മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സീരിയല്‍ നടന്‍ ആണ് ഷാനവാസ്. കുങ്കുമപ്പൂവിലെ രുദ്രന്‍ എന്ന കഥാപാത്രമായി എത്തിയ ഷാനവാസിന് കരിയര്‍ ബ്രേക്ക് കൊടുത്ത കഥാപാത്രം തന്നെയാണ് രുദ്രന്‍ എന്നാല്‍ മിനി സ്‌ക്രീന്‍ രംഗത്ത് തന്റേതായ സ്ഥാനം നേടിക്കൊടുത്ത കഥാപാത്രം എന്നും സീതയിലെ ഇന്ദ്രന്‍ ആണ്. താരം ഇപ്പോള്‍ ബിഗ് ബോസ് സീസണ്‍ 7 ലെ മത്സരാര്‍ത്ഥികളില്‍ ഒരാളാണ്.
വളരെ ചെറിയ പ്രായത്തില്‍ തന്നെ കുടുംബം നോക്കാന്‍ വേണ്ടി തന്നാല്‍ ആകുന്ന പോലെയൊക്കെ ജീവിച്ച ആളാണ് ഷാനവാസ്. കുടുംബം നോക്കാന്‍ വേണ്ടി ഓട്ടോഡ്രൈവര്‍ ആയും കെട്ടിടം പണിക്ക് വരെയും ഷാനവാസ് പോയിട്ടുള്ള കാര്യം പുറത്ത് വന്നിരുന്നു. ഇപ്പോളിതാ തന്റെ അസുഖ വിവരം ബിഗ് ബോസ് ഹൗസിനുള്ളില്‍ പങ്ക് വച്ചിരിക്കുകയാണ് താരം
തനിക്ക് ഒരിക്കല്‍ ഹാര്‍ട്ട് അറ്റാക്ക് വന്നിരുന്നുവെന്നും പത്ത് മിനിറ്റിന്റെ വ്യത്യാസത്തിലാണ് താന്‍ ഇന്ന് ജീവിച്ചിരിക്കുന്നതെന്നും ഷാനവാസ് പറഞ്ഞു. പലരും എന്നെ പറ്റി പലതും നിങ്ങളുടെ അടുത്ത് പറഞ്ഞ് തരും. അത് മനസില്‍വെച്ച് എന്നോട് പെരുമാറരുതെന്ന് അക്ബര്‍ പറഞ്ഞതോടെയാണ് ഷാനവാസും മനസ് തുറന്ന് സംസാരിക്കാന്‍ തുടങ്ങിയത്.
എന്റെ ഇതേ പ്രായത്തിലാണ് ഉപ്പ മരിച്ചുപോയത്. അറ്റാക്ക് തന്നെയായിരുന്നു. ഉമ്മയും അങ്ങനെ തന്നെയാണ് പോയത്. നാല്‍പത്തിയഞ്ച് വയസാകാന്‍ പോവുകയാണ്. മരിക്കുമെന്ന പേടിയൊന്നുമില്ല. അങ്ങനെയുണ്ടെങ്കില്‍ ഇവിടെ വന്ന് ഈ സ്ട്രസ് എടുത്ത് ഞാന്‍ പണി ചെയ്യുമോ?. അങ്ങനെയുള്ള പേടിയേ ഇല്ല
ഞാന്‍ എന്റെ മക്കള്‍ക്ക് വേണ്ടി ജീവിക്കാന്‍ വന്നതാണ്. ഉമ്മയായിരുന്നു എന്റെ എല്ലാം. ഇതൊന്നും ഇവിടെ ആരോടും പറയാന്‍ എനിക്ക് ആഗ്രഹമില്ല. എന്നെ ആ രീതിയില്‍ മറ്റുള്ളവര്‍ കാണുന്നതും എനിക്ക് ഇഷ്ടമല്ലെന്നും താരം പങ്ക് വക്കുന്നു.