'നടികര്‍ തിലകം' ശിവാജി ഗണേശന്റെ മകളും നടന്‍ പ്രഭുവിന്റെ സഹോദരിയുമായ ശാന്തി നാരായണസാമി (71) അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ ചെന്നൈയിലായിരുന്നു അന്ത്യം. സിനിമാരംഗത്തെ പ്രമുഖരും രാഷ്ട്രീയനേതാക്കളും ശാന്തിയുടെ നിര്യാണത്തില്‍ അനുശോനം രേഖപ്പെടുത്തി.
ശിവാജി ഗണേശന്‍-കമല ദമ്പതിമാരുടെ മൂത്തമകളാണ് ശാന്തി. ശിവാജി ഗണേശന്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം 'തങ്കപതക്കം' നിര്‍മിച്ചത് ശാന്തിയായിരുന്നു. തേന്‍മൊഴി, വെട്രിവിഴ, നീതിയിന്‍ നിഴല്‍ എന്നീ ചിത്രങ്ങളും അവര്‍ നിര്‍മിച്ചു. ചെന്നൈ നഗരത്തിലെ അറിയപ്പെടുന്ന ശാന്തി തിയേറ്ററിന് ശിവാജി ഗണേശന്‍ മകളുടെ പേരാണ് നല്‍കിയത്. ശിവാജി ഗണേശന്റെ വത്സരവാക്കത്തെ കുടുംബവീട്ടിലായിരുന്നു ശാന്തിയും കുടുംബവും താമസിച്ചിരുന്നത്. മറ്റുസഹോദരങ്ങള്‍: രാംകുമാര്‍ (സിനിമാനിര്‍മാതാവ്), തേന്‍മൊഴി.