Latest News

രജനികാന്തും കമല്‍ഹാസനും രണ്‍വീര്‍ സിങും നയന്‍താരയും അടക്കം താരങ്ങള്‍ ആശംസകളുമായെത്തി; ശിവമണിയും സ്റ്റീഫനും അടക്കമുള്ള സംഗീതഞ്ജരും വിവാഹം ആഘോഷമാക്കി;  സംവിധായകന്‍ ശങ്കറിന്റെ മകളും അസിസ്റ്റന്റ് ഡയറക്ടര്‍ തരുണ്‍ കാര്‍ത്തിക്കിന്റെയും വിവാഹം കെങ്കേമമാക്കിയത് ഇങ്ങനെ

Malayalilife
രജനികാന്തും കമല്‍ഹാസനും രണ്‍വീര്‍ സിങും നയന്‍താരയും അടക്കം താരങ്ങള്‍ ആശംസകളുമായെത്തി; ശിവമണിയും സ്റ്റീഫനും അടക്കമുള്ള സംഗീതഞ്ജരും വിവാഹം ആഘോഷമാക്കി;  സംവിധായകന്‍ ശങ്കറിന്റെ മകളും അസിസ്റ്റന്റ് ഡയറക്ടര്‍ തരുണ്‍ കാര്‍ത്തിക്കിന്റെയും വിവാഹം കെങ്കേമമാക്കിയത് ഇങ്ങനെ

സംവിധായകന്‍ ശങ്കറിന്റെ മൂത്തമകള്‍ ഐശ്വര്യ വിവാഹിതയായി. ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ കൂടിയായ തരുണ്‍ കാര്‍ത്തിക്കാണ് വരന്‍. സിനിമയിലെ സഹതാരങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്.തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍, താരങ്ങളായ രജനികാന്ത്, കമല്‍ഹാസന്‍, വിക്രം, സൂര്യ, കാര്‍ത്തി, നയന്‍താര, സംവിധായകന്‍ മണിരത്‌നം ബോളിവുഡ് താരം രണ്‍വീര്‍ സിങ് തുടങ്ങിയവര്‍ ചടങ്ങുകളില്‍ സന്നിഹിതരായിരുന്നു.

സംവിധായകന്‍ അറ്റ്ലിയാണ് അതിഥി സല്‍ക്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ശങ്കറിന്റെ സഹസംവിധായകനായാണ് സിനിമാജീവിതം ആരംഭിച്ചത്. ശങ്കറുമായി ഏറെ ഹൃദയബന്ധം അറ്റ്ലി ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുണ്ട്.

ഐശ്വര്യ, അതിഥി, അര്‍ജിത്ത് എന്നീ മൂന്ന് മക്കളാണ് ശങ്കറിന്. ഐശ്വര്യയുടെ രണ്ടാം വിവാഹമാണിത്. 2021-ല്‍ ക്രിക്കറ്റ് താരം രോഹിത് ദാമോദരനുമായിട്ടായിരുന്നു ഐശ്വര്യയുടെ ആദ്യ വിവാഹം. പോക്‌സോ കേസില്‍ ആരോപണവിധേയനായി രോഹിത് അറസ്റ്റിലായതിന് പിന്നാലെ ഇവര്‍ വിവാഹമോചിതരായി.

 ഐശ്വര്യയും അതിഥിയും ഡോക്ടര്‍മാരാണ്. മകന്‍ അര്‍ജിത്ത്. ശങ്കറിന്റെ ഇളയമകള്‍ അതിഥി മാത്രമാണ് സിനിമയിലേക്ക് എത്തിയത്. ശങ്കറിന്റെ ഏറ്റവും പുതിയ സിനിമ ഇന്ത്യന്‍ ടുവിന്റെ ചിത്രീകരണം പൂര്‍ത്തിയായി കഴിഞ്ഞു. ജൂണിലാണ് സിനിമ റിലീസ് ആകുന്നത്.

രാം ചരണിന്റെ ഗെയിം ചെയ്ഞ്ചര്‍ ആണ് ശങ്കറിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഗെയിം ചെയ്ഞ്ചറും ഈ വര്‍ഷം തന്നെ റിലീസ് ചെയ്യാന്‍ പദ്ധതയുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്.

 

 

 

 

shankar daughter aiswarya married

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES