുന്നത്.

റുഷിന്‍ ഷാജി കൈലാസിന്റെ പുതിയ വ്ളോഗില്‍ ആണ്  തറുവാട്ട് വീട്ടിലെ വിശേഷങ്ങള്‍ പങ്ക് വച്ചത്.  അമ്മയുടെ വീട്ടില്‍ മാങ്ങ പറിക്കാനെത്തിയതായിരുന്നു റുഷിനും സഹോദരങ്ങളും. അമ്മ ആനിയും വീഡിയോയിലുണ്ട്.പതിവ് പോലെ അമ്മയെ ട്രോളുകയാണ് വീഡിയോയില്‍ റുഷിന്‍. അമ്മയുടെ വീട്ടില്‍ മാങ്ങ പറിക്കാന്‍ വന്നതാണ്. ഇവിടെ നിന്നുമാണ് അമ്മ ഒളിച്ചോടിയത്. ഇവിടെയൊരു പ്ലാവുണ്ടായിരുന്നു. അത് വെട്ടി. ആ കഥ വേറെ വീഡിയോയില്‍ കവര്‍ ചെയ്യാം എന്നാണ് റുഷിന്‍ പറയുന്നത്.

റുഷിന്റെ അവതരണ ശൈലിയും കുടുംബാംഗങ്ങളുടെ പരസ്പരമുളള ട്രോളുകളുമൊക്കെയാണ് വീഡിയോയെ രസകരമാക്കുന്നത്. നേരത്തെയും ആനിയെ ട്രോളുന്ന റുഷിന്റെ വീഡിയോ വൈറലായിരുന്നു. പുതിയ വീഡിയോയില്‍ റുഷിനൊപ്പം സഹോദരന്‍ ജഗനുമുണ്ട്. ആനിയുടെ സഹോദരങ്ങളും വീഡിയോയിലുണ്ട്.

മൂന്ന് മക്കളാണ് ആനിയ്ക്കും ഷാജി കൈലാസിനും. അച്ഛന്റേയും അമ്മയുടേയും പാതയിലൂടെ മക്കളും സിനിമയിലേക്ക് കടന്നു വരികയാണ്. റുഷിന്‍ അഭിനയത്തിലാണ് അരങ്ങേറിയത്. ഇന്ദ്രജിത്തിനൊപ്പം താക്കോല്‍ എന്ന ചിത്രത്തില്‍ റുഷിന്‍ അഭിനയിച്ചിരുന്നു. ജഗന്‍ ഷാജി കൈലാസ് സംവിധായകനാകാനുള്ള ഒരുക്കത്തിലാണ്. ഷാരോണ്‍ ആണ് ഇരുവരുടേയും സഹോദരന്‍.

തിരുവല്ലയില്‍ ജോബിയുടെയും മറിയാമ്മയുടെയും മകളായിട്ടായിരുന്നു ആനിയുടെ ജനനം. ആനിയുടെ കുട്ടിക്കാലത്ത് തന്നെ അമ്മ മരിച്ചു. മൂന്ന് സഹോദരിമാരാണ് ആനിക്കുളളത്. കോളേജില്‍ പഠിക്കുമ്പോഴാണ് ആനി സിനിമയിലെത്തുന്നത്. മുന്‍നിര നായികയായി മാറിയ ആനി പിന്നീട് സംവിധായകന്‍ ഷാജി കൈലാസിനെ വിവാഹം കഴിക്കുകയായിരുന്നു.

Read more topics: # ഷാജി ആനി
shaji kailas and annies FAMILY VLOG

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES