45 ദിവസങ്ങള്‍; ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ദിവസങ്ങള്‍; ഒറ്റപ്പെടലിന്റെ നിശ്ശബ്ദത; ഓര്‍മകളില്‍ കഴിച്ചുകൂട്ടിയ രാത്രികള്‍; പ്രാര്‍ഥനകളില്‍ കരഞ്ഞു കഴിച്ച പുലരികള്‍; എന്റെ ഭാര്യ വീണ്ടും എന്റെ അരികില്‍; ഷംന കാസിമിന്റെ ഭര്‍ത്താവ് ഷാനിദ് ആസിഫ് അലിയുടെ കുറിപ്പ് ചര്‍ച്ചയാകുമ്പോള്‍

Malayalilife
45 ദിവസങ്ങള്‍; ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ദിവസങ്ങള്‍; ഒറ്റപ്പെടലിന്റെ നിശ്ശബ്ദത; ഓര്‍മകളില്‍ കഴിച്ചുകൂട്ടിയ രാത്രികള്‍; പ്രാര്‍ഥനകളില്‍ കരഞ്ഞു കഴിച്ച പുലരികള്‍; എന്റെ ഭാര്യ വീണ്ടും എന്റെ അരികില്‍; ഷംന കാസിമിന്റെ ഭര്‍ത്താവ് ഷാനിദ് ആസിഫ് അലിയുടെ കുറിപ്പ് ചര്‍ച്ചയാകുമ്പോള്‍

ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലി മലയളികള്‍ക്ക് സുപരിചിതനായത് നടി ഷംന കാസിമുമായുള്ള വിവാഹ ശേഷമാണ്. 2022 ഒക്ടോബറില്‍ ദുബായില്‍ വെച്ചായിരുന്നു ഷംനയുടേയും ഷാനിദിന്റേയും വിവാഹം. ഇടയ്ക്ക് ഷംനയുടെ വ്‌ലോഗുകളിലും ഷാനിദ് പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോഴിതാ ഹൃദയസ്പര്‍ശിയായ കുറിപ്പ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് ഷാനിദ്.

ഭാര്യ ഷംന കാസിമിനെക്കുറിച്ചാണ് വികാരനിര്‍ഭരമായ കുറിപ്പുമായി ഭര്‍ത്താവ് എത്തിയിരിക്കുന്നത്.കഴിഞ്ഞ ഒരു മാസത്തോളമായി ഷംന തന്റെ അരികില്ലാതിരുന്നതിന്റെ സങ്കടമാണ് കുറിപ്പിലൂടെ ഷാനിദ് പങ്കുവയ്ക്കുന്നത്.

'45 ദിവസങ്ങള്‍. ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ദിവസങ്ങള്‍. ഒറ്റപ്പെടലിന്റെ നിശ്ശബ്ദത, ഓര്‍മകളില്‍ കഴിച്ചുകൂട്ടിയ രാത്രികള്‍, പ്രാര്‍ഥനകളില്‍ കരഞ്ഞു കഴിച്ച പുലരികള്‍...ഈ 45 ദിവസങ്ങള്‍ എന്നെ പഠിപ്പിച്ചു -സ്‌നേഹമെന്നത് എത്ര വലിയൊരു ശക്തിയാണെന്ന്, ജീവിതത്തിലെ യഥാര്‍ഥ അനുഗ്രഹം നമ്മോടൊപ്പം ഉണ്ടാകുന്നവര്‍ തന്നെയാണെന്ന്.

ഇന്നിവിടെ, എന്റെ ഏറ്റവും വിലപ്പെട്ട അനുഗ്രഹം -എന്റെ ഭാര്യ - വീണ്ടും എന്റെ അരികില്‍. നീണ്ട കാത്തിരിപ്പിന് ശേഷം കിട്ടിയ ഈ പുനര്‍മിലനം സന്തോഷത്തിന്റെ കണ്ണീര്‍ മാത്രമാണ്. ഇനി വീണ്ടും നമ്മള്‍ ഒരുമിച്ച്, ഒരേ സ്വപ്നങ്ങളുമായി, ഒരേ പ്രാര്‍ഥനകളോടെ.''-ഷാനിദിന്റെ വാക്കുകള്‍.

റീയൂണിയന്‍, ലവ്, ടുഗെതര്‍ ഫോര്‍ എവര്‍ എന്നീ ഹാഷ്ടാഗുകളും വിവാഹദിനത്തില്‍ നിന്നുള്ള മനോഹരമായ ഒരു ഫോട്ടോയും കുറിപ്പിനൊപ്പം ഷാനിദ് പങ്കുവച്ചിരുന്നു വിവാഹശേഷം ദുബായിയില്‍ സ്ഥിരതാമസാക്കിയ ഷംന കാസിമിന് അവിടെ സ്വന്തമായി ഡാന്‍സ് സ്റ്റുഡിയോയും ഉണ്ട്. ഭാര്യയും അമ്മയുമാണെങ്കിലും നൃത്തവും അഭിനയവും ഷംന ഉപേക്ഷിച്ചിട്ടില്ല. തെലുങ്കിലും തമിഴിലുമാണ് നടിക്ക് ഏറെയും അവസരങ്ങള്‍ ലഭിക്കുന്നത്.മലയാളത്തില്‍ ഷംന കാസിം എന്ന പേരിലും തമിഴിലും തെലുങ്കിലുമെല്ലാം പൂര്‍ണ എന്ന പേരിലാണ് നടി അറിയപ്പടുന്നത്. കണ്ണൂര്‍ സ്വദേശിയാണ് ഷംന. റിയാലിറ്റി ഷോയിലൂടെയാണ് ലൈം ലൈറ്റിലേക്ക് എത്തുന്നത്.

മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ 2004ല്‍ സിനിമയില്‍ അരങ്ങേറി. സഹനടിയായും നായികയായും പിന്നീട് നിരവധി സിനിമകള്‍ ചെയ്തു. ഗോപിചന്ദ് നായകനായ ഭീമയാണ് അവസാനം ഷംന അഭിനയിച്ച് റിലീസ് ചെയ്ത സിനിമ.

Read more topics: # ഷംന കാസിം
shamna kasim husband shanid asif ali note

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES