മലയാള സിനിമയില്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ഷെയ്ന്‍നിഗമിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റും ലുക്കും വൈറലാകുന്നു. സിനിമകളില്‍ നിന്ന് താത്കാലിക ഇടവേളയെടുത്ത താരം യാത്രയിലാണിപ്പോളെന്ന് തെളിയിക്കുന്ന പോസ്റ്റാണ് പുറത്ത് വന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ കിഡ് ക്യാപ്പ് ധരിച്ച് കണ്ണടയും ധരിച്ചുള്ള തന്റെ രസകരമായ സെല്‍ഫിയാണ് ഷെയിന്‍ പങ്കുവെച്ചിരിക്കുന്നത്.
'
ഇതിനിടെ നടന്‍ തമിഴ് അരങ്ങേറ്റത്തിനൊരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.
തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമായ ചിയാന്‍ വിക്രമിനൊപ്പമാണ് ഷെയ്ന്‍ തമിഴില്‍ തുടക്കം കുറിക്കുക. വിക്രം 58' എന്നാണ് ഈ ചിത്രത്തിന് ഇപ്പോള്‍ പേര് നല്‍കിയിരിക്കുന്നത്. കുമ്പളങ്ങി നൈറ്റ്‌സിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ഷെയ്ന്‍ വിക്രം ചിത്രത്തില്‍ ഏറെ പ്രധാനപ്പെട്ട ഒരു വേഷത്തിലാണ് എത്തുക എന്നാണ് വിവരങ്ങള്‍. റഷ്യയില്‍ വച്ചാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്യുക. ഷെയ്നിന്റെ കരിയറിലെ ഏറ്റവും വലിയ ബ്രേക്ക് ആയിരിക്കും ഈ ചിത്രം എന്നും കരുതപ്പെടുന്നു
വെയില്‍', 'കുര്‍ബാനി' എന്നീ ചിത്രങ്ങളില്‍ ഷെയ്ന്‍ സഹകരിക്കുന്നില്ലെന്നുകാട്ടി നിര്‍മാതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഷെയ്‌ന് വിലക്കേര്‍പ്പെടുത്തുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നുവെയില്‍, കുര്‍ബാനി സിനിമകളുടെ നഷ്ടപരിഹാരമായി ഏഴ് കോടി രൂപ ഷെയ്ന്‍ നിഗം നല്‍കണമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ സംഘടന പറഞ്ഞത്. അതിനിടെ താരസംഘടന ഇടപെട്ട് ഷെയ്ന്‍ നിഗമിനെതിരെയുളള വിലക്ക് നീക്കാന്‍ ശ്രമം തുടങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്