യുവനടന്‍ ഷെയ്ന്‍ നിഗത്തിനെ വിലക്കിയ സംഭവം .ചാവറ ചലച്ചിത്ര ഗുരുവന്ദന പുരസ്‌കാര ചടങ്ങില്‍ സംസാരിക്കുകയായിരുന്നു താരം.പ്രതികരണവുമായി നടി ഷീല .ഷെയ്ന്‍ നിഗത്തോട് ക്ഷമിക്കണമെന്ന് നടി ഷീല പറഞ്ഞു .23 വയസുള്ള കൊച്ചു പയ്യനാണ്. ഷെയ്‌നിനെ വിലക്കാന്‍ പാടില്ലെന്ന് ഷീല കൊച്ചിയില്‍ പറഞ്ഞു. ആരെയും സിനിമയില്‍ വിലക്കുന്നതിനോട് യോജിപ്പില്ലെന്നും ഷീല വ്യക്തമാക്കി.
ഷെയ്‌നിനെക്കുറിച്ചുള്ള ആരോപണങ്ങള്‍ ശരിയാണോ എന്നറിയില്ല. ഈ കേള്‍ക്കുന്നതൊക്കെ ശരിയാണോയെന്ന് മാധ്യമ പ്രവര്‍ത്തകരോട് ഷീല ചോദിച്ചു. സിനിമാ സെറ്റില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതായ ആരോപണം ശരിയാണെന്ന് തോന്നുന്നില്ല. പണ്ട് കാലത്ത് അതൊന്നും ഉണ്ടായിരുന്നില്ല. സിനിമ പൂര്‍ത്തിയാകാന്‍ അന്ന് ത്യാഗം സഹിച്ചിരുന്നുവെന്നും താരം പറഞ്ഞു.നിര്‍മ്മാതാക്കള്‍ക്ക് നഷ്ടം വരരുത് എന്നായിരുന്നു അന്നത്തെ ചിന്താഗതിയെന്നും ഷീല പറഞ്ഞു