കുടുംബം വളരുകയാണ്; ഹംദാന്‍ ഒരു ബിഗ് ബദറാകാന്‍ പോകുന്നു; പുതിയ അതിഥിയെ സ്വീകരിക്കാനൊരുങ്ങി ഷംന കാസിമും ഷാനിദും; കുറിപ്പുമായി നടി            

Malayalilife
 കുടുംബം വളരുകയാണ്; ഹംദാന്‍ ഒരു ബിഗ് ബദറാകാന്‍ പോകുന്നു; പുതിയ അതിഥിയെ സ്വീകരിക്കാനൊരുങ്ങി ഷംന കാസിമും ഷാനിദും; കുറിപ്പുമായി നടി             

ഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടി ഷംന കാസിമാണ് സോഷ്യല്‍മീഡിയയില്‍ ഏറ്റവും കൂടുതല്‍ വൈറലാകുന്ന സെലിബ്രിറ്റികളില്‍ ഒരാള്‍. അതിന് കാരണം നടിയുടെ ഭര്‍ത്താവായ ഷാനിദ് ആസിഫ് അലി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പായിരുന്നു. ഏറെനാളുകള്‍ ഷംന കാസിമിനെ പിരിഞ്ഞ് കഴിഞ്ഞതിനെ കുറിച്ചായിരുന്നു ഷാനിദിന്റെ കുറിപ്പ്. പോസ്റ്റ് വൈറലായതോടെ ഇരുവരും വേര്‍പിരിഞ്ഞുവോയെന്ന് പോലും ഫോളോവേഴ്‌സ് സംശയിച്ചതോടെ വിശദീകരണവുമായി ഭര്‍ത്താവ് ഷാനിദ് തന്നെ രംഗത്ത് വരുകയും ചെയ്തു. ഏറെനാളുകള്‍ ഷംന കാസിമിനെ പിരിഞ്ഞ് കഴിഞ്ഞതിനെ കുറിച്ചായിരുന്നു ഷാനിദിന്റെ കുറിപ്പ്. 

എന്നാലിപ്പോള്‍ മറ്റൊരു സന്തോഷവുമായി എത്തുകയാണ് താരകുടുംബം.
തങ്ങളുടെ ജീവിതത്തിലേക്ക് രണ്ടാമത്തെ കുഞ്ഞതിഥി എത്താന്‍ പോകുന്നതിന്റെ സന്തോഷം പങ്കിട്ട് ഷംനയാണ് കുറിപ്പ് പങ്ക് വച്ചത് താന്‍ വീണ്ടും അമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷമാണ് പുതിയ പോസ്റ്റിലൂടെ ഷംന അറിയിച്ചത്. വീട്ടിലേക്ക് ഒരു കുഞ്ഞിതിഥി എത്തുമെന്നും തങ്ങളുടെ മകന്‍ ഹംദാന്‍ ഒരു ബിഗ് ബദറാകാന്‍ ഒരുങ്ങുവെന്നുമാണ് ഷംന പങ്കിട്ടിരിക്കുന്ന സോഷ്യല്‍ മീഡിയ പോസ്റ്റിലുള്ളത്. 

 ''ഞങ്ങളുടെ ഹൃദയങ്ങള്‍ നിറഞ്ഞിരിക്കുന്നു, ഞങ്ങളുടെ കുടുംബം വളരുകയാണ്...നിങ്ങള്‍ സ്‌നേഹിക്കുന്ന ഒരാളോടൊപ്പം വിവാഹം കഴിച്ച് ജീവിക്കുന്നത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്... എന്നാല്‍ മാതാപിതാക്കളാകുക എന്നത് എല്ലാറ്റിലും വച്ച് ഏറ്റവും മനോഹരമായ അധ്യായമാണ്...ഇന്ന്, ഞങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്ന കാര്യം പങ്കിടുന്നതില്‍ എനിക്ക് അതിയായ സന്തോഷവും അതിയായ സന്തോഷവുമുണ്ട്.

കുട്ടികള്‍ ഒരു കുടുംബത്തെ പൂര്‍ത്തിയാക്കുന്നുവെന്ന് പറയപ്പെടുന്നു - ഇപ്പോള്‍, ഞങ്ങളുടെ രണ്ടാമത്തെ ചെറിയ അത്ഭുതം വഴിയില്‍ ആയിരിക്കുമ്പോള്‍, ഞങ്ങളുടെ ഹൃദയങ്ങള്‍ കൂടുതല്‍ പൂര്‍ണ്ണതയുള്ളതായി തോന്നുന്നു....സ്‌നേഹത്തോടെയും പ്രാര്‍ത്ഥനയോടെയും പിന്തുണയോടെയും ഞങ്ങളോടൊപ്പം നിന്ന എല്ലാവര്‍ക്കും - നന്ദി. ഞങ്ങളുടെ യാത്രയില്‍ നിങ്ങളുടെ സാന്നിധ്യം വാക്കുകള്‍ക്ക് പറയാന്‍ കഴിയുന്നതിലുമധികം അര്‍ത്ഥമാക്കുന്നു.

പുതിയ ചിരിയും, ചെറിയ കാല്‍പ്പാടുകളും, അനന്തമായ സ്‌നേഹവും നിറഞ്ഞ വരാനിരിക്കുന്ന ദിവസങ്ങള്‍ക്കായി ഞങ്ങള്‍ക്ക് കാത്തിരിക്കാനാവില്ല....'' എന്നാണ് ലവ് ഇമോജിക്കൊപ്പം ഷംന കുറിച്ചിരിക്കുന്നത്. ഹംദാന് കൂട്ടായി 2026ല്‍ മറ്റൊരു കുഞ്ഞ് കൂടി ഷാനിദിനും ഷംനയ്ക്കും ഇടയിലേക്ക് എത്തും. 


ബിഗ് ബ്രദര്‍ എന്നെഴുതിയ ബോര്‍ഡുമായി നിറചിരിയോടെ ഇരിക്കുന്ന ഹംദാന്റെ ചിത്രങ്ങളും കുറിപ്പിനൊപ്പം ഷംന പങ്കിട്ടു. വണ്‍ എന്നെഴുതിയ പ്ലക്ക് കാര്‍ഡ് പിടിച്ച് മകന്‍ ഹംദാന്‍ ഇരിക്കുന്നതിന്റെ അരികെ ടു എന്നെഴുതിയ പ്ലക്ക് കാര്‍ഡും 2026 എന്ന വര്‍ഷവും കുറിച്ചിട്ടുണ്ട്. 

നിരവധി പേരാണ് ഷംനയ്ക്കും കുടുംബത്തിനും ആശംസകള്‍ നേര്‍ന്ന് എത്തിയത്. സഹതാരങ്ങളും ആരാധകരുമടക്കം നിരവധി പേര്‍ താരത്തിന് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.ഷംനയുടേയും ഷാനിദിന്റേയും ഹണിമൂണ്‍ പിരീഡിലെ ബേബിയാണ് ഹംദാന്‍. നിക്കാഹ് കഴിഞ്ഞപ്പോള്‍ മുതല്‍ ഷാനിദും ഷംനയും ഒരുമിച്ച് താമസിച്ച് തുടങ്ങിയിരുന്നു. വിവാഹ ചടങ്ങ് നടക്കുന്ന സമയത്ത് ഷംന ഗര്‍ഭിണിയായിരുന്നു. ഷാനിദുമായുള്ള വിവാഹശേഷം ഷംന ദുബായില്‍ സെറ്റില്‍ഡാണ്. ഹംദാന്‍ ആസിഫ് അലി എന്നാണ് ഇവരുടെ മകന്റെ പേര്. 

 

Read more topics: # ഷംന കാസിം
shamna kasim second pregnancy

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES