വാളയാറില്‍ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട സഹോദരിമാര്‍ക്ക് നീതി നിഷേധിക്കപ്പെട്ടതില്‍ പ്രതിഷേധമറിയിച്ച് നടന്‍ ഷെയ്ന്‍ നിഗവും സംഘവും. മൂന്നാറില്‍ ചിത്രീകരണം പുരോഗമിക്കുന്ന തന്റെ പുതിയ ചിത്രമായ കുര്‍ബാനിയുടെ ലൊക്കേഷനിലാണ് വായ് മൂടിക്കെട്ടി ഇവര്‍ പ്രതിഷേധിച്ചത്...
സമൂഹത്തിലെ അനീതികള്‍ക്കെതിരെ തന്റേതായ നിലപാടുകള്‍ അറിയിക്കാന്‍ എന്നും സന്നദ്ധത കാട്ടിയിട്ടുള്ള താരമാണ് ഷെയ്ന്‍..ഷെയ്‌നിനൊപ്പം ചിത്രത്തിലെ മറ്റ് അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും അണിചേര്‍ന്നു. തമിഴ്, മലയാളം, കന്നട നടന്‍ ചാരുഹാസനും ചടങ്ങില്‍ പങ്കെടുത്ത് ഐക്യാദാര്‍ഡ്യം അറിയിച്ചു.
കറുത്ത തുണികൊണ്ട് വായ്മൂടി കെട്ടിയായിരുന്നു നീതിക്ക് വേണ്ടിയുള്ള പ്രതിഷേധം നടന്നത്... തങ്ങള്‍ കുരുന്നുകള്‍ക്കൊപ്പമാണെന്നും വാളയാര്‍ പെണ്‍കുട്ടികള്‍ക്ക്‌നീതി ലഭിക്കണമെന്നും കേസില്‍ പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു കുര്‍ബാനി അണിയറപ്രവര്‍ത്തകരുടെ പ്രതിഷേധം
ഷെയ്ന്‍ നിഗമും സംവിധായകനും മറ്റ് അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും പ്രതിഷേധത്തില്‍ പങ്കെടുത്തിരുന്നു.മഹാസുബൈര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് കുര്‍ബാനി.ജിയോ. വി ആണ് ഖുര്‍ബാനിയുടെ സംവിധായകന്‍..

