ഒട്ടേറെ ആരാധകരുള്ള താരദമ്പതികളാണ് അജിത് കുമാറും ശാലിനിയും. മാതൃക ദമ്പതികളായാണ് ആരാധകര്‍ ഇവരെ വിശേഷിപ്പിക്കാറുള്ളത്. ഇരുവരും ഒന്നിച്ചുള്ള വീഡിയോകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ, ഒരു ക്ഷേത്രം സന്ദര്‍ശിച്ച ഇരുവരുടെയും പുതിയൊരു വീഡിയോയായാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
ക്ഷേത്ര ദര്‍ശനത്തിന് ശേഷം അജിത് ശാലിനിയുടെ നെറുകയില്‍ സിന്ദൂരം തൊടുന്നതും ആചാരത്തിന്റെ ഭാഗമായി ശാലിനി അജിത്തിന്റെ കാല്‍ തൊട്ട് വണങ്ങുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. കാലില്‍ വീഴുന്ന ശാലിനിയെ അജിത് തടയാന്‍ ശ്രമിക്കുന്നുമുണ്ട്. ഇതിന് ശേഷമുള്ള അജിത്തിന്റെ മറുപടിയാണ് എല്ലാവരെയും ചിരിപ്പിക്കുന്നത്.
ഇനി വീട്ടില്‍ എത്തിയാല്‍ താന്‍ കാലില്‍ വീഴേണ്ടി വരുമെന്നായിരുന്നു അജിത് പറഞ്ഞത്. ഇത് കേട്ട് ചുമുട്ടുള്ളവരെല്ലാം ചിരിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോയുടെ താഴെ നിരവധി രസകരമായ കമന്റുകളാണ് വരുന്നത്. 'പൂക്കി കപ്പിള്‍', കപ്പിള്‍ ഗോള്‍സ്', 'സ്‌നേഹത്തിന്റെ നിര്‍വചനമാണ് ഇവര്‍, 'എക്കാലത്തെയും പ്രിയപ്പെട്ട താരദമ്പതികള്‍' എന്നിങ്ങനെ നീളുന്നതാണ് കമന്റുകള്‍.
1999ല്‍ റിലീസായ 'അമര്‍ക്കളം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്. തുടര്‍ന്ന് 2000ത്തില്‍ ഇരുവരും വിവാഹിതരായി. താര ദമ്പതികള്‍ക്ക് അനൗഷ്‌ക, ആദ്വിക് എന്നിങ്ങനെ രണ്ട് മക്കളുണ്ട്. അതേസമയം, ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത 'ഗുഡ് ബാഡ് അ?ഗ്ലി' ആണ് അജിത്തിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
താരം റേസിങ് രം?ഗത്തും വളരെ സജീവമാണ്. അജിത്തിന്റെ റേസിങ് വീഡിയോകള്‍ക്കും പ്രത്യേകം ആരാധകരുണ്ട്. അടുത്തിടെ, റേസിങ്ങിനിടെ അജിത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതേസമയം, വിവാഹശേഷം സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് നടി ശാലിനി. കരിയറിന്റെ ഉച്ചത്തില്‍ നില്‍ക്കുമ്പോഴായിരുന്നു നടിയുടെ വിവാഹം. ശാലിനിയുടെ തിരിച്ചുവരവിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.