Latest News

സ്‌ക്രീനില്‍ അഭിനയിക്കേണ്ടതിനേക്കാള്‍ കൂടുതല്‍ പുറത്ത് അഭിനയിക്കേണ്ടി വരുന്നു;സൂപ്പര്‍സ്റ്റാറുകളുടെ സിനിമകളെ റിവ്യൂസ് ബാധിക്കാറില്ല;സിനിമയില്‍ മാറ്റിനിര്‍ത്തപ്പെടുന്നത് മുഖത്ത് നോക്കി യാഥാര്‍ഥ്യം വിളിച്ചുപറയുമ്പോള്‍: കനല്‍ എന്ന സിനിമ വലിയ ഓളം ഒന്നും സൃഷ്ടിച്ചില്ല; ഷീലു എബ്രഹാം പങ്ക് വച്ചത്

Malayalilife
 സ്‌ക്രീനില്‍ അഭിനയിക്കേണ്ടതിനേക്കാള്‍ കൂടുതല്‍ പുറത്ത് അഭിനയിക്കേണ്ടി വരുന്നു;സൂപ്പര്‍സ്റ്റാറുകളുടെ സിനിമകളെ റിവ്യൂസ് ബാധിക്കാറില്ല;സിനിമയില്‍ മാറ്റിനിര്‍ത്തപ്പെടുന്നത് മുഖത്ത് നോക്കി യാഥാര്‍ഥ്യം വിളിച്ചുപറയുമ്പോള്‍: കനല്‍ എന്ന സിനിമ വലിയ ഓളം ഒന്നും സൃഷ്ടിച്ചില്ല; ഷീലു എബ്രഹാം പങ്ക് വച്ചത്

നിര്‍മ്മാതാവായ സിനിമയില്‍ എത്തി പിന്നീട് നടിയായി മാറിയ ആളാണ് ഷീലു എബ്രഹാം. ബിസിനസുകാരനായ ഭര്‍ത്താവ് എബ്രഹാം ആണ് സിനിമ നിര്‍മ്മാണത്തില്‍ ശീലുവിന്റെ പിന്തുണ. തന്റെ തന്നെ സിനിമകളില്‍ അഭിനയിച്ചുകൊണ്ട് ആയിരുന്നു ഷീലുവിന്റെ തുടക്കം. പിന്നീട് നിരവധി സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് എന്നും ഓര്‍ത്തിരിക്കാവുന്ന നല്ല കഥാപാത്രങ്ങള്‍ ഷീലു ചെയ്തു കഴിഞ്ഞു.

മലയാള സിനിമയില്‍ ഇത് വിവാദങ്ങളുടെ കാലമാണ്. ഫിലിം പ്രൊഡ്യൂസര്‍ അസോസിയേഷന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദങ്ങളും വാക്കുതര്‍ക്കങ്ങളും ഒക്കെ നിലനില്‍ക്കെ ഷീലു പങ്ക് വച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.സിനിമ വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന ഒരാള്‍ എന്ന നിലയില്‍, സ്ത്രീ ആയതുകൊണ്ട് എവിടെനിന്നെങ്കിലും മാറ്റിനിര്‍ത്തലുകള്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്കിയത് ഇങ്ങനെയാണ്,

'സ്ത്രീ ആയാലും പുരുഷനായാലും മാറ്റിനിര്‍ത്തലുകള്‍ എല്ലായിടത്തും ഉണ്ട്. സിനിമ നമുക്ക് വേണമെങ്കില്‍ നമ്മള്‍ ഇറങ്ങിച്ചെല്ലണം. ആരെങ്കിലും ഇങ്ങോട്ട് നിങ്ങളെ സമീപിക്കുന്നുണ്ട് എങ്കില്‍ അവര്‍ക്ക് അതില്‍നിന്ന് എന്തെങ്കിലും ഗുണം ഉണ്ടാകുന്നത് കൊണ്ടായിരിക്കും. അത് പക്ഷേ എന്തെങ്കിലും കുരുക്കാകാനും സാധ്യതയുണ്ട്. അതല്ലാതെ കാര്യങ്ങള്‍ മനസിലാക്കി സിനിമയിലേക്ക് ഇറങ്ങുമ്പോള്‍ ആരും നമ്മളെ മാറ്റി നിര്‍ത്തും എന്ന് തോന്നുന്നില്ല. അങ്ങനെ മാറ്റി നിര്‍ത്തിയിരുന്നെങ്കില്‍ എനിക്ക് ഇന്ന് ഇവിടെ നില്‍ക്കാന്‍ കഴിയുമായിരുന്നില്ല.

മോഹന്‍ലാലിനെ നായകനാക്കി പത്മകുമാര്‍ സഗവിധാനം ചെയ്ത ചിത്രം കനല്‍ പരാജയപ്പെടാന്‍ കാരണം പ്രേക്ഷകരെ തൃപ്തിപ്പെടുത്താത്ത ക്ലൈമാക്സാണെന്നും ഷീലു പങ്ക് വക്കുന്നു.

'ഷീ ടാക്‌സി എന്ന ചിത്രം സാമ്പത്തികമായി പരാജയപ്പെട്ട് നില്‍ക്കുന്ന സമയത്താണ് 'കനല്‍' സിനിമ ചെയ്യാന്‍ അവസരം വരുന്നത്. മോഹന്‍ലാല്‍ ആണ് അതില്‍ നായകന്‍. അപ്പോള്‍ വേറെ ഒന്നും ചിന്തിച്ചില്ല. സിനിമയുടെ മുടക്കുമുതല്‍ തിരിച്ചു കിട്ടും, തിയേറ്ററില്‍ ചിത്രം നന്നായി ഓടും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു.. അത് അത്യാവശ്യം ബജറ്റ് കൂടിയ പടമാണ്. അഞ്ചര കോടിയോളം സിനിമയ്ക്ക് അന്ന് ആയിട്ടുണ്ട്. ആ സിനിമ ചെയ്താല്‍ അത്യാവശ്യം പൈസ തിരിച്ച് വരും എന്ന ചിന്ത ഉണ്ടായിരുന്നു. നല്ല ഓഫര്‍ ആയിരുന്നു, മോഹന്‍ലാല്‍ എന്ന നടനെ വെച്ചൊരു സിനിമ ചെയ്യുന്നത്. 

സാറ്റ്‌ലൈറ്റ് റൈറ്റ്‌സ് ഉണ്ട്. അബാം മൂവി എന്നൊരു ബാനര്‍ ഉണ്ടാക്കി വെച്ചിട്ടുണ്ടല്ലോ. അപ്പോള്‍ നല്ല സിനിമകള്‍ നിര്‍മിക്കണം. പൈസ പോകുന്നതിന് അനുസരിച്ച് നമ്മള്‍ ആ ബാനറിന്റെ പേര് കൂടെ നിലനിര്‍ത്തണമല്ലോ. ഷീ ടാക്‌സി ചെയ്തതോടു കൂടി ആളുകള്‍ നമ്മുടെ ബാനറിനെ അറിഞ്ഞു തുടങ്ങിയിരുന്നു. കനല്‍ എന്ന സിനിമ ഞങ്ങള്‍ക്ക് ലോസ് അല്ലായിരുന്നു ബ്രേക്ക് ഇവന്‍ ആയിരുന്നു. തിയേറ്ററില്‍ സിനിമ വലിയ ഓളം ഒന്നും സൃഷ്ടിച്ചില്ല. മോഹന്‍ലാല്‍ ആയതു കൊണ്ടുള്ള മെച്ചം ഉണ്ടായിരുന്നു. ആ സിനിമയുടെ കഥയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ജനങ്ങള്‍ക്ക് സ്വീകരിക്കാന്‍ കഴിയാത്ത ക്ലൈമാക്‌സ്, അതുപോലെ മോഹന്‍ലാല്‍ എന്ന നടനെ വേണ്ട വിധത്തില്‍ ഉപയോഗിച്ചോ എന്ന് ചോദിച്ചാല്‍ ഇല്ല. അതിന്റേതായ എല്ലാ പ്രശ്‌നങ്ങളും ആ സിനിമയ്ക്ക് ഉണ്ടായതായി പ്രേക്ഷകര്‍ പറഞ്ഞിരുന്നു'

sheelu abraham About film

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES