സിനിമാതാരങ്ങള്‍ക്കായി സാധാരണയായി കണ്ടുവരുന്ന കാരവാന്‍ ഇനി ഒരു നിര്‍മാതാവിന്റെയും സ്വകാര്യ ആഡംബരം. വമ്പന്‍ ചിത്രം മാര്‍ക്കോയുടെ നിര്‍മാതാവ് ഷെരീഫ് മുഹമ്മദ് തനിക്കായി പ്രത്യേക സൗകര്യങ്ങളോടുകൂടിയ കാരവാന്‍ സ്വന്തമാക്കി. റിക്ലൈനര്‍ മീറ്റിങ് സീറ്റുകള്‍, സുഖസൗകര്യമുള്ള ബെഡ്റൂം, ആധുനിക ബാത്ത്റൂം, പാന്‍ട്രി തുടങ്ങി യാത്രയ്ക്ക് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയതാണ് ഈ വാഹനം.
ഇതിനൊപ്പം തന്നെ ജപ്പാനില്‍നിന്ന് നേരിട്ട് ഇറക്കുമതി ചെയ്ത കവാസാക്കി ടഃ 112 മോഡല്‍ ബൈക്കും ഷെരീഫ് മുഹമ്മദ് സ്വന്തമാക്കി. രജിസ്ട്രേഷന്‍ ഇല്ലാത്തതിനാല്‍ പൊതുവീഥികളില്‍ ഇറക്കാന്‍ കഴിയാത്തതിനാല്‍ ഇത് സ്വകാര്യ സ്ഥലങ്ങളില്‍ മാത്രം പ്രയോഗിക്കാവുന്നതാണ്. 112 സിസി ടു-സ്‌ട്രോക്ക് എന്‍ജിനാണ് ഈ ബൈക്കിന്റെ പ്രത്യേകത.
ക്യൂബ്സ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിച്ച് നവാഗതനായ പോള്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന കാട്ടാളന്‍ എന്ന ചിത്രത്തിന്റെ പൂജയില്‍ പങ്കെടുത്തവരുടെ ശ്രദ്ധാകേന്ദ്രമായത് ഇതേ അപൂര്‍വ്വ ബൈക്കായിരുന്നു.