Latest News

'ട്രെന്‍ഡിനൊപ്പം നീങ്ങാന്‍ എഐയുടെ ആവശ്യമില്ല, ഞാനും ലാലും അന്നേ ട്രെന്‍ഡിയാ'; മോഹന്‍ലാലിനൊപ്പമുള്ള 90-കളിലെ യഥാര്‍ത്ഥ ചിത്രവുമായി മന്ത്രി ഷിബു ബേബി ജോണ്‍ 

Malayalilife
 'ട്രെന്‍ഡിനൊപ്പം നീങ്ങാന്‍ എഐയുടെ ആവശ്യമില്ല, ഞാനും ലാലും അന്നേ ട്രെന്‍ഡിയാ'; മോഹന്‍ലാലിനൊപ്പമുള്ള 90-കളിലെ യഥാര്‍ത്ഥ ചിത്രവുമായി മന്ത്രി ഷിബു ബേബി ജോണ്‍ 

സോഷ്യല്‍ മീഡിയയില്‍ എഐ നിര്‍മ്മിത '80s റെട്രോ' ചിത്രങ്ങള്‍ തരംഗമാകുന്നതിനിടയില്‍, ഒരു ഒറിജിനല്‍ ലുക്കുമായി എത്തിയിരിക്കുകയാണ് ഷിബു ബേബി ജോണ്‍. മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിനൊപ്പമുള്ള 90-കളിലെ അപൂര്‍വ്വ ചിത്രമാണ് അദ്ദേഹം തന്റെ സാമൂഹികമാധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്. 80-കളില്‍ ജീവിച്ചിരുന്നെങ്കില്‍ കാണാന്‍ എങ്ങനെയിരിക്കുമെന്ന് ചാറ്റ് ജിപിടിയുടെ സഹായത്തോടെ ആവിഷ്‌കരിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ വൈറലാകുന്നത്. 

നിര്‍ദിഷ്ട പ്രോംപ്റ്റുകള്‍ നല്‍കി ആളുകള്‍ ഇത്തരം വ്യാജ ചിത്രങ്ങള്‍ ഉണ്ടാക്കുമ്പോഴാണ് തങ്ങളുടെ യഥാര്‍ത്ഥ പഴയ ചിത്രം പങ്കുവെച്ച് ഷിബു ബേബി ജോണ്‍ രംഗത്തെത്തിയത്. 'ട്രെന്‍ഡിനൊപ്പം നീങ്ങാന്‍ ഞങ്ങള്‍ക്ക് എ.ഐയുടെ പുറകേ പോവേണ്ട കാര്യമില്ല. ഞാനും ലാലുമൊക്കെ അന്നേ ട്രെന്‍ഡിയാ. ഇതാ ഒരു റിയല്‍ 90's ട്രെന്‍ഡ്' എന്നാണ് മോഹന്‍ലാലിനെ മെന്‍ഷന്‍ ചെയ്തുകൊണ്ട് അദ്ദേഹം ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

വെള്ള പാന്റ്സും പ്രിന്റഡ് ഷര്‍ട്ടും കൂളിങ് ഗ്ലാസും ധരിച്ച ഷിബു ബേബി ജോണിനെ ചിത്രത്തില്‍ കാണാം. ഇടത്തോട്ട് ചരിഞ്ഞുനില്‍ക്കുന്ന അദ്ദേഹത്തിന്റെ തോളില്‍ കൈവെച്ചാണ് മോഹന്‍ലാല്‍ നില്‍ക്കുന്നത്. നീല സ്ട്രൈപ്പ് ഷര്‍ട്ടും നീല കലര്‍ന്ന പാന്റ്സും കൂളിങ് ഗ്ലാസും ധരിച്ച് ഷിബു ബേബി ജോണിന്റെ മുഖത്തേക്ക് നോക്കിനില്‍ക്കുന്ന രീതിയിലാണ് മോഹന്‍ലാല്‍ ചിത്രത്തിന് പോസ് ചെയ്തിരിക്കുന്നത്. മോഹന്‍ലാലും ഷിബു ബേബി ജോണും ദീര്‍ഘകാലമായി അടുത്ത സുഹൃത്തുക്കളാണ്. 

വ്യവസായി കൂടിയായ ഷിബു ബേബി ജോണ്‍ ആദ്യമായി നിര്‍മിച്ച 'മലൈക്കോട്ടൈ വാലിബന്‍' എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആയിരുന്നു നായകന്‍. ഷിബു ബേബി ജോണ്‍ സ്ഥാപിച്ച ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ് നിര്‍മിക്കുന്ന അടുത്ത ചിത്രം 'നെടുങ്കണ്ടം മിറാക്കിള്‍' ആണ്. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം നിര്‍മിക്കുന്നത് ഷിബു ബേബി ജോണിന്റെ മകന്‍ അച്ചു ബേബി ജോണ്‍ ആണ്.

shibu baby john with mohanlal

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES