സൂപ്പര്‍ താരങ്ങളുടെ ചെറുപ്പകാലം അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടിയ യുവനടന്‍ ഷെബിന്‍ ബെന്‍സണ്‍ വിവാഹിതനായിരിക്കുകയാണ്. നടന്റെ വിവാഹ വിശേഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. മിഖിയ എന്നാണ് വധുവിന്റെ പേര്. കൊച്ചിയില്‍ നടന്ന വിവാഹത്തില്‍ നിഖില വിമല്‍ അടക്കം നിരവധി താരങ്ങള്‍ ആശംസകളറിയിച്ച് എത്തി.
2013ല്‍ ഇടുക്കി ഗോള്‍ഡ് എന്ന ആഷിഖ് അബു ചിത്രത്തിലൂടെയാണ് ഷെബിന്‍ ബെന്‍സണ്‍ മലയാള സിനിമയിലെത്തുന്നത്. പിന്നാലെ ഫഹദ് ഫാസില്‍, ഇന്ദ്രജിത്, ജയ സൂര്യ തുടങ്ങി ഒട്ടേറെ താരങ്ങളുടെ ചെറുപ്പകാലം അവതരിപ്പിക്കുകയും, 20ഓളം മുന്‍നിര സിനിമകളുടെ ഭാഗമാകുകയും ചെയ്തു. ഏറ്റവും ഒടുവില്‍ മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മ പര്‍വ്വത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടുകയും ചെയ്തു.
ചാണ്ടി ബെന്‍സന്റെയും, മറിയാമ്മ ബെന്‍സന്റെയും മകനാണ് ഷെബിന്‍. മലപ്പുറം നിലമ്പൂരാണ് സ്വദേശമെങ്കിലും കൊച്ചിയിലാണ് താമസം. ഷെബിന്റെ അനിയനും സിനിമാ രംഗത്ത് തന്നെയാണ് ഉള്ളത്. അനുജന്‍ നെബീഷ് ബെന്‍സണും സിനിമകളില്‍ അഭിനയഹിക്കുന്നുണ്ട്..